- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുവൈറ്റിലെ മുനിസിപ്പാലിറ്റിയും വാർത്താവിനിമയ മന്ത്രാലയവും വിദേശികളെ ഒഴിവാക്കി തുടങ്ങി; കുവൈത്ത് സർക്കാർ ജോലിക്കാരായ വിദേശികളെ കുറയ്ക്കാൻ നടപടി തുടങ്ങി
ഒരിടവേളയ്ക്ക് ശേഷം കുവൈറ്റിലെ സർക്കാർ ജോലിക്കാരായ വിദേശികളെ കുറയ്ക്കാനുള്ള നടപടികൾ തുടങ്ങിയതായി റിപ്പോർട്ട്. കുവൈറ്റ് മുനിസിപ്പാലിറ്റിയും വാർത്താവിനിമയ മന്ത്രാലയവുമാണ് വിദേശികളെ ഒഴിവാക്കി തുടങ്ങിയതായി വാർത്ത പുറത്ത് വന്നത്. സർക്കാർ സ്ഥാപനങ്ങളിലും അനുബന്ധ അഥോറിറ്റികളിലും മറ്റു ജോലി ചെയ്യുന്ന വിദേശികളായ ജീവനക്കാരുടെ എണ്ണം നിശ്ചിതസമയ പരിധിക്കകുള്ളിൽ ക്രമാനുഗതമായി കുറയ്ക്കാനുള്ള നടപടികൾ നടന്നു വരുകയാണന്ന് സിവിൽ സർവീസ് കമ്മീഷനെ ഉദ്ധരിച്ച് റിപ്പോർട്ടുള്ളത്. ഇവിടെങ്ങളിൽ വിദേശികൾക്ക് പകരം തദ്ദേശിയരെ ചില മന്ത്രാലയങ്ങളിൽ ഇതിനകം നിയമിച്ചുകഴിഞ്ഞിട്ടുണ്ട്. കുവൈറ്റ് മുനിസിപ്പാലിറ്റിയും വാർത്താവിനിമയ മന്ത്രാലയവുമാണ് വിദേശികളായ ജീവനക്കാരെ കൂടുതൽ കുറച്ചിരിക്കുന്നത്. രാജ്യത്ത് തൊഴിലില്ലാത്ത സ്വദേശികളുടെ എണ്ണം 14,000-മാണ്. എങ്കിലും ഒഴിച്ച് കൂടാനവത്ത തസ്തികളിൽ വിദേശികളെ നിലനിറുത്താൻ സിവിൽ സർവീസ് കമ്മീഷൻ നിർദേശിച്ചിട്ടുണ്ട്. പൊതുമേഖലയിലെ തസ്തികകൾക്ക് യോഗ്യരായ സ്വദേശികളില്ലാത്തതാണ് വിദേശികൾ ഈ തൊഴിലവസരങ്ങൾ നേട
ഒരിടവേളയ്ക്ക് ശേഷം കുവൈറ്റിലെ സർക്കാർ ജോലിക്കാരായ വിദേശികളെ കുറയ്ക്കാനുള്ള നടപടികൾ തുടങ്ങിയതായി റിപ്പോർട്ട്. കുവൈറ്റ് മുനിസിപ്പാലിറ്റിയും വാർത്താവിനിമയ മന്ത്രാലയവുമാണ് വിദേശികളെ ഒഴിവാക്കി തുടങ്ങിയതായി വാർത്ത പുറത്ത് വന്നത്.
സർക്കാർ സ്ഥാപനങ്ങളിലും അനുബന്ധ അഥോറിറ്റികളിലും മറ്റു ജോലി ചെയ്യുന്ന വിദേശികളായ ജീവനക്കാരുടെ എണ്ണം നിശ്ചിതസമയ പരിധിക്കകുള്ളിൽ ക്രമാനുഗതമായി കുറയ്ക്കാനുള്ള നടപടികൾ നടന്നു വരുകയാണന്ന് സിവിൽ സർവീസ് കമ്മീഷനെ ഉദ്ധരിച്ച് റിപ്പോർട്ടുള്ളത്. ഇവിടെങ്ങളിൽ വിദേശികൾക്ക് പകരം തദ്ദേശിയരെ ചില മന്ത്രാലയങ്ങളിൽ ഇതിനകം നിയമിച്ചുകഴിഞ്ഞിട്ടുണ്ട്.
കുവൈറ്റ് മുനിസിപ്പാലിറ്റിയും വാർത്താവിനിമയ മന്ത്രാലയവുമാണ് വിദേശികളായ ജീവനക്കാരെ കൂടുതൽ കുറച്ചിരിക്കുന്നത്. രാജ്യത്ത് തൊഴിലില്ലാത്ത സ്വദേശികളുടെ എണ്ണം 14,000-മാണ്. എങ്കിലും ഒഴിച്ച് കൂടാനവത്ത തസ്തികളിൽ വിദേശികളെ നിലനിറുത്താൻ സിവിൽ സർവീസ് കമ്മീഷൻ നിർദേശിച്ചിട്ടുണ്ട്.
പൊതുമേഖലയിലെ തസ്തികകൾക്ക് യോഗ്യരായ സ്വദേശികളില്ലാത്തതാണ് വിദേശികൾ ഈ തൊഴിലവസരങ്ങൾ നേടാൻ കാരണമെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.