- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വ്യവസ്ഥകളോടെ കമ്പനികൾക്ക് പ്രവാസി ഉദ്യോഗാർഥികളെ പരിശീലനത്തിന് നിയമിക്കാമെന്ന് മാൻപവർ മിനിസ്ട്രി; മാതാപിതാക്കളിലൊരാൾക്ക് വിസയുണ്ടായിരിക്കണമെന്ന് നിർബന്ധം
മസ്‌ക്കറ്റ്: പ്രവാസികളായവരെ ഇന്റണൽഷിപ്പിന് കമ്പനികൾക്ക് നിയമിക്കാൻ പാടില്ലെന്ന് മിനിസ്ട്രി ഓഫ് മാൻപവർ വക്താവ് വ്യക്തമാക്കി. അതേസമയം വ്യവസ്ഥകളോടെ കമ്പനികൾക്ക് പ്രവാസി ഉദ്യോഗാർഥികളെ പരിശീലനത്തിന് നിയമിക്കാമെന്നും വക്താവ് ചൂണ്ടിക്കാട്ടി. ഒമാനിൽ ഇന്റണൽഷിപ്പിന് എത്തുന്നവരുടെ മാതാപിതാക്കളിൽ ആർക്കെങ്കിലും ഒരാൾക്ക് റസിഡൻസ് വിസ ഉണ്ടായിരിക്കണമെന്നതാണ് ഒരു നിബന്ധന. ഒമാനിൽ ഡിപ്പൻഡന്റ് വിസയിലായിരിക്കണം ഉദ്യോഗാർഥി പരിശീലനത്തിന് എത്തേണ്ടത്. ഇതിന് പുറമെ പരിശീലനത്തിനയക്കുന്ന സ്ഥാപനത്തിൽ നിന്ന് അനുമതി പത്രവും ഉണ്ടായിരിക്കണം. ഇത് സ്ഥാപനം എഴുതി നൽകിയിരിക്കുകയും ചെയ്യണം. ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ അനുമതിയോടെയാണ് പരിശീലനത്തിനെത്തുന്നതെന്നും നിയമവിധേയമായി ആ സ്ഥാപനത്തിൽ ജോലി ചെയ്യുന്നുണ്ടെന്നും തെളിയിക്കാനാണിത്. ഏത് തരം തൊഴിലെടുക്കുന്നവർക്കാണ് പരീശീലനം നൽകേണ്ടത് എന്നത് സംബന്ധിച്ച് യാതൊരു വ്യവസ്ഥകളും മാൻ പവർ മന്ത്രാലയം മുന്നോട്ട് വച്ചിട്ടില്ല. സാധാരണയായി കോളേജ്-സ്‌കൂൾ അവധിക്കാലത്ത് ഒമാനിലുള്ള മാതാപിതാക്കള
മസ്‌ക്കറ്റ്: പ്രവാസികളായവരെ ഇന്റണൽഷിപ്പിന് കമ്പനികൾക്ക് നിയമിക്കാൻ പാടില്ലെന്ന് മിനിസ്ട്രി ഓഫ് മാൻപവർ വക്താവ് വ്യക്തമാക്കി. അതേസമയം വ്യവസ്ഥകളോടെ കമ്പനികൾക്ക് പ്രവാസി ഉദ്യോഗാർഥികളെ പരിശീലനത്തിന് നിയമിക്കാമെന്നും വക്താവ് ചൂണ്ടിക്കാട്ടി.
ഒമാനിൽ ഇന്റണൽഷിപ്പിന് എത്തുന്നവരുടെ മാതാപിതാക്കളിൽ ആർക്കെങ്കിലും ഒരാൾക്ക് റസിഡൻസ് വിസ ഉണ്ടായിരിക്കണമെന്നതാണ് ഒരു നിബന്ധന. ഒമാനിൽ ഡിപ്പൻഡന്റ് വിസയിലായിരിക്കണം ഉദ്യോഗാർഥി പരിശീലനത്തിന് എത്തേണ്ടത്.
ഇതിന് പുറമെ പരിശീലനത്തിനയക്കുന്ന സ്ഥാപനത്തിൽ നിന്ന് അനുമതി പത്രവും ഉണ്ടായിരിക്കണം. ഇത് സ്ഥാപനം എഴുതി നൽകിയിരിക്കുകയും ചെയ്യണം. ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ അനുമതിയോടെയാണ് പരിശീലനത്തിനെത്തുന്നതെന്നും നിയമവിധേയമായി ആ സ്ഥാപനത്തിൽ ജോലി ചെയ്യുന്നുണ്ടെന്നും തെളിയിക്കാനാണിത്.
ഏത് തരം തൊഴിലെടുക്കുന്നവർക്കാണ് പരീശീലനം നൽകേണ്ടത് എന്നത് സംബന്ധിച്ച് യാതൊരു വ്യവസ്ഥകളും മാൻ പവർ മന്ത്രാലയം മുന്നോട്ട് വച്ചിട്ടില്ല. സാധാരണയായി കോളേജ്-സ്‌കൂൾ അവധിക്കാലത്ത് ഒമാനിലുള്ള മാതാപിതാക്കളുടെ മക്കൾ ഇവിടെ പരിശീലനത്തിനെത്താറുണ്ട്. ഇത്തവണ ഇത്തരത്തിൽ വിദേശ വിദ്യാഭ്യാസ സ്ഥാപനങ്ങൾ നൽകുന്ന അപേക്ഷകൾ സ്വീകരിക്കുമോയെന്ന കാര്യം വ്യക്തമല്ല.