മസ്‌കറ്റ്: ഒമാനിൽ വിദേശ അഭിഭാഷകർക്ക് കോടതികളിൽ ഹാജരാകുന്നതിനുള്ള അനുമതി 2020 ഡിസംബർ 31 വരെ നീട്ടിക്കൊണ്ട് നിയമ ഭേദഗതി വരുത്തി. മതിയായ സ്വദേശി അഭിഭാഷകരെ ലഭ്യമാകാത്തതിനെ തുടർന്നാണ് ഒമാനിലെ നിയമ മന്ത്രാലയം ഇങ്ങനെ ഒരു തീരുമാനം എടുത്തത്.

അപ്പീൽ കോടതികളിലും സുപ്രീം കോടതികളിലും ഹാജരാകുന്നതിനുള്ള കാലാവധിയാണ് നിർണയിച്ചിരിക്കുന്നതെന്ന് നിയമ മന്ത്രി അറിയിച്ചു.പ്രൈമറി കോടതികളിൽ ഹാജരാകുന്നതിന് അഭിഭാഷകർക്ക് വിലക്ക് നിലവിലുണ്ട്.

അഭിഭാഷകവൃത്തി പൂർണമായും സ്വദേശിവത്കരിക്കുന്നതിന്റെ ഭാഗമായി, വിദേശ അഭിഭാഷകരെ വിലക്കുന്നതിനുള്ള 2009 ലെ മന്ത്രിതല തീരുമാനത്തിന്റെ ഭേദഗതിയാണ് കഴിഞ്ഞ ദിവസം പുറപ്പെടുവിച്ചത്.വിദേശ അഭിഭാഷകരെ 2020 വരെ അനുവദിക്കുന്ന ഭേദഗതി ഉത്തരവ് അടുത്ത വർഷം ജനുവരി ഒന്നുമുതലാകും പ്രാബല്ല്യത്തിൽവരുക.അറബ് ഭാഷ കൈകാര്യം ചെയ്യുവാൻ അറിയുന്ന വിദേശ അഭിഭാഷകർക്ക് ഈ നിയമ ഭേദഗതി പ്രയോജനപെടും.