- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രവാസികൾ അവധിക്ക് നാട്ടിലേക്ക് പോകുമ്പോഴും തിരികെ വരുമ്പോഴും മെഡിക്കൽ പരിശോധന നിർബന്ധമാക്കിയേക്കും; മാരകരോഗങ്ങൾ കണ്ടെത്തിയാൽ തിരിച്ചയക്കാനും തീരുമാനും; മലയാളികളെ ബാധിക്കുന്ന പുതിയ ചട്ടങ്ങളുമായി കുവൈത്ത് ആഭ്യന്തരമന്ത്രാലയം
പ്രവാസികൾ അവധിക്ക് നാട്ടിലേക്ക് പോകുമ്പോഴും തിരികെ വരുമ്പോഴും മെഡിക്കൽ പരിശോധന നിർബന്ധമാക്കാൻ സാധ്യത.കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിലെയും ആരോഗ്യമന്ത്രാലയത്തിലെയും ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിൽ മെഡിക്കൽ പരിശോധന സംബന്ധിച്ച് ചർച്ച നടന്നാതായാണ് സൂചന. ഉന്നത സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക മാദ്ധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. 18 ാം നമ്പർ ഷുഊൺ ഇഖാമ, 17ാം നമ്പർ സർക്കാർ വിസ, 22ാം നമ്പർ ആശ്രിത വിസ എന്നിവയിലുള്ളവരെയെല്ലാം ഈ ഈ നിയമത്തിന്റെ പരിധിയിൽ കൊണ്ടുവരാനാണ് നീക്കം. സ്വദേശി വീടുകളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന 20ാം നമ്പർ ഗാർഹിക വിസക്കാരെയും അവധിക്ക് പോയിവരുമ്പോൾ മെഡിക്കൽ പരിശോധനക്ക് വിേധയമാക്കണമെന്ന ആവശ്യം ഭാവിയിൽ പരിഗണിക്കാനും നീക്കമുണ്ട്. മലമ്പനി ഉൾപ്പെടെ മാരകമായ പകർച്ച പനികൾ, പ്‌ളേഗ്, വസൂരി, ക്ഷയം, എയ്ഡ്‌സ് പോലുള്ള മറ്റ് അസുഖങ്ങൾ എന്നിവയുമായി രാജ്യത്തത്തെുന്നതും രാജ്യത്തായിരിക്കെ ഇത്തരം രോഗബാധയുണ്ടോയെന്ന് ഉറപ്പ്വരുത്തുന്നതിന്റെയും ഭാഗമായാണ് ഈ മെഡിക്കൽ പരിശോധന ഏർപ്പെടുത്
പ്രവാസികൾ അവധിക്ക് നാട്ടിലേക്ക് പോകുമ്പോഴും തിരികെ വരുമ്പോഴും മെഡിക്കൽ പരിശോധന നിർബന്ധമാക്കാൻ സാധ്യത.കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിലെയും ആരോഗ്യമന്ത്രാലയത്തിലെയും ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിൽ മെഡിക്കൽ പരിശോധന സംബന്ധിച്ച് ചർച്ച നടന്നാതായാണ് സൂചന. ഉന്നത സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക മാദ്ധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
18 ാം നമ്പർ ഷുഊൺ ഇഖാമ, 17ാം നമ്പർ സർക്കാർ വിസ, 22ാം നമ്പർ ആശ്രിത വിസ എന്നിവയിലുള്ളവരെയെല്ലാം ഈ ഈ നിയമത്തിന്റെ പരിധിയിൽ കൊണ്ടുവരാനാണ് നീക്കം. സ്വദേശി വീടുകളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന 20ാം നമ്പർ ഗാർഹിക വിസക്കാരെയും അവധിക്ക് പോയിവരുമ്പോൾ മെഡിക്കൽ പരിശോധനക്ക് വിേധയമാക്കണമെന്ന ആവശ്യം ഭാവിയിൽ പരിഗണിക്കാനും നീക്കമുണ്ട്.
മലമ്പനി ഉൾപ്പെടെ മാരകമായ പകർച്ച പനികൾ, പ്‌ളേഗ്, വസൂരി, ക്ഷയം, എയ്ഡ്‌സ് പോലുള്ള മറ്റ് അസുഖങ്ങൾ എന്നിവയുമായി രാജ്യത്തത്തെുന്നതും രാജ്യത്തായിരിക്കെ ഇത്തരം രോഗബാധയുണ്ടോയെന്ന് ഉറപ്പ്വരുത്തുന്നതിന്റെയും ഭാഗമായാണ് ഈ മെഡിക്കൽ പരിശോധന ഏർപ്പെടുത്തുന്നതെന്ന് അധികൃതർ വിശദീകരിച്ചു.
ആർട്ടിക്കിൾ 17, 18, 22 എന്നീ ഇഖാമകളിൽ ജോലി ചെയ്യുന്ന വിദേശികൾക്ക് മറ്റ് വിദേശികളു മായും പൊതുജനങ്ങളുമായും ഇടകലർന്ന് ജോലി ചെയ്യേണ്ട സാഹചര്യം കൂടുതലാണ്. ഇത് രോഗബാധിതരായ ആളുകളിൽനിന്ന് ഇത്തരം വൈറസുകൾ പടരാനുള്ള സാധ്യത കൂട്ടുന്നതു കൊണ്ടാണ് ഈ ഗണത്തിൽപ്പെട്ട ഇഖാമയുള്ളവരെ തുടക്കത്തിൽ നിയമത്തിന്റെ പരിധിയിൽ കൊണ്ടുവരുന്നതെന്ന് അധികൃതർ വ്യക്തമാക്കി.
ഈ ഗണത്തിൽപ്പെട്ട ഇഖാമയിലുള്ള വിദേശികളെ അപേക്ഷിച്ച് സ്വദേശി വീടുകളുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവർക്ക് പൊതുജനങ്ങളുമായുള്ള ഇടപഴക്കം കുറവാണെന്നാണ് വിലയിരുത്തൽ. അതേസമയം, ഈ നിയമത്തിന്റെ പരിധിയിൽ ഏതെല്ലാം അറബ്- ഏഷ്യൻ രാജ്യക്കാരെ ഉൾപ്പെടുത്തണമെന്നതിനെ കുറിച്ചും മെഡിക്കൽ പരിശോധന ഫലപ്രദമായി എങ്ങനെ നടപ്പാക്കണമെന്നതിനെ കുറിച്ചും ഇരു മന്ത്രാലയങ്ങളുടെയും സംയുക്തയോഗം ഉടൻ നടക്കുമെന്ന് അധികൃതർ വെളിപ്പെടുത്തി.
വിമാനത്താവളം, തുറമുഖങ്ങൾ, അതിർത്തി കവാടങ്ങൾ തുടങ്ങി എല്ലായിടത്തും പ്രത്യേക മെഡിക്കൽ പരിശോധന കേന്ദ്രങ്ങൾ സ്ഥാപിച്ച് രാജ്യത്തിന് പുറത്തേക്ക് പോകുന്ന വിദേശികളെയും വരുന്നവരെയും മെഡിക്കൽ പരിശോധനക്ക് വിധേയമാക്കുന്ന സംവിധാനം ഏർപ്പെടുത്തുകയാണ് ചെയ്യുക. ഈ പരിശോധനയിൽ മാരകമായ രോഗബാധിതരാണെന്ന് കണ്ടത്തെുകയാണെങ്കിൽ അത്തരക്കാരെ ഉടൻ തങ്ങളുടെ നാടുകളിലേക്ക് തിരിച്ചയക്കുക യാണ് ചെയ്യുക. വിദേശികളുമായി ബന്ധപ്പെട്ട പുതിയ നിയമം പ്രാബല്യത്തിൽ വരുകയാണെങ്കിൽ ഇന്ത്യക്കാരുൾപ്പെടെ എല്ലാ വിദേശികൾക്കും എത്ര കുറഞ്ഞ അവ
ധിക്കാണെങ്കിലും നാട്ടിൽ പോകുകയാണെങ്കിൽ മെഡിക്കൽ പരിശോധനക്ക് വിധേയമാകേണ്ടിവരും.