മസ്‌കത്ത്: കാലാവധി തീരും വിസ റദ്ദാക്കി രാജ്യത്ത് നിന്ന് മടങ്ങിയർക്ക് തിരികെ വരാൻ എൻഒസി നിർബന്ധമാണെന്ന് റോയർ ഒമാൻ പൊലീസ് വ്യക്തമാക്കി. ഇത് സന്ദർശക വിസക്കും കുടുംബ വിസക്കും നിക്ഷേപക വിസക്കും ബാധകമാണ്. വ്യക്തമായ കാരണവും തൊഴിൽദാതാവിന്റെ എൻ.ഒ.സി സർട്ടിഫിക്കറ്റും ഉണ്ടെങ്കിൽ മാത്രമേ രാജ്യത്തേക്ക് രണ്ടു വർഷത്തിനുള്ളിൽ പ്രവേശിക്കാനാവൂ.

അല്ലാത്തപക്ഷം, രണ്ടു വർഷം കഴിഞ്ഞ് മാത്രമേ വിസക്ക് അപേക്ഷിക്കാൻ കഴിയൂ. നിലവിൽ തൊഴിൽ വിസക്ക് മാത്രമാണ് ഈ  നിയമം ബാധകമെന്നാണ് അറിയിച്ചിരുന്നത്.ഓരോ അപേക്ഷകളും പ്രത്യേകമാണ് പരിഗണിക്കുകയെന്ന് ആർ.ഒ.പി വക്താവ് അറിയിച്ചു. വിസ റദ്ദാക്കി മടങ്ങുന്ന പ്രവാസികൾ പലരും പല വിസകളിൽ രാജ്യത്തേക്ക് മടങ്ങിവരുന്നുണ്ട്. എൻ.ഒ.സി ഉണ്ടെങ്കിലും പ്രവേശം അനുവദിക്കണമെന്ന് നിർബന്ധമില്ല. കഴിഞ്ഞ വർഷം ജൂലൈ ഒന്നു മുതലാണ് കാലാവധി കഴിയും മുമ്പ് വിസ റദ്ദാക്കി മടങ്ങുന്നവർക്ക് രണ്ടു വർഷത്തെ നിരോധനം ഏർപ്പെടുത്തുന്ന നിയമം കർശനമായി നടപ്പാക്കാൻ തീരുമാനിച്ചത്.