- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുവൈറ്റിലെ സർക്കാർ സ്‌കൂളുകളിലെ വിദേശി ആധ്യാപകരുടെ താമസ അലവൻസ് വെട്ടിക്കുറച്ചു; 150 ദിനാറായിരുന്ന അലവൻസ് 60 ദിനാറായി കുറച്ച നടപടിക്കെതിരെ പ്രതിഷേധവുമായി അദ്ധ്യാപകർ രംഗത്ത്
കുവൈറ്റിലെ സർക്കാർ സ്‌കൂളുകളിലെ വിദേശി ആധ്യാപകരുടെ താമസ അലവൻസ് വെട്ടിക്കുറച്ചു.150 ദീനാറായിരുന്ന അലവൻസ് ഒറ്റയടിക്ക് 60 ദീനാറായിട്ടാണ് കുറച്ചത്. നടപടിക്കെതിരെയാണ് അദ്ധ്യാപകർ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. സർക്കാർ സ്‌കൂളുകളിൽ ജോലി ചെയ്യുന്ന വിദേശ അദ്ധ്യാപകരുടെ താമസ അലവൻസ് 150 ദീനാറിൽനിന്ന് 60 ദീനാറാക്കി കുറച്ചുകൊണ്ട് ബുധനാഴ്ചയാണ് സിവിൽ സർവ്വീസ് കമ്മീഷൻ ഉത്തരവ് ഇറക്കിയത്. ജീവിത ചെലവ് കുത്തനെ കൂടിയ സാഹചര്യത്തിൽ അലവൻസിൽ ഒറ്റയടിക്ക് 90 ദീനാറിന്റെ കുറവ് വരുത്തിയത് നീതീകരിക്കാനാവില്ലെന്നാണ് അദ്ധ്യാപകരുടെ അഭിപ്രായം. ചരിത്രത്തിൽ കേട്ടുകേൾവിപോലും ഇല്ലാത്ത രീതിയിലാണ് ആനുകൂല്യം വെട്ടിക്കുറച്ചത്. തീരുമാനത്തിൽ നിന്ന് അധികൃതർ പിന്മാറിയില്ലെങ്കിൽ ജോലി രാജിവച്ച് നാട്ടിലേക്ക് മടങ്ങുകയല്ലാതെ തങ്ങളുടെ മുമ്പിൽ മാർഗമില്ലെന്നും അദ്ധ്യാപകർ പറഞ്ഞു. അതേസമയം രാജ്യം സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ ചെലവ് ചുരുക്കൽ നടപടികളുടെ ഭാഗമായാണ് താമസ അലവൻസ് കുറച്ചതെന്നും രാജിവെക്കണമെന്നുള്ളവർക്കു അതിനുള്ള സ്വ
കുവൈറ്റിലെ സർക്കാർ സ്‌കൂളുകളിലെ വിദേശി ആധ്യാപകരുടെ താമസ അലവൻസ് വെട്ടിക്കുറച്ചു.150 ദീനാറായിരുന്ന അലവൻസ് ഒറ്റയടിക്ക് 60 ദീനാറായിട്ടാണ് കുറച്ചത്. നടപടിക്കെതിരെയാണ് അദ്ധ്യാപകർ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
സർക്കാർ സ്‌കൂളുകളിൽ ജോലി ചെയ്യുന്ന വിദേശ അദ്ധ്യാപകരുടെ താമസ അലവൻസ് 150 ദീനാറിൽനിന്ന് 60 ദീനാറാക്കി കുറച്ചുകൊണ്ട് ബുധനാഴ്ചയാണ് സിവിൽ സർവ്വീസ് കമ്മീഷൻ ഉത്തരവ് ഇറക്കിയത്. ജീവിത ചെലവ് കുത്തനെ കൂടിയ സാഹചര്യത്തിൽ അലവൻസിൽ ഒറ്റയടിക്ക് 90 ദീനാറിന്റെ കുറവ് വരുത്തിയത് നീതീകരിക്കാനാവില്ലെന്നാണ് അദ്ധ്യാപകരുടെ അഭിപ്രായം.
ചരിത്രത്തിൽ കേട്ടുകേൾവിപോലും ഇല്ലാത്ത രീതിയിലാണ് ആനുകൂല്യം വെട്ടിക്കുറച്ചത്. തീരുമാനത്തിൽ നിന്ന് അധികൃതർ പിന്മാറിയില്ലെങ്കിൽ ജോലി രാജിവച്ച് നാട്ടിലേക്ക് മടങ്ങുകയല്ലാതെ തങ്ങളുടെ മുമ്പിൽ മാർഗമില്ലെന്നും അദ്ധ്യാപകർ പറഞ്ഞു. അതേസമയം രാജ്യം സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ ചെലവ് ചുരുക്കൽ നടപടികളുടെ ഭാഗമായാണ് താമസ അലവൻസ് കുറച്ചതെന്നും രാജിവെക്കണമെന്നുള്ളവർക്കു അതിനുള്ള സ്വാതന്ത്ര്യമുണ്ടെന്നും സിവിൽ സർവീസ് കമ്മീഷൻ പ്രതികരിച്ചു.
എണ്ണ വിലക്കുറവിനെ തുടർന്നുണ്ടായ സാമ്പത്തിക ഭീഷണി തരണം ചെയ്യുന്നതിന്റെ ഭാഗമായി എല്ലാ സർക്കാർ വകുപ്പുകളിലും ചെലവ് ചുരുക്കൽ നടപടികൾനടപ്പാക്കികൊണ്ടിരിക്കുകയാണ്.