നുമതിയില്ലാതെ സ്വകാര്യ ട്യൂഷൻ എടുക്കുന്ന വിദേശ അദ്ധ്യാപകരെ പിരിച്ചുവിടുമെന്ന് കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയം. നിർദ്ദേശം ലംഘിച്ചു സ്വകാര്യ ട്യൂഷ്യനുമായി മുന്നോട്ടു പോകുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അണ്ടർ സെക്രട്ടറി ഹൈതം അൽ മുന്നറിയിപ്പ് നൽകി.

മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ സ്വകാര്യ ട്യൂഷൻ എടുക്കുന്നതിൽ നിന്ന് വിദേശ അധ്യപകരെ വിലക്കിയിട്ടുണ്ട്. എന്നാൽനിയമം ലംഘിച്ച് ഇത്തരത്തിൽ നിരവധി പേർ സ്വകാര്യ ട്യൂഷൻ എടുക്കുന്നതായി മന്ത്രാലയത്തിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതനുസരിച്ചാണ് നടപടി സ്വീകരിക്കാനൊരുങ്ങുന്നത്.

ഔദ്യോഗികമായി അവരവരുടെ ജോലി എന്താണോ അത് ചെയ്യാൻ മാത്രമേ പാടുള്ളൂ. വേറെ ജോലിചെയ്യുന്നത് ചട്ടലംഘനമാണെന്ന് കുവൈത്ത് വാർത്താ ഏജൻസിയോട് അധികൃതർ പറഞ്ഞു.