- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിദേശ വനിതകൾക്കുള്ള ടൂറിസം വിസാ കാലവധി പത്ത് ദിവസമാക്കി; മടക്ക യാത്രാ ടിക്കറ്റും ഹോട്ടലുകളിൽ റൂം ബുക്കിങ് രേഖകളും സമർപ്പിച്ചാൽ മാത്രം വിസ; ടൂറിസം വിസയ്ക്ക് മാനദണ്ഡങ്ങൾ കർശനമാക്കി ഒമാൻ
മസ്‌കത്ത്: വിദേശ വനിതകൾക്ക് ടൂറിസം വിസയ്ക്ക് മാനദണ്ഡങ്ങൾ കർശനമാക്കി റോയൽ ഒമാൻ പൊലീസ്. മടക്ക യാത്രാ ടിക്കറ്റ്, ഫോർ സ്റ്റാറോ അതിന് മുകളിലോ ഉള്ള ഹോട്ടലുകളിൽ റൂം ബുക്ക് ചെയ്ത രേഖകൾ എന്നിവ സമർപ്പിച്ചാൽ മാത്രമെ ടൂറിസം വിസ അനുവദിക്കുകയുള്ളൂ. പത്ത് ദിവസം മാത്രമായിരിക്കും വിസാ കാലാവധി. വിസ പുതുക്കാൻ സാധിക്കില്ല. രാജ്യത്ത് നിന്ന് തിരിച്ചു പോയി ഒരു മാസം പൂർത്തിയാകുന്നതിന് മുമ്പ് വീണ്ടും വിസ ലഭിക്കില്ലെന്നും ആർ ഒ പി വ്യക്തമാക്കി. ഒമാനിൽ ടൂറിസ്റ്റ് വിസയിലെത്തുന്ന സ്ത്രീകൾ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നത് വർധിച്ചതോടെയാണ് ആർ ഒ പി നിയന്ത്രണം കൊണ്ടുവന്നത്. മനുഷ്യക്കടത്ത്, വേശ്യാവൃത്തി, മയക്കുമരുന്ന് കടത്ത് തുടങ്ങിയ കേസുകളിൽ ടൂറിസ്റ്റ് വിസയിൽ എത്തുന്ന സ്ത്രീകൾ പ്രതികളാകുന്നതായി റിപ്പോർട്ടുണ്ടായിരുന്നു.
മസ്‌കത്ത്: വിദേശ വനിതകൾക്ക് ടൂറിസം വിസയ്ക്ക് മാനദണ്ഡങ്ങൾ കർശനമാക്കി റോയൽ ഒമാൻ പൊലീസ്. മടക്ക യാത്രാ ടിക്കറ്റ്, ഫോർ സ്റ്റാറോ അതിന് മുകളിലോ ഉള്ള ഹോട്ടലുകളിൽ റൂം ബുക്ക് ചെയ്ത രേഖകൾ എന്നിവ സമർപ്പിച്ചാൽ മാത്രമെ ടൂറിസം വിസ അനുവദിക്കുകയുള്ളൂ.
പത്ത് ദിവസം മാത്രമായിരിക്കും വിസാ കാലാവധി. വിസ പുതുക്കാൻ സാധിക്കില്ല. രാജ്യത്ത് നിന്ന് തിരിച്ചു പോയി ഒരു മാസം പൂർത്തിയാകുന്നതിന് മുമ്പ് വീണ്ടും വിസ ലഭിക്കില്ലെന്നും ആർ ഒ പി വ്യക്തമാക്കി.
ഒമാനിൽ ടൂറിസ്റ്റ് വിസയിലെത്തുന്ന സ്ത്രീകൾ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നത് വർധിച്ചതോടെയാണ് ആർ ഒ പി നിയന്ത്രണം കൊണ്ടുവന്നത്. മനുഷ്യക്കടത്ത്, വേശ്യാവൃത്തി, മയക്കുമരുന്ന് കടത്ത് തുടങ്ങിയ കേസുകളിൽ ടൂറിസ്റ്റ് വിസയിൽ എത്തുന്ന സ്ത്രീകൾ പ്രതികളാകുന്നതായി റിപ്പോർട്ടുണ്ടായിരുന്നു.
Next Story