- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഒമാനിൽ വാഹനമോടിച്ച പ്രവാസി ബാലനെ പിടികൂടി; രക്ഷിതാവിനെതിരെ നടപടി
മസ്കത്ത്: ഒമാനിൽ വാഹനമോടിച്ച ബാലനെ പൊലീസ് തടഞ്ഞു. കഴിഞ്ഞ ദിവസം സൗത്ത് അൽ ബാത്തിന ഗവർണറേറ്റിലായിരുന്നു സംഭവം. ഏഷ്യക്കാരനായ ബാലനാണ് വാഹനം ഓടിച്ചതെന്ന് റോയൽ ഒമാൻ പൊലീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
ഇത് ശ്രദ്ധയിൽപെട്ട സൗത്ത് അൽ ബാത്തിന പൊലീസ് കമാൻഡ് കുട്ടിയെ തടയുകയും തുടർ നപടി സ്വീകരിക്കുകയും ചെയ്തു. കുട്ടിയുടെ രക്ഷിതാവിനെ പൊലീസ് വിളിച്ചുവരുത്തിയതായും ഇയാൾക്കെതിരെ നിയമ നടപടി സ്വീകരിച്ചുവെന്നും ഔദ്യോഗിക പ്രസ്താവന പറയുന്നു.
മറുനാടന് മലയാളി ബ്യൂറോ
Next Story