- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പ്രവാസികളുടെ പ്രിയങ്കരനായ ഡോക്ടർ നാട്ടിൽ കോവിഡ് ബാധിച്ച് മരിച്ചു; മരിച്ചത് ലക്നൗ സ്വദേശി ഡോ. മുഹമ്മദ് സൈഫ് സാഹിദ്; കോവിഡ് ഡോക്ടറെ കീഴടക്കിയത് രണ്ടാം തവണ ബാധിച്ചപ്പോൾ; ഡോ. മുഹമ്മദ് സൈഫ് വിടവാങ്ങിയത് അമ്മ മരിച്ച് മൂന്നാം നാൾ
റിയാദ്: പ്രവാസി ഡോക്ടറും അമ്മയും നാട്ടിൽ കോവിഡ് ബാധിച്ച് മരിച്ചു. സൗദി അറേബ്യയിലെ അബഹക്കടുത്ത് തത്ലീഥിലെ ഇന്ത്യക്കാർക്കിടയിൽ ഏറെ പ്രിയങ്കരനായിരുന്ന ലക്നൗ സ്വദേശി ഡോ. മുഹമ്മദ് സൈഫ് സാഹിദ് (48) ആണ് മരിച്ചത്. കോവിഡ് ബാധിതയായി അമ്മ മരണപ്പെട്ടതിന്റെ മൂന്നാം ദിവസമാണ് ഡോ. മുഹമ്മദ് സൈഫ് സാഹിദിന്റെ ജീവനും കോവിഡ് കവർന്നത്.
16 വർഷമായി തത്ലീഥ് ജനറൽ ആശുപത്രിയിൽ ഡോക്ടറായിരുന്ന അദ്ദേഹത്തിന് നേരത്തെ സൗദി അറേബ്യയിൽ വെച്ചും കോവിഡ് സ്ഥിരീകരിച്ചിരുന്നു. പിന്നീട് രോഗമുക്തനായ ശേഷം അവധിക്ക് കുടുംബത്തോടൊപ്പം നാട്ടിലേക്ക് പോയതായിരുന്നു. നാട്ടിൽ വെച്ച് വീണ്ടും കോവിഡ് ബാധിക്കുകയായിരുന്നു. ഭാര്യ - ഫർസാന, മൂന്ന് മക്കളുണ്ട്. അബഹയിലെ ഇന്ത്യക്കാർക്ക് പ്രിയങ്കരനായിരുന്ന ഡോ. മുഹമ്മദ് സൈഫ് സാഹിദിന്റെ വിയോഗം പ്രവാസി സമൂഹത്തെയും ഏറെ ദുഃഖത്തിലാഴ്ത്തി.
മറുനാടന് മലയാളി ബ്യൂറോ
Next Story