- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിദേശ വനിതകൾക്ക് വിരലടയാളം ഞായറാഴ്‌ച്ച മുതൽ നിർബന്ധം; പാലിക്കാത്തവരുടെ ആശ്രിതർക്ക് ജവാസാത്ത് സേവനങ്ങൾ ലഭ്യമാവില്ല
സൗദി അറേബ്യ; സൗദി അറേബ്യയിൽ താമസിക്കുന്ന വിദേശികളുടെ ആശ്രിതർ നിർബന്ധമായും വിരലടയാളം രജിസ്റ്റർ ചെയ്തിരിക്കണമെന്നു ജവാസാത്ത് വ്യക്തമാക്കി. ജവാസാത്ത് സേവനങ്ങൾക്ക് ഞായറാഴ്‌ച്ച മുതൽ വിരലയടയാളം നിർബന്ധമാക്കുന്നതോടെ വിരലടയാളം നല്താകാത്തവർക്ക് റീ എൻട്രി, സ്‌പോൺസർഷിപ്പ് മാറൽ, പുതുക്കിയ പാസ്‌പോർട്ടിലെ വിവരങ്ങൾ ഇഖാമയിലേക്ക് മാറ്റൽ
സൗദി അറേബ്യ; സൗദി അറേബ്യയിൽ താമസിക്കുന്ന വിദേശികളുടെ ആശ്രിതർ നിർബന്ധമായും വിരലടയാളം രജിസ്റ്റർ ചെയ്തിരിക്കണമെന്നു ജവാസാത്ത് വ്യക്തമാക്കി. ജവാസാത്ത് സേവനങ്ങൾക്ക് ഞായറാഴ്‌ച്ച മുതൽ വിരലയടയാളം നിർബന്ധമാക്കുന്നതോടെ വിരലടയാളം നല്താകാത്തവർക്ക് റീ എൻട്രി, സ്‌പോൺസർഷിപ്പ് മാറൽ, പുതുക്കിയ പാസ്‌പോർട്ടിലെ വിവരങ്ങൾ ഇഖാമയിലേക്ക് മാറ്റൽ (നഖൽ മാലുമാത്) എന്നീ സേവനങ്ങൾനിഷേധിക്കപ്പെടും.
വിദേശ വനിതകളുടെ ഇഖാമ പുതുക്കുന്നതിന് ജനുവരി 21 മുതൽ വിരലടയാള രജിസ്ട്രഷനും നിർബന്ധമാക്കിയിട്ടുണ്ട്.വനിതകളും 15 വയസ്സിനു മുകളിൽ പ്രായമുള്ള കുട്ടികളും വിരലടയാളം നൽകണമെന്ന് മക്ക മേഖല ജവാസാത്ത് ഡയരക്ടർ ഖലാഫ് അൽ തുവൈഗിരി പറഞ്ഞു. രജിസ്ട്രഷന് പോകുന്നവർ ഒറിജിനൽ പാസ്‌പോർട്ടും ഇഖാമയും കയ്യിൽ കരുതണമെന്ന് ജവാസാത്ത് വൃത്തങ്ങൾ അറിയിച്ചു.
Next Story