- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രവാസികൾക്കായി വൻ പദ്ധതികളുമായി സർക്കാർ; 50 കോടി രൂപയുടെ പുനരധിവാസ പദ്ധതി; 20 ലക്ഷം രൂപ വരെ ലോൺ
തിരുവനന്തപുരം: പ്രവാസി മലയാളികൾക്കായുള്ള പദ്ധതികളുമായി കേരള സർക്കാർ. ഇതിന്റെ ഭാഗമായി പ്രവാസി മലയാളികൾക്കായി 50 കോടി രൂപയുടെ പുനരധിവാസ പദ്ധതി നടപ്പാക്കാൻ തീരുമാനിച്ചു. പിന്നാക്ക വിഭാഗ വികസന കോർപറേഷൻ നോർക്കറൂട്‌സിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുക. അടുത്ത സാമ്പത്തിക വർഷം ഈ തുക വർധിപ്പിക്കും. പദ്ധതിയുടെ ഭാഗമായി ഒരാൾക്ക് പരമാവധി വായ്പ 20 ലക്ഷം രൂപ വരെ വായ്പ ലഭിക്കും. 18 മുതൽ 65 വയസ്സു വരെ ഉള്ളവർക്ക് ഇതിനായി അപേക്ഷിക്കാം എന്നാൽ രണ്ടു വർഷമെങ്കിലും തുടർച്ചയായി പ്രവാസ ജീവിതം നയിച്ചവരായിരിക്കണം. പദ്ധതി അടങ്കലിന്റെ 95% വരെ വായ്പയും മൂന്നു ലക്ഷം രൂപ വരെ സബ്‌സിഡിയും നൽകും. പരമാവധി പലിശ 7% വരെ മാത്രമാണ് പലിശ. ആദ്യ നാലു വർഷങ്ങളിൽ 3% പലിശ സബ്‌സിഡിയായി ലഭിക്കും. ഈ രീതിയിൽ 20 ലക്ഷം വായ്പയെടുത്തവർ അഞ്ചു വർഷം കൃത്യമായി തിരിച്ചടച്ചാൽ 18.5 ലക്ഷം അടച്ചാൽ മതിയാകും വായ്പയ്ക്കു നോർക്കറൂട്‌സിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്. ഈ മാസം 10 മുതൽ അപേക്ഷ സ്വീകരിക്കും. റീടേൺ എന്നതാണു പദ്ധതിയുടെ പേര്.
തിരുവനന്തപുരം: പ്രവാസി മലയാളികൾക്കായുള്ള പദ്ധതികളുമായി കേരള സർക്കാർ. ഇതിന്റെ ഭാഗമായി പ്രവാസി മലയാളികൾക്കായി 50 കോടി രൂപയുടെ പുനരധിവാസ പദ്ധതി നടപ്പാക്കാൻ തീരുമാനിച്ചു. പിന്നാക്ക വിഭാഗ വികസന കോർപറേഷൻ നോർക്കറൂട്‌സിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുക.
അടുത്ത സാമ്പത്തിക വർഷം ഈ തുക വർധിപ്പിക്കും. പദ്ധതിയുടെ ഭാഗമായി ഒരാൾക്ക് പരമാവധി വായ്പ 20 ലക്ഷം രൂപ വരെ വായ്പ ലഭിക്കും. 18 മുതൽ 65 വയസ്സു വരെ ഉള്ളവർക്ക് ഇതിനായി അപേക്ഷിക്കാം എന്നാൽ രണ്ടു വർഷമെങ്കിലും തുടർച്ചയായി പ്രവാസ ജീവിതം നയിച്ചവരായിരിക്കണം.
പദ്ധതി അടങ്കലിന്റെ 95% വരെ വായ്പയും മൂന്നു ലക്ഷം രൂപ വരെ സബ്‌സിഡിയും നൽകും. പരമാവധി പലിശ 7% വരെ മാത്രമാണ് പലിശ. ആദ്യ നാലു വർഷങ്ങളിൽ 3% പലിശ സബ്‌സിഡിയായി ലഭിക്കും. ഈ രീതിയിൽ 20 ലക്ഷം വായ്പയെടുത്തവർ അഞ്ചു വർഷം കൃത്യമായി തിരിച്ചടച്ചാൽ 18.5 ലക്ഷം അടച്ചാൽ മതിയാകും വായ്പയ്ക്കു നോർക്കറൂട്‌സിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്. ഈ മാസം 10 മുതൽ അപേക്ഷ സ്വീകരിക്കും. റീടേൺ എന്നതാണു പദ്ധതിയുടെ പേര്.