- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രവാസി ആയിരിക്കവേ ശമ്പളത്തിന്റെ നല്ലൊരു പങ്ക് ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി മാറ്റിവെച്ചു; ലേബർ ക്യാമ്പിലെ തൊഴിലാളികളുടെ ക്ഷേമത്തിനും സുരക്ഷിതത്വത്തിനും മുന്നിൽ നിന്ന് പ്രവർത്തിച്ച മലയാളി യുവാവിന്റെ ജീവിതം ഇപ്പോൾ ദുരിതമയമായി ആശുപത്രി കിടക്കയിൽ; ക്യാൻസർ ബാധിച്ച് തൃശൂർ സ്വദേശിയായ ബഹ്റിൻ പ്രവാസിയുടെ കഥ ആരുടെയും കരളലിയിക്കുന്നത്
തൃശ്ശൂർ: പ്രവാസികൾ എന്നാൽ കരുണ ഉള്ളവർ എന്നാണ് മലയാളികളെ കുറിച്ച് പറയാറ്. ജീവിത്തിൽ പലരെയും സഹായിക്കുന്നവർക്ക് ഒന്നു കാലിടറി പോയാൽ പിന്നെ എല്ലാം തീർന്ന അവസ്ഥയാണ്. അത്തരത്തിൽ ജീവിതത്തിൽ ഒറ്റപ്പെട്ടു പോയ ഒരു പ്രവാസി യുവാവിന്റെ ദുരിതകഥ ആരുടെയും കണ്ണു നനയിക്കും.
പ്രവാസിയായിരുന്നപ്പോൾ തനിക്ക് ലഭിച്ചു കൊണ്ടിരുന്ന ശമ്പളത്തിന്റെ നല്ലൊരു പങ്ക് ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നൽകിയാണ് ലാൽസൺ ജീവിതം മുന്നോട്ട് കൊണ്ട് പോയിരുന്നത്. മാത്രമല്ല ബഹ്റൈനിലെ ലേബർ ക്യാമ്പുകളിൽ കഴിയുന്ന തൊഴിലാളികളുടെ ആവശ്യങ്ങളിൽ ഇടപെടുകയും, ലേബർ ക്യാമ്പുകളിൽ മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിച്ചു നൂറു കണക്കിന് ആളുകളെ പങ്കെടുപ്പിച്ചു കൊണ്ട് രക്തദാന ക്യാമ്പുകൾ സംഘടിപ്പിച്ചും മുൻനിരയിൽ ഉള്ള ആളായിരുന്നു. എന്നാൽ ലാൽസൺ എന്ന തൃശൂരുകാരനായി വിധി കാത്ത് വച്ചത് മറ്റൊന്നായിരുന്നു.
ക്യാൻസർ എന്ന മഹാ രോഗം പിടിപെട്ട് ഇന്ന് ആശുപത്രിക്കിടക്കയിൽ ജീവിതത്തോട് മല്ലടിക്കുകയാണ് ഈ മുപ്പത്തിയൊന്ന് വയസുള്ള ചെറുപ്പക്കാരൻ. ഉള്ള സമ്പാദ്യവും വീടും ഉൾപ്പടെ പണയം വെച്ച് ചികിത്സ മുന്നോട്ട് കൊണ്ട് പോകുമ്പോഴും ഈ യുവാവിന്റെ മുഖത്ത് തെളിയുന്നത് ജീവിതം പൊരുതാൻ ഉള്ളതാണെങ്കിൽ പൊരുതി നേടാമെന്നുള്ള ആത്മവിശ്വാസത്തിന്റെ ചിരിയാണ്.
തൊണ്ടയേയും ലെങ്ങ്‌സിനേയും ബാധിച്ച ക്യാൻസർ എന്ന രോഗത്തെ അസാമാന്യ മനോബലം കൊണ്ടു നേരിടുകയാണ് ലാൽസൺ. റേഡിയേഷന്റെ കാഠിന്യത്താൽ അന്നനാളം വെന്തുകരിഞ്ഞതിനാൽ വയറുതുളച്ചിട്ട ട്യൂബിലൂടെ അകത്തേക്കു നൽകുന്ന അൽപം മാത്രം ഭക്ഷണം കൊണ്ടാണ് ജീവൻ നിൽനിർത്തിയിരിക്കുന്നത്. ക്യാൻസർ വന്നു മരിച്ചു പോകുന്നവരേക്കാൾ കൂടുതൽ ചികിത്സയിലൂടെ തിരിച്ചു വരുന്നവരാണ് എന്ന ഉത്തമബോധ്യം കൈമുതലാക്കിയാണ് ലെൻസൺ ഓരോദിവസം മുമ്പോട്ട് കൊണ്ട് പോകുന്നത്.
കഴിഞ്ഞ ഒന്നര വർഷമായി ലാൽസന്റെ ചികിത്സക്കായി ഏകദേശം 12 ലക്ഷം രൂപയാണ് ചെലവായത്. ഈ പണം അദ്ദേഹത്തിന്റെ വീടും വസ്തുവും പണയം വെച്ചും, ഒപ്പം പല സുമനസ്സുകളുടെ സഹായം കൊണ്ടാണ് കണ്ടെത്തിയത്. ഇനിയും ലക്ഷങ്ങൾ ഉണ്ടെങ്കിൽ മാത്രമേ ചികിത്സ മുന്നോട്ട് കൊണ്ട് പോകുവാൻ സാധിക്കുക ഉള്ളു. ചികിത്സക്കായി പണം ഇല്ലാത്തതിനാൽ ഇപ്പോൾ ചികിത്സ മുടങ്ങിരിക്കുകയാണ്.
ഭാര്യയുടെയും, 1 വയസ്സ് മാത്രമുള്ള കുഞ്ഞിന്റെയും,അമ്മയുടെയും ഒപ്പം സഹജീവികൾക്ക് സാന്ത്വനമായി ഒരു ജീവിതം നയിക്കണം എന്ന് പ്രിയ ലാൽസൺ ആഗ്രഹം ഉണ്ട്. ഈ ചെറുപ്പക്കാരനെ സാധാരണ ജീവിതത്തിലേക്ക് കൈ പിടിച്ചു ഉയർത്തുവാൻ നിങ്ങളുടെ വിലയേറിയ പ്രാർത്ഥനയും, സഹായവും ഉണ്ടാവണം എന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.
പ്രിയ ലാൽസന്റെ അമ്മയുടെയും, ഭാര്യയുടെയും പേരിൽ ഉള്ള ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ചുവടെ ചേർക്കുന്നു. നിങ്ങളാൽ കഴിയുന്ന സഹായം ചെയ്യണം എന്ന് ഒരിക്കൽ കൂടി ഓർമ്മപെടുത്തുന്നു.
അഡ്രസ്:
A/C No:0096053000006949
Bank:South Indian Bank 0096 Alapad Branch
IFSC:SIBL 0000096
Name :Omana Kochappu & Steffy T.S
വിലാസം:ലാൽസൺ സി കെ
ചിറമ്മേൽ ഹൗസ്
പി ഒ പുള്ള്-680641
തൃശൂർ
Tel:9400184882