- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുവൈറ്റിലുള്ള വിദേശികൾക്ക് ഒന്നിലധികം സ്ഥാപനങ്ങളിൽ മാനേജർമാരാവാൻ അവസരം ഒരുങ്ങുന്നു; മലയാളികൾക്കും ഗുണകരമാവുന്ന ഉത്തരവ് പുറത്ത് വിട്ടത് തൊഴിൽ സാമൂഹികക്ഷേമ വകുപ്പ് മന്ത്രി
കുവൈത്ത് സിറ്റി: കുവൈത്തിൽ വിദേശികൾക്ക് ഒന്നിലധികം സ്ഥാപനങ്ങളിൽ മാനേജർ തസ്തിക വഹിക്കാൻ അനുമതി നല്കികൊണ്ട് ഉത്തരവ് പുറത്ത് വന്നു. ഈ ഉത്തരവ് മലയാളികളടക്കമുള്ളവർക്ക് ഏറെ ഗുണകരമാവും. വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ അഭ്യർത്ഥന പരിഗണിച്ചാണ് തൊഴിൽ സാമൂഹികക്ഷേമ മന്ത്രി സ്വകാര്യ തൊഴിൽമേഖലയുമായി ബന്ധപ്പെട്ട സുപ്രധാന തീരുമാനം കൈക്കൊണ്ടത്. ഒരേസമയം ഒന്നിൽ കൂടുതൽ കമ്പനികളുടെ ഉത്തരവാദിത്തം വഹിക്കാൻ വിദേശികളെ അനുവദിക്കുന്നതാണ് പുതിയ ഉത്തരവ്. കുവൈത്ത് തൊഴിൽ നിയമപ്രകാരം വിദേശികൾക്ക് ഒരേസമയം രണ്ടു സ്ഥാപനങ്ങളിൽ ജോലി ചെയ്യാൻ അനുമതിയില്ല. ഒരേ മാനേജ്‌മെന്റിന് കീഴിലുള്ള സ്ഥാപനമായാൽ പോലും റെസിഡൻസി ഏതു സ്ഥാപനത്തിന്റെ പേരിലാണോ അതേ സ്ഥാപനത്തിൽ മാത്രമേ ജോലി ചെയ്യാൻ അനുവാദമുണ്ടായിരുന്നുള്ളൂ. ഈ നിയന്ത്രണമാണ് വിദേശി മാനേജർമാരുടെ കാര്യത്തിൽ തൊഴിൽ മന്ത്രാലയം എടുത്തുകളഞ്ഞത്. തൊഴിൽ സാമൂഹികക്ഷേമ മന്ത്രി ഹിന്ദ് അൽ സബീഹ് ആണ് കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. മാനേജർ തസ്തികയിലുള്ളവരുടെ വർക്ക് പെർമിറ്റ് ഇഷ്യൂ ചെയ്യുന
കുവൈത്ത് സിറ്റി: കുവൈത്തിൽ വിദേശികൾക്ക് ഒന്നിലധികം സ്ഥാപനങ്ങളിൽ മാനേജർ തസ്തിക വഹിക്കാൻ അനുമതി നല്കികൊണ്ട് ഉത്തരവ് പുറത്ത് വന്നു. ഈ ഉത്തരവ് മലയാളികളടക്കമുള്ളവർക്ക് ഏറെ ഗുണകരമാവും.
വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ അഭ്യർത്ഥന പരിഗണിച്ചാണ് തൊഴിൽ സാമൂഹികക്ഷേമ മന്ത്രി സ്വകാര്യ തൊഴിൽമേഖലയുമായി ബന്ധപ്പെട്ട സുപ്രധാന തീരുമാനം കൈക്കൊണ്ടത്. ഒരേസമയം ഒന്നിൽ കൂടുതൽ കമ്പനികളുടെ ഉത്തരവാദിത്തം വഹിക്കാൻ വിദേശികളെ അ
നുവദിക്കുന്നതാണ് പുതിയ ഉത്തരവ്. കുവൈത്ത് തൊഴിൽ നിയമപ്രകാരം വിദേശികൾക്ക് ഒരേസമയം രണ്ടു സ്ഥാപനങ്ങളിൽ ജോലി ചെയ്യാൻ അനുമതിയില്ല. ഒരേ മാനേജ്‌മെന്റിന് കീഴിലുള്ള സ്ഥാപനമായാൽ പോലും റെസിഡൻസി ഏതു സ്ഥാപനത്തിന്റെ പേരിലാണോ അതേ സ്ഥാപനത്തിൽ മാത്രമേ ജോലി ചെയ്യാൻ അനുവാദമുണ്ടായിരുന്നുള്ളൂ. ഈ നിയ
ന്ത്രണമാണ് വിദേശി മാനേജർമാരുടെ കാര്യത്തിൽ തൊഴിൽ മന്ത്രാലയം എടുത്തുകളഞ്ഞത്.
തൊഴിൽ സാമൂഹികക്ഷേമ മന്ത്രി ഹിന്ദ് അൽ സബീഹ് ആണ് കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. മാനേജർ തസ്തികയിലുള്ളവരുടെ വർക്ക് പെർമിറ്റ് ഇഷ്യൂ ചെയ്യുന്ന വേളയിൽ പുതിയ ഉത്തരവ് പിന്തുടരണമെന്ന് മാൻപവർ റിക്രൂട്ട്‌മെന്റ് അഥോറിറ്റിക്ക് മന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്. മാനേജർമാരെ നിയമിക്കുന്നതിനുള്ള ഉത്തരവാദിത്തം തൊഴിലുടമയിലോ അല്‌ളെങ്കിൽ ഡയറക്ടർ ബോർഡിലോ നിക്ഷിപ്തമാക്കി കുവൈത്ത് കമ്പനീസ് ആക്റ്റിൽ വാണിജ്യ വ്യവസായ മന്ത്രാലയം അടുത്തിടെ ഭേദഗതി നടപ്പാക്കിയിരുന്നു. ഇതനുസരിച്ച് തൊഴിലുടമക്ക് ഒരാളെതന്നെ തന്റെ കീഴിലുള്ള ഒന്നിലധികം സ്ഥാപനങ്ങളുടെ മാനേജർ തസ്തികയിൽ നിയമിക്കാം. എന്നാൽ, ഇങ്ങനെ നിയമിക്കുന്നത് തൊഴിൽ നിയമത്തിന്റെ ലംഘനമാകാൻ ഇടയുണ്ടെന്ന വിലയിരുത്തലുകളെ തുടർന്ന് വാണിജ്യ വ്യവസായ മന്ത്രാലയം തൊഴിൽ മന്ത്രാലയത്തോട് നിയന്ത്രണത്തിൽ ഇളവ് വരുത്താൻ ആവശ്യപ്പെട്ടിരുന്നു.
വിദേശികൾക്ക് മാനേജർ തസ്തികയിൽ ജോലി ചെയ്യുന്നതിന് അനുമതി നൽകുമ്പോൾ ഇനി മുതൽ പുതിയ നിർദ്ദേശം പാലിക്കണമെന്ന് മന്ത്രാലയം ബന്ധപ്പെട്ട വകുപ്പുകൾക്കു നിർദ്ദേശം നൽകിയിട്ടുണ്ട്. പുതുക്കിയ കമ്പനി നിയമത്തിലെ വ്യവസ്ഥകളുമായി പൊരുത്തപ്പെടുംവിധമാണു പുതിയ നിയമം.