- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
ഖത്തർ റെയിലിൽ പിരിച്ചുവിടൽ; അമ്പതോളം വിദേശി ജീവനക്കാരെ പിരിച്ച് വിട്ടു; ആരോഗ്യ മേഖലയിൽ ആയിരത്തോളം പേർക്ക് തൊഴിൽ നഷ്ടമാകുമെന്ന് സൂചന; ചങ്കിടിപ്പോടെ പ്രവാസികളും
ത്തറിലെ ആരോഗ്യമേഖലയിൽ നിന്ന് ആയിത്തോളം വരുന്ന പ്രവാസി തൊഴിലാളികളെ പിരിച്ച് വിടാനൊരുങ്ങുന്നതായി റിപ്പോർട്ടുകൾ വരുന്നതിന് പിന്നാലെ ഖത്തർ റെയിൽ അമ്പത് പ്രവാസികളെ പിരിച്ച് വിട്ടതായി സ്ഥിരീകരിച്ചു. കാര്യക്ഷമത വിലയിരുത്തുന്നതിന്റെ ഭാഗമായാണ് പിരിച്ച് വിടൽ. ഖത്തർ റെയിലിന്റെ എല്ലാ തൊഴിൽ മേഖലയിൽ നിന്നുള്ളവരും കൂടിയാണ് 50 പേരെ പിരിച്
ത്തറിലെ ആരോഗ്യമേഖലയിൽ നിന്ന് ആയിത്തോളം വരുന്ന പ്രവാസി തൊഴിലാളികളെ പിരിച്ച് വിടാനൊരുങ്ങുന്നതായി റിപ്പോർട്ടുകൾ വരുന്നതിന് പിന്നാലെ ഖത്തർ റെയിൽ അമ്പത് പ്രവാസികളെ പിരിച്ച് വിട്ടതായി സ്ഥിരീകരിച്ചു. കാര്യക്ഷമത വിലയിരുത്തുന്നതിന്റെ ഭാഗമായാണ് പിരിച്ച് വിടൽ.
ഖത്തർ റെയിലിന്റെ എല്ലാ തൊഴിൽ മേഖലയിൽ നിന്നുള്ളവരും കൂടിയാണ് 50 പേരെ പിരിച്ച് വിട്ടിരിക്കുന്നത്. ഒരു ഖത്തർ പൗരൻപോലും പിരിച്ച് വിട്ടതിൽ ഇല്ലെന്നും ഖത്തറി റെയിൽ വ്യക്തമാക്കി. കൂടുതൽപിരിച്ച് വിടൽ ആലോചിച്ചിട്ടില്ലെന്നും വ്യക്തമാക്കി.
പെട്രോളിയം പ്രകൃതി വാതക വ്യവസായമേഖലയിൽ നിന്നും പിരിച്ച് വിടൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ആഗോള എണ്ണ വിലയിൽ ഇടിവുണ്ടായത് ഖത്തറിന്റെ ഊര്ജ്ജമേഖലയെ പ്രതിസന്ധിയിലാക്കിയിരുന്നു. ഖത്തർ പെട്രോളിയം മൂവായിരിത്തോളം പേരെയാണ് കഴിഞ്ഞ വർഷം പിരിച്ച് വിട്ടത്. റാസ് ഗ്യാസ് ഡാനിഷ് ഓയിൽ കമ്പനിയായി മയെർസ്‌ക് എന്നിവരും നൂറ് കണക്കിന് തൊഴിലാളികളെ പിരിച്ച് വിട്ടിരുന്നു.
സർക്കാർവരുമാനത്തെയും എണ്ണ വില ഇടിവ് കുറച്ചിട്ടുണ്ട്. ഇതോടെ രാജ്യത്തിന്റെ ചെലവഴിക്കൽ കുറയ്ക്കുകയും 46.5 ബില്യൺ ക്യൂആർ ധനകമ്മി പ്രതീക്ഷിക്കുന്ന സാഹചര്യവും ഉണ്ടായി. ഖത്തർ മ്യൂസിയം, ഊറിഡോ, അൽജസീറ എന്നിവരെല്ലാം ഈ വർഷം തൊഴിൽ പിരിച്ച് വിടലിന് സന്നദ്ധമാകുമെന്നാണ് റിപ്പോർട്ടുള്ളത്.