- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലയാളികൾക്ക് ഒമാനിലെത്തി സ്ഥലം വാങ്ങി വീട് വയ്ക്കുന്ന കാലം വരുമോ? പ്രവാസികൾക്ക് സ്വന്തം പേരിൽ സ്ഥലം വാങ്ങാൻ അനുമതി ലഭിച്ചേക്കും; നിർദ്ദേശം പരിഗണനയിലെന്ന് ഒമാൻ സർക്കാർ
മലയാളികൾ ഒമാനിലെത്തി സ്ഥലം വാങ്ങി വീട് വയ്ക്കുന്ന കാലം വരുമോ? വരുമെന്നാണ് പുതിയ റിപ്പോർ്ട്ടുകൾ സൂചിപ്പിക്കുന്നത്. രാജ്യത്തെ പ്രവാസികൾക്ക് സ്വന്തം പേരിൽ വസ്തുക്കൾ സ്വന്തമാക്കാൻ അനുമതി നൽകണമെന്ന നിർദ്ദേശം പരിഗണനയിലെന്ന് ഒമാൻ സർക്കാർ അറിയിച്ചതോടെയാണ് പ്രതീക്ഷ കൈവന്നിരിക്കുന്നത്. ഒമാൻ റിയൽ എസ്റ്റേറ്റ് അസോസിയേഷനാണ് ഇത് സംബന്ധിച്ച അപേക്ഷ ഭവന നിർമ്മാണ മന്ത്രാലയത്തിന് സമർപ്പിച്ചത്.നിലവിൽ ഇന്റഗ്രേറ്റഡ് ടൂറിസം കോംപ്‌ളക്‌സുകളിൽ മാത്രമാണ് പ്രവാസികൾക്ക് വസ്തു സ്വന്തം പേരിൽ വാങ്ങാൻ അനുവാദമുള്ളൂ. സാധാരണക്കാരന് അപ്രാപ്യമായ വിലയാണ് ഇവിടത്തെ വസ്തുക്കൾക്ക് ഉള്ളത്. വിവിധ രാജ്യങ്ങളിലെ സാധാരണക്കാരായ പ്രവാസികൾക്ക് താങ്ങാവുന്ന വിലക്ക് വസ്തുക്കൾ സ്വന്തമാക്കാൻ കൂടുതൽ അവസരങ്ങൾ ഒരുക്കണമെന്ന് കാട്ടിയാണ് ഭവന നിർമ്മാണ ബോർഡിൽ അപേക്ഷ നൽകിയിരിക്കുന്നത്. അപേക്ഷ മന്ത്രാലയത്തിന്റെ പരിഗണനയിലാണെന്ന് ഭവന നിർമ്മാണ മന്ത്രാലയത്തിലെ പ്‌ളാനിങ് ആൻഡ് സ്റ്റഡീസ് ഡിപ്പാർട്ട്‌മെന്റ് മേധാവി സിഹാം അൽ ഹാർത്തി പറഞ്ഞു. അനുമതി യാഥാർഥ്യമാകണമെങ്
മലയാളികൾ ഒമാനിലെത്തി സ്ഥലം വാങ്ങി വീട് വയ്ക്കുന്ന കാലം വരുമോ? വരുമെന്നാണ് പുതിയ റിപ്പോർ്ട്ടുകൾ സൂചിപ്പിക്കുന്നത്. രാജ്യത്തെ പ്രവാസികൾക്ക് സ്വന്തം പേരിൽ വസ്തുക്കൾ സ്വന്തമാക്കാൻ അനുമതി നൽകണമെന്ന നിർദ്ദേശം പരിഗണനയിലെന്ന് ഒമാൻ സർക്കാർ അറിയിച്ചതോടെയാണ് പ്രതീക്ഷ കൈവന്നിരിക്കുന്നത്.
ഒമാൻ റിയൽ എസ്റ്റേറ്റ് അസോസിയേഷനാണ് ഇത് സംബന്ധിച്ച അപേക്ഷ ഭവന നിർമ്മാണ മന്ത്രാലയത്തിന് സമർപ്പിച്ചത്.നിലവിൽ ഇന്റഗ്രേറ്റഡ് ടൂറിസം കോംപ്‌ളക്‌സുകളിൽ മാത്രമാണ് പ്രവാസികൾക്ക് വസ്തു സ്വന്തം പേരിൽ വാങ്ങാൻ അനുവാദമുള്ളൂ. സാധാരണക്കാരന് അപ്രാപ്യമായ വിലയാണ് ഇവിടത്തെ വസ്തുക്കൾക്ക് ഉള്ളത്. വിവിധ രാജ്യങ്ങളിലെ സാധാരണക്കാരായ പ്രവാസികൾക്ക് താങ്ങാവുന്ന വിലക്ക് വസ്തുക്കൾ സ്വന്തമാക്കാൻ കൂടുതൽ അവസരങ്ങൾ ഒരുക്കണമെന്ന് കാട്ടിയാണ് ഭവന നിർമ്മാണ ബോർഡിൽ അപേക്ഷ നൽകിയിരിക്കുന്നത്. അപേക്ഷ മന്ത്രാലയത്തിന്റെ പരിഗണനയിലാണെന്ന് ഭവന നിർമ്മാണ മന്ത്രാലയത്തിലെ പ്‌ളാനിങ് ആൻഡ് സ്റ്റഡീസ് ഡിപ്പാർട്ട്‌മെന്റ് മേധാവി സിഹാം അൽ ഹാർത്തി പറഞ്ഞു.
അനുമതി യാഥാർഥ്യമാകണമെങ്കിൽ നിരവധി വകുപ്പുകളുടെ അംഗീകാരം അത്യാവശ്യ മാണെന്നും പുതിയ നിയമം നടപ്പാക്കാൻ നിശ്ചിത സമയപരിധി നിർണയിച്ചിട്ടില്ലെന്നും അൽ ഹാർത്തി പറഞ്ഞു.