- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രണ്ടു വർഷത്തെ വിലക്ക് നേരിടുന്ന വിദേശിക്ക് ടൂറിസ്റ്റ് വിസയിൽ തിരികെ ഒമാനിലെത്താം
മസ്‌ക്കറ്റ്: നിലവിൽ രണ്ടു വർഷത്തെ വിലക്ക് നേരിടുന്ന വിദേശികൾക്ക് വിസിറ്റിങ് വിസയിലോ ടൂറിസ്റ്റ് വിസയിലോ രാജ്യത്ത് മടങ്ങിയെത്താമെന്ന് റോയൽ ഒമാൻ പൊലീസ് വ്യക്തമാക്കി. എംപ്ലോയറുടെ പക്കൽ നിന്ന് നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (എൻഒസി) ഇല്ലാതെ സുൽത്താനേറ്റിലെ ജോലി വിട്ട് സ്വരാജ്യത്തേക്ക് മടങ്ങിയ വിലക്ക് നേരിടുന്നവർക്ക് വിസിറ്റിങ് വിസ, ഇ
മസ്‌ക്കറ്റ്: നിലവിൽ രണ്ടു വർഷത്തെ വിലക്ക് നേരിടുന്ന വിദേശികൾക്ക് വിസിറ്റിങ് വിസയിലോ ടൂറിസ്റ്റ് വിസയിലോ രാജ്യത്ത് മടങ്ങിയെത്താമെന്ന് റോയൽ ഒമാൻ പൊലീസ് വ്യക്തമാക്കി. എംപ്ലോയറുടെ പക്കൽ നിന്ന് നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (എൻഒസി) ഇല്ലാതെ സുൽത്താനേറ്റിലെ ജോലി വിട്ട് സ്വരാജ്യത്തേക്ക് മടങ്ങിയ വിലക്ക് നേരിടുന്നവർക്ക് വിസിറ്റിങ് വിസ, ഇൻവെസ്റ്റർ വിസ, ടൂറിസ്റ്റ് വിസ, ഫാമിലി ജോയിനിങ് വിസ തുടങ്ങിയവയിൽ തിരികെ ഒമാനിലെത്താമെന്ന് പുതിയ നിയമം.
ഒമാനിൽ ഇൻവെസ്റ്റ് ചെയ്യാൻ തയാറായിട്ടുള്ള വിദേശികൾക്ക് ഇൻവെസ്റ്റർ വിസ അനുവദിക്കും. അതിന് നിശ്ചിത അഥോറിറ്റിയിൽ നിന്ന് അപ്രൂവൽ സർട്ടിഫിക്കറ്റ് വേണമെന്നു മാത്രം. പാസ്‌പോർട്ടിൽ വിസാ സ്റ്റാമ്പ് ചെയ്യുന്നതു മുതൽ ആറു മാസത്തേക്കായിരിക്കും ഇൻവെസ്റ്റർ വിസാ കാലാവധി. ഇവിടെ നടത്തുന്ന നിക്ഷേപത്തിന് ആനൂപാതികമായി രണ്ടുവർഷത്തെ റസിഡൻസ് പെർമിറ്റ് നേടാവുന്നതാണ്.
മൾട്ടിപ്പിൾ എൻട്രി വിസയായിരിക്കും അനുവദിക്കുന്നത്. അതേസമയം മിനിസ്ട്രി ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയിൽ നിന്ന് നിക്ഷേപകനോ പാർട്ട്ണറോ അപ്രൂവൽ നേടുകയും വേണമെന്ന് നിർദേശിക്കുന്നുണ്ട്.
ഒമാൻ സ്വദേശികളുടെ ബന്ധുക്കൾക്കോ, ഒമാനിലെ താമസക്കാരന്റെ ആവശ്യപ്രകാരമോ ആയിരിക്കും വിസിറ്റിങ് വിസ ഇഷ്യൂ ചെയ്യുക. ഒമാനിൽ താമസിക്കുന്ന വിദേശിയുടെ ഭാര്യയ്‌ക്കോ 21 വയസിൽ താഴെയുള്ള കുട്ടികൾക്കോ ഫാമിലി ജോയിനിങ് വിസ നൽകും. ടൂറിസം ലക്ഷ്യം വച്ചുകൊണ്ട് ഒമാനിലെത്താൻ ആഗ്രഹിക്കുന്നവർക്കാണ് ടൂറിസ്റ്റ് വിസ നൽകുന്നത്.
രണ്ടു വർഷത്തെ വിസാ വിലക്ക് നേരിടുന്നവർക്ക് ഒമാനിൽ ഇതേകാലയളവിൽ തിരികെ പ്രവേശിക്കാനുള്ള വിസകളാണ് ഇപ്പറഞ്ഞിരിക്കുന്നത്. ഒമാനിലെ ജോലി ഉപേക്ഷിച്ച് തിരികെ നാട്ടിൽ പോയവർക്ക് തിരിച്ചെത്താനുള്ള വിസകളാണ് റോയൽ ഒമാൻപൊലീസ് ഇപ്പോൾ വ്യക്തമാക്കിയിട്ടുള്ളത്. അതായത് ഒമാനിലെ ജോലി ഉപേക്ഷിച്ച് പോയ ഭാര്യയ്ക്ക് ഫാമിലി ജോയിനിങ് വിസയിലൂടെ ഒമാനിൽ തിരികെയെത്താം. മറ്റുള്ളവർക്ക് വിസിറ്റിങ് വിസയിലോ ഇൻവെസ്റ്റർ വിസയിലോ ടൂറിസ്റ്റ് വിസയിലോ ഒമാനിലെത്തുകയും ചെയ്യാം. എന്നാൽ ഈ വിസകളിൽ എത്തുന്നവർക്ക് ജോലി ചെയ്യാനുള്ള അവകാശം ഇല്ലെന്നു മാത്രം.
ഈ വർഷം ജൂലൈ ഒന്നിന് ഏർപ്പെടുത്തിയ രണ്ടു വർഷത്തെ വിസാ വിലക്കിനു മുമ്പു തന്നെ ജോലി രാജിവച്ച് ഒമാൻ വിട്ട വിദേശികൾക്കും മുൻ തൊഴിൽ ഉടമയിൽ നിന്ന് എൻഒസി സർട്ടിഫിക്കറ്റ് നിർബന്ധമാണ്.