- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിദേശികളുടെ അകന്ന ബന്ധുക്കൾക്ക് സന്ദർശക വിസ നല്കുമെന്ന വാർത്ത നിഷേധിച്ച് അധികൃതർ; വിസ അനുവദിക്കുക ഫസ്റ്റ് റിലേഷൻ എന്ന ഗണത്തിൽ ഉൾപ്പെടുത്തിയവർക്ക് മാത്രം
സൗദിയിൽ ജോലി ചെയ്യുന്ന വിദേശികളുടെ അകന്ന ബന്ധുക്കൾക്ക് സന്ദർശക വിസ നല്കുമെന്ന വാർത്ത നിഷേധിച്ച് അധികൃതർ രംഗത്ത്.വിദേശികളുടെ സഹോദരി, സഹോദരന്മാർ ഉൾപ്പെടെയുള്ളവർക്ക് സന്ദർശന വിസ നൽകുമെന്ന വാർത്തയാണ് ജവാസാത്ത് വക്താവ് നിഷേധിച്ചത്. ഭാര്യ, ഭർത്താവ്, മക്കൾ, മാതാപിതാക്കൾ, ഭാര്യമാതാവ് തുടങ്ങി വിദേശ മന്ത്രാലയം ഫസ്റ്റ് റിലേഷൻ എന്ന ഗണത്തിൽ ഉൾപ്പെടുത്തിയവർക്കാണ് സന്ദർശന വിസ ലഭിക്കുക. സഹോദരങ്ങൾ, സഹോദരിമാർ തുടങ്ങിയവർക്ക് വിദേശമന്ത്രാലയം വിസ അനുവദിക്കാറില്ല. പാസ്‌പോർട്ട് വിഭാഗത്തിന് ഈ വിഷയത്തിൽ തീരുമാനമെടുക്കാനുള്ള അധികാരമില്‌ളെന്നും വക്താവ് തലാൽ അശ്ശൽഹൂബ് പറഞ്ഞു. സന്ദർശന വിസ അനുവദിക്കുന്നത് ജവാസാത്തിന്റെ പരിധിയിൽ പെട്ടതല്ലെന്നും മറിച്ച് വിദേശകാര്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴിയാണ് വിസക്ക് അപേക്ഷിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. സൗദിയിൽ പ്രവേശിച്ച മുതൽ ആറ് മാസമാണ് സന്ദർശന വിസയുടെ പരമാവധി കാലാവധി. സന്ദർശന കാലാവധി പൂർത്തീകരിച്ച വിദേശികൾ നിർണിത കാലത്തിനുള്ളിൽ സൗദി വിടണമെന്നും അധികൃതർ നിർദേശിച്ചു. സന്ദർശന
സൗദിയിൽ ജോലി ചെയ്യുന്ന വിദേശികളുടെ അകന്ന ബന്ധുക്കൾക്ക് സന്ദർശക വിസ നല്കുമെന്ന വാർത്ത നിഷേധിച്ച് അധികൃതർ രംഗത്ത്.വിദേശികളുടെ സഹോദരി, സഹോദരന്മാർ ഉൾപ്പെടെയുള്ളവർക്ക് സന്ദർശന വിസ നൽകുമെന്ന വാർത്തയാണ് ജവാസാത്ത് വക്താവ് നിഷേധിച്ചത്.
ഭാര്യ, ഭർത്താവ്, മക്കൾ, മാതാപിതാക്കൾ, ഭാര്യമാതാവ് തുടങ്ങി വിദേശ മന്ത്രാലയം ഫസ്റ്റ് റിലേഷൻ എന്ന ഗണത്തിൽ ഉൾപ്പെടുത്തിയവർക്കാണ് സന്ദർശന വിസ ലഭിക്കുക. സഹോദരങ്ങൾ, സഹോദരിമാർ തുടങ്ങിയവർക്ക് വിദേശമന്ത്രാലയം വിസ അനുവദിക്കാറില്ല. പാസ്‌പോർട്ട് വിഭാഗത്തിന് ഈ വിഷയത്തിൽ തീരുമാനമെടുക്കാനുള്ള അധികാരമില്‌ളെന്നും വക്താവ് തലാൽ
അശ്ശൽഹൂബ് പറഞ്ഞു.
സന്ദർശന വിസ അനുവദിക്കുന്നത് ജവാസാത്തിന്റെ പരിധിയിൽ പെട്ടതല്ലെന്നും മറിച്ച് വിദേശകാര്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴിയാണ് വിസക്ക് അപേക്ഷിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. സൗദിയിൽ പ്രവേശിച്ച മുതൽ ആറ് മാസമാണ് സന്ദർശന വിസയുടെ പരമാവധി കാലാവധി.
സന്ദർശന കാലാവധി പൂർത്തീകരിച്ച വിദേശികൾ നിർണിത കാലത്തിനുള്ളിൽ സൗദി വിടണമെന്നും അധികൃതർ നിർദേശിച്ചു. സന്ദർശന വിസ കാലാവധി കഴിഞ്ഞ രാജ്യത്ത് തങ്ങുന്നവർക്ക് ആദ്യ തവണ 15,000 റിയാൽ പിഴ, രണ്ടാം തവണ മൂന്ന് മാസം തടവും 25,000 റിയാൽ പിഴയും നൽകും. വീണ്ടും ആവർത്തിക്കുകയാണെങ്കിൽ ആറ് മാസം തടവ് ശിക്ഷയും 50,000 റിയാൽ
പിഴയും ഈടാക്കി നാട് കടത്തും. വിദേശികളെ സന്ദർശന വിസയിൽ കൊണ്ടുവന്ന ജോലിക്കാർക്കും സമാനമായ ശിക്ഷയും പിഴയും നാടുകടത്തലും ലഭിക്കുമെന്നും ജവാസാത്ത് വൃത്തങ്ങൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.