- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
പ്രവാസികൾക്ക് പ്രിയപ്പെട്ട രാഷ്ട്രങ്ങളുടെ പട്ടികയിൽ ബഹ്റിൻ മുന്നിൽ; ബഹ്റൈൻ 19 ാം സ്ഥാനം നേടിയപ്പോൾ 22 ാം സ്ഥാനം നേടി ഒമാനും തൊട്ടുപിന്നിൽ
മനാമ: പ്രവാസികൾക്ക് പ്രിയപ്പെട്ട ലോകത്തിലെ ആദ്യ 25 രാഷ്ട്രങ്ങളുടെ പട്ടികയിൽ ജിസിസി രാജ്യങ്ങളിൽ ബഹ്റൈൻ മുൻപിൽ. എക്‌സ്പാറ്റ് ഇൻസൈഡറിന്റെ ഈ വർഷത്തെ സർവേയിലാണ് ഇങ്ങനെ സൂചിപ്പിക്കുന്നത്. ബഹ്‌റൈന് 19ാ സ്ഥാനമാണുള്ളത്. ബഹ്റൈൻ കഴിഞ്ഞാൽ ഒമാൻ ആണ് തൊട്ടുപുറകിൽ. ഒമാന് 22ാം സ്ഥാനവുമാണുള്ളത്. 67 രാഷ്ട്രങ്ങളുടെ പട്ടികയിൽ യു.എ.ഇ 40ാം സ്ഥാനത്തും ഖത്തർ 60ാം സ്ഥാനത്തും സൗദി അറേബ്യ 63ാം സ്ഥാനത്തും കുവൈത്ത് ഏറ്റവും അവസാന സ്ഥാനത്തുമാണ്. ഇന്ത്യക്ക് 49ാം സ്ഥാനമാണ് ഉള്ളത്. ജോലിയും സ്വകാര്യ ജീവിതവും തമ്മിലെ സന്തുലത, തൊഴിൽ സുരക്ഷിതത്വം, മികച്ച കരിയർ അവസരങ്ങൾ എന്നിവയാണ് ഈ വിഭാഗത്തിലെ പ്രകടനത്തിന് പരിഗണിച്ചിട്ടുള്ളത്.. പ്രവാസികൾക്ക് തൊഴിലെടുക്കാൻ നല്ല ജി.സി.സി രാഷ്ട്രം ഒമാൻ ആണെന്ന് സർവേ പറയുന്നു. എന്നാൽ 19ാം സ്ഥാനത്തുള്ള ബഹ്‌റൈനാണ് ഒമാന് തൊട്ടുപിന്നിൽ. ജീവിതനിലവാരം, ജീവിതം ആരംഭിക്കാനുള്ള എളുപ്പം, മികച്ച തൊഴിൽ അന്തരീക്ഷം, കുടുംബജീവിതം, സാമ്പത്തികനില തുടങ്ങിയ ഉപവിഭാഗങ്ങൾ പരിഗണിച്ചാണ് സർവേ തയാറാക്കിയിരിക്കുന്നത്. ജീവിതന
മനാമ: പ്രവാസികൾക്ക് പ്രിയപ്പെട്ട ലോകത്തിലെ ആദ്യ 25 രാഷ്ട്രങ്ങളുടെ പട്ടികയിൽ ജിസിസി രാജ്യങ്ങളിൽ ബഹ്റൈൻ മുൻപിൽ. എക്‌സ്പാറ്റ് ഇൻസൈഡറിന്റെ ഈ വർഷത്തെ സർവേയിലാണ് ഇങ്ങനെ സൂചിപ്പിക്കുന്നത്. ബഹ്‌റൈന് 19ാ സ്ഥാനമാണുള്ളത്. ബഹ്റൈൻ കഴിഞ്ഞാൽ ഒമാൻ ആണ് തൊട്ടുപുറകിൽ. ഒമാന് 22ാം സ്ഥാനവുമാണുള്ളത്.
67 രാഷ്ട്രങ്ങളുടെ പട്ടികയിൽ യു.എ.ഇ 40ാം സ്ഥാനത്തും ഖത്തർ 60ാം സ്ഥാനത്തും സൗദി അറേബ്യ 63ാം സ്ഥാനത്തും കുവൈത്ത് ഏറ്റവും അവസാന സ്ഥാനത്തുമാണ്. ഇന്ത്യക്ക് 49ാം സ്ഥാനമാണ് ഉള്ളത്. ജോലിയും സ്വകാര്യ ജീവിതവും തമ്മിലെ സന്തുലത, തൊഴിൽ സുരക്ഷിതത്വം, മികച്ച കരിയർ അവസരങ്ങൾ എന്നിവയാണ് ഈ വിഭാഗത്തിലെ പ്രകടനത്തിന് പരിഗണിച്ചിട്ടുള്ളത്.. പ്രവാസികൾക്ക് തൊഴിലെടുക്കാൻ നല്ല ജി.സി.സി രാഷ്ട്രം ഒമാൻ ആണെന്ന് സർവേ പറയുന്നു. എന്നാൽ 19ാം സ്ഥാനത്തുള്ള ബഹ്‌റൈനാണ് ഒമാന് തൊട്ടുപിന്നിൽ.
ജീവിതനിലവാരം, ജീവിതം ആരംഭിക്കാനുള്ള എളുപ്പം, മികച്ച തൊഴിൽ അന്തരീക്ഷം, കുടുംബജീവിതം, സാമ്പത്തികനില തുടങ്ങിയ ഉപവിഭാഗങ്ങൾ പരിഗണിച്ചാണ് സർവേ തയാറാക്കിയിരിക്കുന്നത്.
ജീവിതനിലവാരത്തിൽ യു.എ.ഇയാണ് മുന്നിൽ, 23ാം സ്ഥാനം. 32ാം സ്ഥാനത്തുള്ള ഒമാനാണ് രണ്ടാം സ്ഥാനത്ത്. ബഹ്‌റൈൻ- 40, ഖത്തർ -55, സൗദി -63, കുവൈത്ത് -65 എന്നിങ്ങനെയാണ് മറ്റു ഗൾഫ് രാഷ്ട്രങ്ങളുടെ സ്ഥാനം. ഇന്ത്യക്ക് 60ാം സ്ഥാനമാണ് ജീവിതനിലവാര വിഭാഗത്തിലുള്ളത്.