- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രവാസികൾക്കുള്ള ആരോഗ്യസേവനങ്ങൾക്കുള്ള ഫീസ് വർധിപ്പിക്കാൻ തീരുമാനം; സന്ദർശകർക്ക് ഹെൽത്ത് ഇൻഷ്വറൻസും നിർബന്ധമാക്കും
കുവൈറ്റ് സിറ്റി: പ്രവാസികൾക്കുള്ള ആരോഗ്യസേവനങ്ങൾക്കുള്ള ഫീസ് വർധിപ്പിക്കാൻ തീരുമാനിച്ചതായി മിനിസ്ട്രി ഓഫ് ഹെൽത്ത് അറിയിച്ചു. വിദേശികളിൽ നിന്നും ഹെൽത്ത് സർവീസുകൾക്കുള്ള ഫീസ് 15 മുതൽ 20 ശതമാനം വരെ വർധിപ്പിക്കാനാണ് തീരുമാനം. കൂടാതെ സന്ദർശക വിസയിൽ എത്തുന്നവർക്ക് ഹെൽത്ത് ഇൻഷ്വറൻസ് നിർബന്ധമാക്കാനും തീരുമാനമായിട്ടുണ്ട്. ഈ വർഷം അവസാനത്തോടെ ഇരുപദ്ധതികളും പ്രാബല്യത്തിലാക്കാനാണ് എംഒഎച്ച് തീരുമാനം. വിദേശികൾക്ക് സർക്കാർ ആശുപത്രികളിലെ ആരോഗ്യസേവനങ്ങൾക്ക് 15 മുതൽ 20 ശതമാനം വരെ നിരക്ക് വർധന നടപ്പാക്കിക്കൊണ്ടുള്ള ആരോഗ്യമന്ത്രിയുടെ ഉത്തരവ് ഉടൻ ഉണ്ടാകുമെന്നാണ് സൂചന. സ്വകാര്യമേഖലയിലെ വിദേശികൾക്ക് മെഡിക്കൽ സേവനം നൽകുന്നതിനായി മൂന്ന് ആശുപത്രികൾ പണിയുന്നതിനായി കഴിഞ്ഞ വർഷം ഒരു കമ്പനി രൂപീകരിച്ചിരുന്നു. ഇത് 2019-ഓടെ പൂർത്തിയാകുമെന്നും ആരോഗ്യമന്ത്രി വെളിപ്പെടുത്തി. മിനിസ്ട്രി മുഖേന നൽകുന്ന പബ്ലിക് ഹെൽത്ത് സർവീസുകൾ സ്വദേശികൾക്കും പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന പ്രവാസികൾക്കുമായി നിജപ്പെടുത്തുമെന്നും മന്ത്രി വ
കുവൈറ്റ് സിറ്റി: പ്രവാസികൾക്കുള്ള ആരോഗ്യസേവനങ്ങൾക്കുള്ള ഫീസ് വർധിപ്പിക്കാൻ തീരുമാനിച്ചതായി മിനിസ്ട്രി ഓഫ് ഹെൽത്ത് അറിയിച്ചു. വിദേശികളിൽ നിന്നും ഹെൽത്ത് സർവീസുകൾക്കുള്ള ഫീസ് 15 മുതൽ 20 ശതമാനം വരെ വർധിപ്പിക്കാനാണ് തീരുമാനം. കൂടാതെ സന്ദർശക വിസയിൽ എത്തുന്നവർക്ക് ഹെൽത്ത് ഇൻഷ്വറൻസ് നിർബന്ധമാക്കാനും തീരുമാനമായിട്ടുണ്ട്. ഈ വർഷം അവസാനത്തോടെ ഇരുപദ്ധതികളും പ്രാബല്യത്തിലാക്കാനാണ് എംഒഎച്ച് തീരുമാനം.
വിദേശികൾക്ക് സർക്കാർ ആശുപത്രികളിലെ ആരോഗ്യസേവനങ്ങൾക്ക് 15 മുതൽ 20 ശതമാനം വരെ നിരക്ക് വർധന നടപ്പാക്കിക്കൊണ്ടുള്ള ആരോഗ്യമന്ത്രിയുടെ ഉത്തരവ് ഉടൻ ഉണ്ടാകുമെന്നാണ് സൂചന. സ്വകാര്യമേഖലയിലെ വിദേശികൾക്ക് മെഡിക്കൽ സേവനം നൽകുന്നതിനായി മൂന്ന് ആശുപത്രികൾ പണിയുന്നതിനായി കഴിഞ്ഞ വർഷം ഒരു കമ്പനി രൂപീകരിച്ചിരുന്നു. ഇത് 2019-ഓടെ പൂർത്തിയാകുമെന്നും ആരോഗ്യമന്ത്രി വെളിപ്പെടുത്തി.
മിനിസ്ട്രി മുഖേന നൽകുന്ന പബ്ലിക് ഹെൽത്ത് സർവീസുകൾ സ്വദേശികൾക്കും പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന പ്രവാസികൾക്കുമായി നിജപ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. വിദേശികളുടെ ആരോഗ്യ ഇൻഷ്വറൻസിനായി ഷെയർ ഹോൾഡിങ് കമ്പനിക്ക് കീഴിൽ പ്രത്യേക വിഭാഗം പ്രവർത്തിക്കും. സ്വകാര്യമേഖലയിൽ ജോലി ചെയ്യുന്ന വിദേശികളുടെ ആരോഗ്യ ഇൻഷ്വറൻസ് സേവനങ്ങൾ നിർവഹിക്കുക ഈ സ്ഥാപനമായിരിക്കും.