കുവൈത്ത് സിറ്റി: അകുവൈറ്റിൽ വിദേശികളുടെ ആരോഗ്യ ഇൻഷുറൻസ് പ്രീമിയം ഇരട്ടിയാക്കി വർദ്ധിപ്പിക്കാൻ സാധ്യത. നിലിവിലെ ഫീസായ 50 ദിനാറിൽ നിന്ന് 150 ദിനാറായി (ഏകദേശം 33,500 രൂപ) വർധിപ്പിക്കാനാണ് തീരുമാനം. നിലവിൽ 50 ദിനാറാണ് (11,000 രൂപയിലേറെ) പ്രീമിയം. വർധന ഈ വർഷം തന്നെ പ്രാബല്യത്തിൽ വരുമെന്നാണു സൂചന.

വിദേശികൾക്കു പ്രത്യേകമായി ആരംഭിക്കുന്ന ആശുപത്രികളുടെ നിർമ്മാണച്ചുമതലയുള്ള പൊതു-സ്വകാര്യ-പങ്കാളിത്ത (പിപിപി) കമ്പനിക്കു തന്നെയാകും ഇൻഷുറൻസ് പ്രീമിയം പിരിക്കാനുള്ള അവകാശവും.

വിദേശികൾക്കു മാത്രമായി 700 കിടക്കകളുള്ള മൂന്ന് ആശുപത്രികളാണ് പിപിപി സംവിധാനത്തിൽ സ്ഥാപിക്കുന്നത്. 1168 കിടക്കകളോടു കൂടിയ ആശുപത്രിയിൽ മൂന്നു ഹെലിപ്പാഡുകളും 5000 കാറുകൾക്കും 50 ആംബുലൻസുകൾക്കും പാർക്കിങ് സൗകര്യവും ഉണ്ടാകും.