- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
രാജ്യത്തെ മൊത്തം ജനസംഖ്യയിൽ 87 ശതമാനവും വിദേശികൾ; ഖത്തറിൽ വിദേശികളുടെ എണ്ണത്തിൽ വൻ വർദ്ധന
ഖത്തറിലെ മൊത്തം ജനസംഖ്യയിൽ 87 ശതമാനവും വിദേശികളാണെന്ന് റിപ്പോർട്ട്. ഖത്തർ സ്റ്റാറ്റിസ്റ്റിക്‌സ് ആൻഡ് ഡവലപ്‌മെൻര് പ്ലാനിങ് മന്ത്രാലയം പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഖത്തറിൽ വിദേശികളുടെ എണ്ണത്തിൽ വൻ വർദ്ധനയുണ്ടായതായാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. 2004 ൽ ഏകദേശം 4 ലക്ഷത്തോളം വിദേശികളുണ്ടായിരുന്ന ഖത്തറ
ഖത്തറിലെ മൊത്തം ജനസംഖ്യയിൽ 87 ശതമാനവും വിദേശികളാണെന്ന് റിപ്പോർട്ട്. ഖത്തർ സ്റ്റാറ്റിസ്റ്റിക്‌സ് ആൻഡ് ഡവലപ്‌മെൻര് പ്ലാനിങ് മന്ത്രാലയം പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഖത്തറിൽ വിദേശികളുടെ എണ്ണത്തിൽ വൻ വർദ്ധനയുണ്ടായതായാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്.
2004 ൽ ഏകദേശം 4 ലക്ഷത്തോളം വിദേശികളുണ്ടായിരുന്ന ഖത്തറിൽ 2013 ആയപ്പോഴേക്കും വിദേശികളുടെ എണ്ണം 1.4 ദശലക്ഷമായി ഉയരുകയായിരുന്നു. 2015ലെ ഖത്തർ നാഷണൽ ഹ്യൂമൻ റിസോഴ്‌സസ് ഡവലപ്‌മെന്റ് റിപ്പോർട്ടിലാണ് ഈ വളർച്ച രേഖപ്പെടുത്തിയത്. രാജ്യത്ത് പ്രവാസികളായി കഴിയുന്നവരിൽ 89 ശതമാനവും പുരുഷന്മാരാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട്.
രാജ്യത്ത് നടക്കുന്ന വികസന പ്രവർത്തനങ്ങളുടെ ഭാഗമായി കൂടുതൽ തൊഴിലാളികൾ എത്തുന്നതിനാൽ വരും വർഷങ്ങളിൽ പ്രവാസി സമൂഹത്തിന്റെ എണ്ണത്തിൽ ഇനിയും വർധനയുണ്ടാകാനാണ് സാധ്യത.