- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇനി ജോലിയിൽ നിന്ന് വിരമിച്ച വിദേശികൾക്ക് യുഎഇയിൽ താമസിക്കാം; 55 വയസ് കഴിഞ്ഞവർക്ക് അഞ്ചുവർഷത്തേക്ക് പ്രത്യേക താമസവിസ അനുവദിക്കാൻ യുഎഇ
ജോലിയിൽ നിന്ന് വിരമിച്ച വിദേശികൾക്ക് രാജ്യത്ത് താമസിക്കാൻ അനുവദിക്കുന്നതിന് യുഎഇ സർക്കാർ അംഗീകാരം നൽകി. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബയ് ഭരണാധികാരിയുമായി ശൈഖ് മുഹമ്മദ് ബിൻ റാഷിദിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗമാണ് പുതിയ നിയമത്തിന് അംഗീകാരം നൽകിയത്. അടുത്തവർഷം ഇതു സംബന്ധിച്ച നിയമം പ്രാബല്യത്തിൽ വരും. 55 വയസ് കഴിഞ്ഞവർക്ക് അഞ്ചുവർഷത്തേക്ക് പ്രത്യേക താമസവിസ അനുവദിക്കാനാണ് തീരുമാനം. ഉപാധികളോടെ ഇതു പുതുക്കാനും സാധിക്കും. ഇതു സംബന്ധിച്ചു കൂടുതൽ വിശദാംശങ്ങൾ പ്രഖ്യാപിച്ചിട്ടില്ല.
ജോലിയിൽ നിന്ന് വിരമിച്ച വിദേശികൾക്ക് രാജ്യത്ത് താമസിക്കാൻ അനുവദിക്കുന്നതിന് യുഎഇ സർക്കാർ അംഗീകാരം നൽകി. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബയ് ഭരണാധികാരിയുമായി ശൈഖ് മുഹമ്മദ് ബിൻ റാഷിദിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗമാണ് പുതിയ നിയമത്തിന് അംഗീകാരം നൽകിയത്.
അടുത്തവർഷം ഇതു സംബന്ധിച്ച നിയമം പ്രാബല്യത്തിൽ വരും. 55 വയസ് കഴിഞ്ഞവർക്ക് അഞ്ചുവർഷത്തേക്ക് പ്രത്യേക താമസവിസ അനുവദിക്കാനാണ് തീരുമാനം. ഉപാധികളോടെ ഇതു പുതുക്കാനും സാധിക്കും. ഇതു സംബന്ധിച്ചു കൂടുതൽ വിശദാംശങ്ങൾ പ്രഖ്യാപിച്ചിട്ടില്ല.
Next Story