- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
ബഹ്റിനിലെ സർക്കാർ ജോലിയുള്ള വിദേശികളെ ഒഴിവാക്കണമെന്ന ആവശ്യവുമായി എംപിമാർ വീണ്ടും രംഗത്ത്; ആശങ്കയോടെ പ്രവാസി സമൂഹം
ബഹ്‌റൈനിലെ സർക്കാർ ജോലികളിൽ നിന്ന് വിദേശികളായ തൊഴിലാളികളെ ഒഴിവാക്കണമെന്ന ആവശ്യവുമായി എംപിമാർ വീണ്ടും രംഗത്തെത്തി. സർക്കാർ ജോലികൾ സ്വദേശികൾക്ക് മാത്രമായി പരിമിതപ്പെടുത്തണമെന്ന ആവശ്യമാണ് അഞ്ച് പാർലിമെന്റ് അംഗങ്ങൾ ചേർന്ന് നിർദ്ദേശം സമർപ്പിച്ചിരിക്കുന്നത് സർക്കാർ സർവീസിൽ ജോലി ചെയ്യുന്ന പ്രവാസികളിൽ നിന്ന് 50 ശതമാനം പേരെ മൂന്ന്
ബഹ്‌റൈനിലെ സർക്കാർ ജോലികളിൽ നിന്ന് വിദേശികളായ തൊഴിലാളികളെ ഒഴിവാക്കണമെന്ന ആവശ്യവുമായി എംപിമാർ വീണ്ടും രംഗത്തെത്തി. സർക്കാർ ജോലികൾ സ്വദേശികൾക്ക് മാത്രമായി പരിമിതപ്പെടുത്തണമെന്ന ആവശ്യമാണ് അഞ്ച് പാർലിമെന്റ് അംഗങ്ങൾ ചേർന്ന് നിർദ്ദേശം സമർപ്പിച്ചിരിക്കുന്നത്
സർക്കാർ സർവീസിൽ ജോലി ചെയ്യുന്ന പ്രവാസികളിൽ നിന്ന് 50 ശതമാനം പേരെ മൂന്ന് മാസങ്ങൾക്കകം ഒഴിവാക്കണമെന്ന് ഈയിടെ ചില എംപിമാർ ആവശ്യപ്പെട്ടിരുന്നു. യോഗ്യതയുള്ള സ്വദേശികളുള്ളപ്പോൾ വിദേശതൊഴിലാളികളെ സർവീസിലെടുക്കുന്നത് തൊഴിലില്ലായ്മ വർ
ധിപ്പിക്കുമെന്നാണ് എംപിമാരുടെ വാദം. സർക്കാർ ജോലി സ്വദേശികൾക്ക് മാത്രമെന്ന് സർക്കാർ തീരുമാനമെടുക്കണമെന്ന നിർദ്ദേശം എംപിമാർ സ്പീക്കർ മുമ്പാകെ സമർപ്പിച്ചു.
കഴിഞ്ഞ മൂന്നു വർഷങ്ങളായി 2,500ഓളം പ്രവാസികളാണ് പൊതുമേഖലയിൽ ജോലി ചെയ്യുന്നത്. ഇവരിൽ കാലാവധി കഴിഞ്ഞ ജോലി കരാറുകൾ പുതുക്കേണ്ടതില്ലെന്ന് ഫെബ്രുവരി ആദ്യവാരം മറ്റൊരു എംപി. ആവശ്യപ്പെട്ടിരുന്നു.