രാജ്യത്ത് എത്തുന്ന പല വിദേശികളും കൃത്യമായ മെഡിക്കൽചെക്കപ്പ് പൂർത്തിയാക്കുന്നില്ലെയെന്ന് റിപ്പോർട്ട്. ഇങ്ങനെ വൈദ്യ പരിശോധന പൂർത്തിയാക്കത്തവർക്കെതിരെ കർശന നടപടി സ്വികരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നല്കി.ഇതുവരെ വൈദ്യപരിശോധന കൂടാതെ ആറായിരത്തോളം വിദേശികൾ പ്രവേശിച്ചതായി തൊഴിൽമന്ത്രി ജമീൽ ബിൻ മുഹമ്മദ് അലി ഹുമൈദാൻ അറിയിച്ചു. വൈദ്യപരിശോധനയുടെ കാര്യത്തിൽ നിയമം പാലിക്കുവാൻ ജാഗ്രത കാണിക്കണമെന്നും മന്ത്രി നിർദേശിച്ചിട്ടുണ്ട്.

ആരോഗ്യമന്ത്രാലയവുമായി എൽ.എം.ആർ.എക്ക് ഇലക്ട്രോണിക് ലിങ്കുണ്ട്. ഇതനുസരിച്ച് വിദേശ തൊഴിലാളിൽ രാജ്യത്തെത്തുന്ന അവസരത്തിൽ തന്നെ വൈദ്യ പരിശോധനാ തിയ്യതി നൽകുകയാണ് പതിവ്. തൊഴിലുടമക്ക് ഇത് സംബന്ധമായി എൽ.എം..ആർഎയിൽ നിന്ന് അറിയിപ്പ് ലഭിക്കുകയും ചെയ്യും. മെഡിക്കൽ ചെക്കപ്പ് കഴിയാതെ രാജ്യത്ത് ജോലി ചെയ്യുന്നത് നിയമവിരുദ്ധമാണ്.

തൊഴിലുടമകളും തൊഴിലാളികളും ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണമെന്നും പൊതുജനാരോഗ്യ സംരക്ഷണത്തിന് നിർദ്ദേശം കർശനമായി പാലിക്കേണ്ടതുണ്ടെന്നും തൊഴിൽ മന്ത്രിയുടെ പ്രസ്താവനയിൽ വ്യക്തമാക്കി.