അജ്മാൻ: ദുബൈയിലെ ഫിലിപ്പിൻസ് കൊൺസൽ ജനറൽ പോൾ റെയ്മണ്ട് കോർസിനെ പൊടുന്നനെ തങ്ങളുടെ സ്‌കൂൾ കാമ്പസിൽ കണ്ടത് അജ്മാൻ ഹബിറാറ്റ് സ്‌കൂളിലെ വിദ്യാർത്ഥികൾക്ക് കൗതുകമായി. സ്‌കൂളിന്റെ വിവിധ രംഗങ്ങളിലെ മുന്നേറ്റവും നൂതന വിദ്യാഭ്യാസ രീതികളും പച്ചപ്പ് നിറഞ്ഞ ചുറ്റുപാടുകളുമൊക്കെ കാണാൻ എത്തിയതായിരുന്നു പോൾ റെയ്മണ്ട് കോർസ്.

സ്‌കൂൾ ചെയർമാൻ ഷെയ്ഖ് സുൽതാൻ ബിൻ സഖർ അൽ നുഐമി യോടൊപ്പം അദ്ദേഹം സ്‌കൂൾ ചുറ്റിക്കണ്ടു. ആധുനിക സംവിധാനത്തിൽ തീർത്ത ലൈബ്രറി, ജൈവ കൃഷിയിടങ്ങൾ, മദേർസ് കോർണർ, ഫാം ഹൗസ്, കായിക സംവിധാനങ്ങൾ, പൂന്തോട്ടം എന്നിവയൊക്കെ സന്ദർശിച്ച കോർസിനു മാനേജിങ് ഡയരക്ടർ സി. ടി. ഷംസുസമാനും അക്കാദമിക് ഡയറക്ടർ സി.ടി. ആദിലും സ്‌കൂളിന്റെ പ്രവർത്തനങ്ങൾ വിശദീകരിച്ചു കൊടുത്തു.

ചില ക്ലാസ് മുറികൾ സന്ദർശിച്ച പോൾ റെയ്മണ്ട് കോർസ് വിദ്യാർത്ഥികളുമായും സംവദിച്ചു.
ഹബിറ്റാറ്റ് സ്‌കൂളിന്റെ പശ്ചാത്തലവും സംവിധാനങ്ങളും ഇഷ്ടപെട്ടെന്നും ഇത്തരം മാതൃകയിലുള്ള സ്‌കൂളുകൾ ആണ് പ്രവാസികൾക്ക് ആവശ്യമെന്നും തന്റെ മകനെ ഇമ്മട്ടിലുള്ള ഒരു കലാലയത്തിൽ അയക്കാനാണ് ഞാൻ താല്പര്യപെടുന്നതെന്നും അദ്ദേഹം പറഞ്ഞു.
കുടുംബത്തോടൊപ്പം ഒരിക്കൽ കൂടി കാംപസിലെതുമെന്ന് പറഞ്ഞ പോൾ റെയ്മണ്ട് കോർസ് സ്‌കൂൾ പൂന്തോപ്പിലെ പച്ചകൂടാരത്തിൽ നിന്ന് ഫോട്ടോക്ക് പോസ് ചെയ്ത ശേഷമാണ് സ്ഥലം വിട്ടത്.