- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൗദിയിൽ ഇനി വിദേശികൾക്ക് സ്വന്തം പേരിൽ ബിസിനസ് തുടങ്ങാം; പുതിയ നിയമം നാല് മാസത്തിനകം പ്രാബല്യത്തിൽ; ലക്ഷ്യം ബിനാമി ഇടപാട് ഇല്ലാതാക്കൽ
റിയാദ്: സൗദിയിൽ ഇനി വിദേശികൾക്ക് സ്വന്തം പേരിൽ ബിസിനസ് തുടങ്ങാം. ബിനാമി ഇടപാട് ഇല്ലാതാക്കുന്നതിന്റെ ഭാഗമായാണ് പുതിയ നിയമം കൊണ്ട് വരുന്നത്. പുതിയ നിയമം നാല് മാസത്തിനകം പ്രാബല്യത്തിൽ വരുമെന്ന് വാണിജ്യ, നിക്ഷേപ മന്ത്രി ഡോ. മാജിദ് അൽഖസബി വ്യക്തമാക്കി. വാണിജ്യ നിയമാവലിയിൽ ഭേദഗതി വരുത്തിക്കൊണ്ടാണ് വിദേശികൾക്ക് സ്വന്തം പേരിൽ സ്ഥാപനം ആരംഭിക്കാനുള്ള നിയമം അനുവദിക്കുക. നിശ്ചിത വിഹിതം ടാക്‌സ് ചുമത്തിക്കൊണ്ടായിരിക്കും വിദേശികൾക്ക് സ്ഥാപനം നടത്താനുള്ള അനുമതി നൽകുക എന്നും വാണിജ്യ, നിക്ഷേപ മന്ത്രി വിശദീകരിച്ചു. 2017 രണ്ടാം പാദം അവസാനിക്കുന്നതിന് മുമ്പ് പുതിയ നിയമഭേദഗതി പ്രാബല്യത്തിൽ വരും. ചെറുകിട, ഇടത്തരം സ്ഥാപനങ്ങൾ ആരംഭിക്കാൻ വിദേശികൾക്ക് അനുമതി നൽകുന്നതിലൂടെ രാജ്യത്ത് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു. വിദേശ നിക്ഷേപം രാജ്യത്തേക്ക് ആകർഷിക്കാനും ഇതിലൂടെ സാധിക്കും. ദശലക്ഷക്കണക്കിന് റിയാലിന്റെ നിക്ഷേപം ആവശ്യമായ ഇൻവസ്റ്റ്‌മെന്റ് ലൈസൻസോടെയല്ലാതെ ചെറുകിട
റിയാദ്: സൗദിയിൽ ഇനി വിദേശികൾക്ക് സ്വന്തം പേരിൽ ബിസിനസ് തുടങ്ങാം. ബിനാമി ഇടപാട് ഇല്ലാതാക്കുന്നതിന്റെ ഭാഗമായാണ് പുതിയ നിയമം കൊണ്ട് വരുന്നത്. പുതിയ നിയമം നാല് മാസത്തിനകം പ്രാബല്യത്തിൽ വരുമെന്ന് വാണിജ്യ, നിക്ഷേപ മന്ത്രി ഡോ. മാജിദ് അൽഖസബി വ്യക്തമാക്കി.
വാണിജ്യ നിയമാവലിയിൽ ഭേദഗതി വരുത്തിക്കൊണ്ടാണ് വിദേശികൾക്ക് സ്വന്തം പേരിൽ സ്ഥാപനം ആരംഭിക്കാനുള്ള നിയമം അനുവദിക്കുക. നിശ്ചിത വിഹിതം ടാക്‌സ് ചുമത്തിക്കൊണ്ടായിരിക്കും വിദേശികൾക്ക് സ്ഥാപനം നടത്താനുള്ള അനുമതി നൽകുക എന്നും വാണിജ്യ, നിക്ഷേപ മന്ത്രി വിശദീകരിച്ചു. 2017 രണ്ടാം പാദം അവസാനിക്കുന്നതിന് മുമ്പ് പുതിയ
നിയമഭേദഗതി പ്രാബല്യത്തിൽ വരും.
ചെറുകിട, ഇടത്തരം സ്ഥാപനങ്ങൾ ആരംഭിക്കാൻ വിദേശികൾക്ക് അനുമതി നൽകുന്നതിലൂടെ രാജ്യത്ത് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു. വിദേശ നിക്ഷേപം രാജ്യത്തേക്ക് ആകർഷിക്കാനും ഇതിലൂടെ സാധിക്കും. ദശലക്ഷക്കണക്കിന് റിയാലിന്റെ നിക്ഷേപം ആവശ്യമായ ഇൻവസ്റ്റ്‌മെന്റ് ലൈസൻസോടെയല്ലാതെ ചെറുകിട സംരംഭങ്ങൾ ആരംഭിക്കാൻ വിദേശികൾക്ക് അനുമതി നൽകുന്നത് സാമ്പത്തിക മേഖലയിൽ വൻ ഉണർവുണ്ടാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു