- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
ഖത്തറിൽ പ്രവാസികളുടെ പാസ്‌പോർട്ടിൽ റസിഡന്റ്‌സ് പെർമിറ്റ് സ്റ്റിക്കർ പതിക്കുന്നത് നിർത്തലാക്കുന്നു; ഇനി സ്റ്റിക്കറിന് പകരം സ്മാർട്ട് കാർഡ്
ദോഹ: രാജ്യത്തെ പ്രവാസികളുടെ പാസ്‌പോർട്ടിൽ റസിഡന്റ്‌സ് പെർമിറ്റ് പതിപ്പിക്കുന്ന രീതി ഇല്ലാതാകുന്നു. ഇനി മുതൽ പ്രവാസികൾക്ക് പുതിയ രീതിയിലുള്ള റസിഡൻസി കാർഡായിരിക്കും ഇതിന് പകരമായി ലഭിക്കുക. നിലവിലുള്ള റെസിഡൻസ് പെർമിറ്റ് പുതുക്കുന്നവർക്കും പാസ്‌പോർട്ടിൽ സ്റ്റിക്കർ പതിക്കുന്നതിനു പകരം മുഴുവൻ വിവരങ്ങളും അടങ്ങിയ സ്മാർട്ട് കാർഡു
ദോഹ: രാജ്യത്തെ പ്രവാസികളുടെ പാസ്‌പോർട്ടിൽ റസിഡന്റ്‌സ് പെർമിറ്റ് പതിപ്പിക്കുന്ന രീതി ഇല്ലാതാകുന്നു. ഇനി മുതൽ പ്രവാസികൾക്ക് പുതിയ രീതിയിലുള്ള റസിഡൻസി കാർഡായിരിക്കും ഇതിന് പകരമായി ലഭിക്കുക. നിലവിലുള്ള റെസിഡൻസ് പെർമിറ്റ് പുതുക്കുന്നവർക്കും പാസ്‌പോർട്ടിൽ സ്റ്റിക്കർ പതിക്കുന്നതിനു പകരം മുഴുവൻ വിവരങ്ങളും അടങ്ങിയ സ്മാർട്ട് കാർഡുകൾ നൽകാനാണ് തീരുമാനം. പരീക്ഷണാടിസ്ഥാനത്തിൽ നേരത്തെ നടപ്പാക്കിയ പദ്ധതി വിജയിച്ചതോടെയാണ് വർഷങ്ങളായി പിന്തുടരുന്ന പഴയ രീതിയിലുള്ള സ്റ്റാമ്പിങ് സമ്പ്രദായത്തിനു പകരം സ്റ്റിക്കർ ഫ്രീ റെസിഡൻസ് പെർമിറ്റുകൾ പൂർണമായും പ്രാബല്യത്തിൽ വരുത്താൻ മന്ത്രാലയം തീരുമാനിച്ചത്.
വിസ സ്റ്റാമ്പ് ചെയ്യുമ്പോൾ വ്യക്തിയുടെ പേര്, തസ്തിക, വിസ കാലവധി, സ്‌പോണ്‌സറുടെ പേര് തുടങ്ങിയ കാര്യങ്ങൾ ഉൾകൊള്ളിച്ചു കൊണ്ടുള്ള സ്റ്റിക്കർ പാസ്‌പോർട്ടിൽ പതിച്ചു നല്കുന്ന സമ്പ്രദായമാണ് നിലവിലുള്ളത്. ഇപ്പോൾ ദിനംപ്രതി 7,500 ഓളം റെസിഡൻസ് പെർമിറ്റുകളാണ് ഇങ്ങനെ ഇഷ്യു ചെയ്യുന്നത്. ഇതിൽ അയ്യായിരത്തിലേറെ പെർമിറ്റുകൾ പുതുക്കി നൽകാനുള്ളവയാണ്. ആവശ്യമായ മുഴുവൻ വിവരങ്ങളും ഉൾപെടുത്തിയ സ്മാർട്ട് കാർഡുകൾ നിലവിൽ വരുന്നതോടെ വിമാനത്താവളങ്ങളിലെ എമിഗ്രേഷൻ ആവശ്യങ്ങൾക്ക് തിരിച്ചറിയൽ കാർഡ് നൽകിയാൽ മതിയാവും.
പുതിയ രീതിയിലുള്ള തിരിച്ചറിയൽ കാർഡുകൾ നൽകുന്നതിനുള്ള സാങ്കേതിക സജ്ജീകരണങ്ങൾ ഇതിനോടകം തയാറായി കഴിഞ്ഞിട്ടുണ്ട്. ആഭ്യന്തര മന്ത്രാലയം നാളെ നടത്തുന്ന വാർത്താ സമ്മേളനത്തിൽ ഇതു സംബന്ധിച്ച കൂടുതൽ വിശദീകരണമുണ്ടാകുaമെന്നാണ് സൂചന.
നിലവിലെ രീതിയനുസരിച്ച് താമസ വിസ ലഭിക്കുന്നവർ നടപടി ക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം അഭ്യന്തര മന്ത്രാലയത്തിന്റെ സർവീസ് സെന്ററുകളിൽ നിന്ന് തിരിച്ചറിയൽ കാർഡ് വാങ്ങുകയും പാസ്‌പോർട്ടിൽ റസിഡന്റ് പെർമിറ്റ് മുദ്ര പതിപ്പിക്കുകയുമാണ് ചെയ്യുന്നത്. പുതിയ സംവിധാനം നിലവിൽ വരുന്നതോടെ കൂടുതൽ പേർ ഓൺലൈൻ സംവിധാനം ഉപയോഗിക്കുമെന്നാണ് അഭ്യന്തര മന്ത്രാലയം പ്രതീക്ഷിക്കുന്നത്.
ഖത്തറിന് പുറത്തേക്ക് പോകുമ്പോഴും രാജ്യത്തേക്ക് വരുമ്പോഴും ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ റസിഡന്റ് കാർഡുടമയുടെ പേരോ പാസ്‌പോർട്ട് നമ്പറോ നൽകിയാൽ മുഴുവൻ വിവരങ്ങളും ലഭ്യമാകുന്ന വിധത്തിലാണ് കാർഡ് തയ്യാറാക്കിയിരിക്കുന്നത്. വിദേശ വിമാനത്താവളങ്ങളിൽ ബോഡിങ് സമയങ്ങളിൽ വിസ വിവരങ്ങൾ നൽകാൻ ഈ കാർഡുകൾ ഉപയോഗിക്കാം. എന്നാൽ, ഖത്തറിലെ വിമാനത്താവളങ്ങളിൽ യാത്രാരേഖയായി പാസ്‌പോർട്ട് തന്നെ കാണിച്ചാൽ മതിയാകും.