- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
ബഹ്‌റൈൻ യാത്രാ നിരോധ നിയമത്തിൽ ഇളവ് വരുത്താൻ സാധ്യത; യാത്രാ നിരോധനം മുൻകൂട്ടി അറിയിക്കാനുള്ള സംവിധാനം നടപ്പിലാക്കിയേക്കും; പ്രതീക്ഷയോടെ മലയാളി സമൂഹം
പലപ്പോഴും യാത്രക്കൊരുങ്ങി എയർപോർട്ടിലെത്തിക്കഴിയുമ്പോൽ പല കാരണങ്ങളാൽ യാത്രാ നിരോധനം ഏർപ്പെടുത്തി യാത്ര മുടങ്ങിയ മലയാളികൾ നിരവധിയാണ്. ഇത്തരം യാത്ര മുടങ്ങിയ പല വാർത്തകൾ നമ്മൾ മുമ്പ് പ്രസിദ്ധീകരിച്ചിട്ടുമുണ്ട്. എന്നാൽ ഇനി അത്തരമൊരു സാഹചര്യം ഒഴിവായേക്കാം. കാരണം ബഹ്‌റൈൻ യാത്രാ നിരോധനം സംബന്ധിച്ച നിയമത്തിൽ ഇളവ് വരുത്താനുള്ള ചർച്
പലപ്പോഴും യാത്രക്കൊരുങ്ങി എയർപോർട്ടിലെത്തിക്കഴിയുമ്പോൽ പല കാരണങ്ങളാൽ യാത്രാ നിരോധനം ഏർപ്പെടുത്തി യാത്ര മുടങ്ങിയ മലയാളികൾ നിരവധിയാണ്. ഇത്തരം യാത്ര മുടങ്ങിയ പല വാർത്തകൾ നമ്മൾ മുമ്പ് പ്രസിദ്ധീകരിച്ചിട്ടുമുണ്ട്. എന്നാൽ ഇനി അത്തരമൊരു സാഹചര്യം ഒഴിവായേക്കാം. കാരണം ബഹ്‌റൈൻ യാത്രാ നിരോധനം സംബന്ധിച്ച നിയമത്തിൽ ഇളവ് വരുത്താനുള്ള ചർച്ചകൾ സർക്കാർ തലത്തിൽ പുരോഗമിക്കുകയാണ്.
ഇത് സംബന്ധിച്ച് രണ്ട് നിർദശങ്ങൾ കഴിഞ്ഞ ദിവസം പാർലമെന്റിൽ ചർച്ചയ്‌ക്കെടുത്തുയാത്രാ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിൽ അക്കാര്യം നിർദിഷ്ട വ്യക്തിയെ മുൻ കൂട്ടി അറിയിക്കണമെന്ന നിർദേശമാണ് കഴിഞ്ഞ ദിവസം പാർലിമെന്റിൽ ചർച്ചയായത്.പൊതു ഉപയോഗ പരിസ്ഥിതി കാര്യ സമിതി അധ്യക്ഷൻ ജമാൽ ദാവൂദ് ആണ് ഈ നിർദ്ദേശം മുന്നോട്ട് വച്ചത്. ഇതിനെ നാലു പാർലിമെന്റ് അംഗങ്ങൾ പിന്തുണച്ചു. ഈ നിർദ്ദേശം സ്പീക്കറുടെയും ബന്ധപ്പെട്ട സമിതിയുടെയും പരിഗണനയിലാണ്.
ചെറിയ തർക്കങ്ങളുടെ പേരിലും സ്‌പോൺസർമാർ നൽകുന്ന കേസുകളുടെ പേരിലും യാത്രാനിരോധത്തിൽ പെട്ട സംഭവങ്ങൾ നിരവധിയാണ്.
അവസാന നിമിഷം യാത്രമുടങ്ങുമ്പോഴുണ്ടാകുന്ന മാനസികപ്രയാസങ്ങൾ വേറെയും. അതുകൊണ്ട് തന്നെ യാത്രാ നിരോധ നീക്കത്തിൽ ഇളവു ലഭിക്കുന്നത് പ്രതീക്ഷയോടെയാണ് പ്രവാസികൾ നോക്കിക്കാണുന്നത്.