ജീവിക്കാൻ ചെലവേറിയ നഗരങ്ങളുടെ പട്ടികയിൽ ഡബ്ലിനു 14-ാം സ്ഥാനം. ലൈവ് വർക്ക് ഇൻഡക്‌സ് തയ്യാറാക്കിയ റിപ്പോർട്ടിലാണ് ഡബ്ലിന് ആദ്യ ഇരുപതിനകത്തെ സ്ഥാനം ലഭിച്ചത്. ബിസിനസ് സ്ഥാപനങ്ങളും മറ്റും മികച്ച മൂല്യം കൽപിക്കുന്ന രാജ്യമായി ഡബ്ലിൻ മാറിയതാണ് ആദ്യ ഇരുപതു രാജ്യങ്ങളുടെ പട്ടികയിലേക്ക് ഡബ്ലിനെ ഉയർത്തിയത്.

വീട്ടു വാടക, ചെലവ്, ഓഫീസ് കെട്ടിടത്തിനുള്ള ചെലവ് തുടങ്ങിയവ കണക്കാക്കിയാണ് ഇൻഡെക്‌സ് തയ്യാറാക്കിയിരിക്കുന്നത്. ഒരാൾക്ക് ഏകദേശം 45,147 ഡോളറാണ് ചെലവ് വരുന്നത്. ഏറ്റവും മുൻപിൽ നിൽക്കുന്നത് മോസ്‌കോയാണ്. എങ്കിലും മുൻ കണക്കുകൾ അനുസരിച്ച് ചെലവ് ഒൻപത് ശതമാനം കുറയുകയാണ് ചെയ്തത്. ന്യൂയോർക്കിൽ 114010 ഡോളറാണ് ചെലവ്. ലണ്ടനെ കവച്ചു വച്ചാണ് ന്യൂയോർക്കിൽ ജീവിത ചെലവ് വർധിച്ചത്. അതേസമയം, ലണ്ടനിൽ പതിനൊന്ന് ശതമാനം ചെലവ് കുറഞ്ഞു. ലണ്ടനിലെ വില ഇടിവിന് കാരണം ബ്രെക്‌സിറ്റ് ഫലമാവാമെന്നാണ് നിഗമനം.

കഴിഞ്ഞ രണ്ട് വർഷങ്ങളായി പട്ടികയിൽ മുന്നിലായിരുന്നു ലണ്ടൻ ഇക്കുറി മൂന്നാം സ്ഥാനത്താണ് എത്തിയിരിക്കുന്നത്. വീടിനും ഓഫീസിനുമായി 100,000 ഡോളറാണ് ചെലവ് വരുന്നത്. ഹോങ്കോങിൽ 101,000 ഡോളറാണ് ചെലവ്.