വിംഗ് കമാൻഡർ ജെബിസി നായർ- ഒരു സംഭവമാണ് കേട്ടോ? അങ്ങനെ പറയാൻ- അതോ- കഴിഞ്ഞ ദിവസം നടന്ന കുട്ടികളുടെ ക്യാമ്പിൽ അദ്ദേഹം മാജിക്‌ഷോയും നടത്തിയിരുന്നു. കുട്ടികളെല്ലാം നല്ല സന്തോഷത്തിലാണ്.

അതേ, അദ്ദേഹം ഒരു സംഭവമല്ല- ഒന്ന് ഒന്നൊര സംഭവമാണ്. കേരളത്തിൽ നിന്ന് ആദ്യമായി സോവിയറ്റ് യൂണിയനിൽ പോയി താമസിച്ച് റോക്കറ്റ് വിദ്യയിൽ പരിശീലനം നേടിയ വൈമാനികനാണ്. യോഗ, മാജിക്, പ്രകൃതി ചികിത്സ, ആഫ്റ്റർ ഇഫക്ട്‌സ് ഇല്ലാത്ത മരുന്നുകളുടെ ഉപാസകൻ. മികച്ച വാഗ്മി പരിശീലകൻ, സന്നദ്ധ പ്രവർത്തകൻ, ചിത്രകാരൻ അങ്ങനെ പലതുമാണ് അദ്ദേഹം. മാവേലിക്കരയാണ് ജന്മസ്ഥലം. ഡേറാഡൂണിലായിരുന്നു പഠനം. പിന്നെ വായുസേനയിൽ ഉദ്യോഗം. ഉപരി പഠനം- പരിശീലനം- ഒടുവിൽ 32-ാം വയസ്സിലായിരുന്നു വിവാഹം.

10 ദിവസത്തെ ലീവ്- ജ്യേഷ്ഠന്റെ ഭാര്യാ സഹോദരിയെ വിവാഹം കഴിച്ചു- വിദ്യാ സമ്പന്ന- കുടുംബിനി-

ഏക മകൻ. പ്രസവത്തോടനുബന്ധിച്ച് പ്രമീള നായർക്ക് ചില മാനസിക വൈഷമ്യങ്ങൾ ഉടലെടുത്തിരുന്നു. പൊതുവേ ലൈംഗികതയോട് താൽപര്യമില്ലായ്മ.

ഉത്തരേന്ത്യയിലായിരുന്നു ജീവിതം. കൂടുതലും അതിർത്തി മേഖലയിൽ-

ജെബിസി നായർ പലപ്പോഴും പറയുന്ന ഒരു യാഥാർത്ഥ്യം-

എന്റെ മകന് അമ്മയുടെ സ്വഭാവ വിശേഷണങ്ങളാണ് കൂടുതൽ കിട്ടിയിരിക്കുന്നത്.

ഇപ്പോ...... അവന്റെ മകനിലും അമ്മയുടെ സ്വഭാവങ്ങൾ തന്നെയാണ് കൂടുതലും നിഴലിച്ചു കാണുന്നത്.

ഭാര്യയുടെ മരണശേഷം അല്ല അതിനും മുമ്പു മുതൽ മകനും മരുമകളും കുഞ്ഞും പ്രത്യേകമായിരുന്നു താമസം.

ഒരു കെട്ടിടത്തിൽ തന്നെ- താഴെയും മുകളിലുമായിട്ട്

മരുമകളുടെ ശിശു പരിപാലന രീതിയോടുള്ള എതിർപ്പ് പലപ്പോഴും മരുമകളും അമ്മാവനും തമ്മിലുള്ള വാഗ്വാദങ്ങൾക്ക് വഴിവച്ചിരുന്നു.

കുഞ്ഞിന്റെ കഴുത്തിലും അരയിലും കൈയിലും കെട്ടിയിരുന്ന നിരവധിയായ കളർ ചരടുകൾ അത് മുഴുവനും അറുത്തുമാറ്റി അവനെ ശാസ്ത്രീയ വീക്ഷണത്തോടെ സംയോജിത ആഹാര രീതിയിൽ വളർത്തണമെന്ന് അദ്ദേഹം അവസാനമായി ശട്ടംകെട്ടി.

ഫലം- അറുത്തുമാറ്റിയ ചരടിന്റെ സ്ഥാനത്ത് വീണ്ടും വീണ്ടും പുതിയവ സ്ഥാനം പിടിച്ചു.

സ്‌ക്കൂൾ വിട്ടുവരുന്ന കുട്ടിക്ക് വെറും വെണ്ടയ്ക്ക മിഴുക്ക് പുരട്ടിയത് മാത്രം ഭക്ഷണം. ഇതെന്ത് രീതി?

അമ്മാവനും മരുമകളും തമ്മിൽ ശണ്ഠ തന്നെ ശണ്ഠ.

ഒടുവിൽ ഒന്ന് തീരുമാനിച്ചു-

തന്റെ കാലശേഷം ഒരുതരി സ്വത്തിന്റെയും അവകാശം അവൾക്കോ സ്വന്തം മകനോ നൽകില്ല-

പിന്നെയോ-

എല്ലാം മകന്റെ മകന്റെ പേരിൽ വിൽ എഴുതിക്കുവാൻ ഏർപ്പാടാക്കി-

ഒരു ഫൈനൽ കൺസൾട്ടേഷൻ ലേഖകനോട്-

സാർ, രണ്ടുതരം വിൽ നിലവിലുണ്ട്- ഓപ്പൺ വിൽ- ക്ലോസ്ഡ് വിൽ- ഏതാണ് താൽപര്യം-

അപ്പോൾ തന്നെ ആധാരമെഴുത്ത് തൊഴിലാക്കിയ സുഹൃത്തിനെ വിളിച്ച് ഫോൺ ജെബിസി യുടെ കൈയിൽ കൊടുത്തു.

ഓഹോ.........അങ്ങനെയാണോ.............റൈറ്റ്. ഓക്കെ ഞങ്ങൾ രണ്ടാളും കൂടി നാളെ നേരിൽ വന്ന് കാണാം.

കാര്യങ്ങൾ മനസ്സിലാക്കി-

വിൽപ്പത്രം രജിസ്റ്റർ െചയ്ത് സൂക്ഷിക്കുവാൻ തീരുമാനിച്ചു. ഒരു കോപ്പി അടുത്ത സുഹൃത്ത് വശം സൂക്ഷിക്കുവാൻ നൽകി. ഒറിജിനൽ സ്വന്തം ബാങ്ക് ലോക്കറിലേയ്ക്കും.

മകന് സ്ഥിര വരുമാനത്തിനായി കെട്ടിടത്തിന്റെ ഗ്രൗണ്ട് ഫ്‌ളോർ ബാങ്ക് എറ്റിഎം കൗണ്ടറിന് വേണ്ടി വാടക കരാർ ഉണ്ടാക്കി-

ഹോ- ഒരു വലിയ പ്രശ്‌നം ഒച്ചപ്പാടില്ലാതെ ഒഴിവായി- അതോ ഒഴിവാക്കിയതോ?