- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരു അനുബന്ധരേഖകൂടി
കാടും മേടും നഗരവും താണ്ടി ലാട വൈദ്യന്മാർ വരവായി......മഞ്ഞുമൂടിയ പ്രഭാതത്തിനിടയിലൂടെ കടുത്ത നിറങ്ങളിൽ പൊതിഞ്ഞ ശരീരവുമായി; നെറ്റിയിൽ ഭസ്മം പൂശി കുങ്കുമവും ചന്ദനവും ചാലിച്ച്, ഗോപിക്കുറി ചാർത്തി അവരിലൊരാൾ നടുമുറ്റം കടന്ന് വരുന്നത് ജാനു അടുക്കള ജനൽ അഴികൾക്കിടയിലൂടെ കണ്ടു. അമ്മാവനും മുത്തശ്ശിയും ചെറുമകൾ നീതുവും മാത്രമേ അപ്പോൾ അവിടെ ഉണ
കാടും മേടും നഗരവും താണ്ടി ലാട വൈദ്യന്മാർ വരവായി......
മഞ്ഞുമൂടിയ പ്രഭാതത്തിനിടയിലൂടെ കടുത്ത നിറങ്ങളിൽ പൊതിഞ്ഞ ശരീരവുമായി; നെറ്റിയിൽ ഭസ്മം പൂശി കുങ്കുമവും ചന്ദനവും ചാലിച്ച്, ഗോപിക്കുറി ചാർത്തി അവരിലൊരാൾ നടുമുറ്റം കടന്ന് വരുന്നത് ജാനു അടുക്കള ജനൽ അഴികൾക്കിടയിലൂടെ കണ്ടു.
അമ്മാവനും മുത്തശ്ശിയും ചെറുമകൾ നീതുവും മാത്രമേ അപ്പോൾ അവിടെ ഉണ്ടായിരുന്നുള്ളു.
മുഖ്യ ലക്ഷണം ആദ്യം - പിന്നീട് വൈദ്യവും - ഭാഗ്യപ്രവചനങ്ങളുമായി സമൃദ്ധി വാരിവിതറി - മലയാളവും കന്നടുയും തമിഴും കൂട്ടിക്കലർത്തിയ ഭാഷയായിരുന്നു ലാടന്റേത്.
നാടിനും വീടിനും വീട്ടുകാർക്കും സർവ്വ ഐശ്വര്യങ്ങളും വിതറി തരാതരം ദക്ഷിണയും വാങ്ങി ലാടൻ മടങ്ങുവാൻ തുടങ്ങുമ്പോഴായിരുന്നു ജാനകി കിണറ്റിനരികിലൂടെ പറമ്പ് മുറിച്ച കടന്ന് സ്വന്തം പുരയെ ലക്ഷ്യമാക്കി പാഞ്ഞത്. വീട്ടുകാർക്ക് നന്ദി പറഞ്ഞിറങ്ങുന്ന കോടേങ്കി കണ്ടമാത്രയിൽ ജാനുവിന്റെ ഭാഗ്യനിർഭാഗ്യങ്ങൾ പറയുവാൻ തുനിഞ്ഞെങ്കിലും അവൾ നിരുത്സാഹപ്പെടുത്തിക്കൊണ്ട് ഇടവഴിയിലൂടെ അല്പം നടന്ന് സ്വന്തം വീടുപറ്റി - വിടുന്ന ഭാവമില്ല, കോടേങ്കി തന്നെ അവസാനം വിജയിച്ചു.
വീട്ടുവാതിൽക്കൽ കിടന്നിരുന്ന ബഞ്ചിൽ തന്റെ ഭാണ്ഡം ഇറക്കിവച്ച് കുടിക്കുവാൻ അല്പം തണ്ണി ആവശ്യപ്പെട്ടു. ജാനു നൽകിയ വെള്ളം ഒരു കവിൾ കുടിച്ചു ഗ്ലാസ് താഴ്‌ത്തി വച്ചിട്ട് ജാനുവിന്റെ ഇടതു കൈതലം നിവർത്തി കാണിക്കുവാൻ ആവശ്യപ്പെട്ടു.
ദേവീവിഹാറിലെ നീതുകുഞ്ഞിന്റെ ഫലം പറഞ്ഞത് ജാനുവും കേട്ടതാണ്. അമ്മയില്ലാത്ത ആ കുഞ്ഞിന്റെ ഭൂതവും ഭാവിയും വർത്തമാനവും കിറുകൃത്യം അത്ഭുതത്തോടെയാണ് വീട്ടുകാർ കേട്ടിരുന്നത്. അതിന്റെ ഗുണം കോടേങ്കിക്ക് ദക്ഷിണയായി ലഭിച്ചതുമാണ്.
ജാനുവിന്റെ ചിന്തയ്ക്ക് വിരാമമിട്ട്........... അമ്മ നീങ്ക കൊടുത്തുവൈത്തവൾ.......... റൊമ്പ അഴകാന കൈ...... കോടേങ്കിയുടെ ഫലപ്രവചനം കേട്ടത് കാരണമായിരുന്നു.
ആനാൽ ഇന്ത രേഖ.......... നേർരേഖ ആക കൂടാത്..... അപ്പടി ആനാൽ അനിഷ്ടങ്കൾ വന്തിടും. കെട്ടിയവനുക്ക് കുഴപ്പമാന രേഖയായ്ക്കുമിത്. ഇന്ത രേഖ കൊഞ്ചം വളഞ്ച് വന്നാൽ റൊമ്പ പ്രമാദം! രണ്ട് ആൺകുളന്തകൾക്ക് ഭാഗ്യമിറിക്ക്, കണവൻ പട്ടാളക്കാരനാക്കും. ഏതാവത് ദക്ഷിണ പൊടുങ്കോ പ്രമാദമാന സംങ്കതികൾ ഇരിക്ക്..
ജാനു പുരക്ക് അകത്ത് കടന്ന് ഒരു തേങ്ങയും പത്ത് രൂപയുടെ ഒരു നോട്ടും കോടേങ്കിക്ക് സമ്മാനിച്ചു.
......... അയാൾ നമസ്‌കാരം പറഞ്ഞ് ഭാണ്ഡം നീളൻ വടിയിൽ കുരുക്കി തോളിൽ ഏറ്റി നടന്നു മറഞ്ഞു.
പിന്നീടുള്ള ജാനുവിന്റെ രാവുകൾ നിദ്രാവിഹീനങ്ങളായി
കാൺകേ, കാൺകേ, രേഖ അത് നേർരേഖയായി തന്നെ വളരുന്നുവോ?
സോപ്പും കാരവും ചകിരിയും ചേർത്ത് കൈകൾ വൃത്തിയാക്കുക ഒരു പതിവാക്കി.
കൈരേഖയുടെ നേർവളർച്ചയ്ക്ക് തടയിടുവാനുള്ള തന്ത്രങ്ങൾ രൂപപ്പെടുത്തുകയാണിനി വേണ്ടത്...... ജാനു ഒരു തീരുമാനമെടുത്തത് പെട്ടെന്നായിരുന്നു.
പുതിയ സെവൻ ഓ ക്ലോക്ക് ബ്ലേയിഡ് സംഘടിപ്പിച്ചു നേർരേഖയ്ക്ക് ഒരു വളഞ്ഞ ചാൽ പണിതു അല്പാല്പമായി രക്തം പൊടുഞ്ഞു വരുവാൻ തുടങ്ങി. പൂജാതട്ടത്തിൽ കരുതിയിരുന്ന ഭസ്മം തൂവി രക്തവാർച്ച തടഞ്ഞു. ഒരാഴ്ച. പിന്നെ പുതിയ രേഖയ്ക്ക് വളഞ്ഞു വരുവാനുള്ള സമയമായിരുന്നു.
പുതുരേഖയുടെ വളർച്ചയ്ക്കിടയിൽ ജാനുവിന് ദേവി വിഹാറിൽ അടുക്കള പണിക്കുപോകാനായില്ല. കാരണം പറഞ്ഞത് കൈനഖം കുത്തിപ്പഴുത്ത് വയ്യാണ്ടായി എന്നായിരുന്നു.
പക്ഷേ നീതു മോളുടെ അനേവഷണ കൗതുകം ജാനുവിന്റെ കൈരേഖാശാസ്ത്രത്തിനും രേഖയുടെ തുടർന്നുള്ള വളർച്ചയ്ക്കും തടയിട്ടു.
ഈ രേഖ വളർത്താൻ പറ്റില്ല ചേച്ചി അതേ......... അതു തന്നെ വളരുന്നതാ പാവം ഈ ചേച്ചിയെ കോടേങ്കി പറ്റിച്ചതാ പിന്നീട് നിർത്താതെയുള്ള ചിരിയായിരുന്നു അവിടെ മുഴങ്ങിക്കേട്ടത്.
ജാനുവിന് താൻ സ്വയം ഭൂമിയിൽ താണുപോകുന്നതുപോലെ ഒരു അനുഭവം. കൊതിച്ചു - മറ്റൊരു സതീദേവിയാകുവാൻ വെമ്പി ഈ ആഴ്ച ഫലം കൂടി ഒന്നുനോക്കണമായിരുന്നു. കഷ്ടം മാനഹാനിയും ദ്രവ്യനഷ്ടവും ഫലം.