- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഹങ്കാരത്തിന് കൈയും കാലും വച്ച രൂപം
പാലക്കാട് കേരളത്തിന്റെ നെല്ലറകളിൽ ഒന്നായിരുന്നു. കമ്മ്യൂണിസ്റ്റ് പാരമ്പര്യം ഏറെയുള്ള കുടുംബാംഗമാണ് നായിക. തിരുവിതാംകൂർ സമരപാരമ്പര്യമുള്ള കുടുംബക്കാരൻ നായകൻ രണ്ടും പണ്ടു മുതലേ വി ഐ പികൾ പിറന്ന വീട്ടുകാർ. എം എൽ എയും എം പിയും ഒക്കെ ആയിരുന്നവരുടെ പിന്മുറക്കാർ. നായിക വിദ്യാർത്ഥി രംഗത്തെ കിടിലം നായകനോ ഒട്ടും പിറകിലുമല്ല. അത്യാവശ്യം
പാലക്കാട് കേരളത്തിന്റെ നെല്ലറകളിൽ ഒന്നായിരുന്നു. കമ്മ്യൂണിസ്റ്റ് പാരമ്പര്യം ഏറെയുള്ള കുടുംബാംഗമാണ് നായിക. തിരുവിതാംകൂർ സമരപാരമ്പര്യമുള്ള കുടുംബക്കാരൻ നായകൻ രണ്ടും പണ്ടു മുതലേ വി ഐ പികൾ പിറന്ന വീട്ടുകാർ. എം എൽ എയും എം പിയും ഒക്കെ ആയിരുന്നവരുടെ പിന്മുറക്കാർ. നായിക വിദ്യാർത്ഥി രംഗത്തെ കിടിലം നായകനോ ഒട്ടും പിറകിലുമല്ല. അത്യാവശ്യം എഴുത്തും വായനയും ഉണ്ടുതാനും. കോടതിയൽ നന്നായി കേസ് വാദിച്ചുണ്ടാക്കിയ അനുഭവം. പ്രേമമാണ് വിവാഹത്തിൽ എത്തിച്ചത്. അനേകം വി ഐ പി കൾ പങ്കെടുത്ത വിവാഹാഘോഷം. മധുവിധു നാളുകളിൽ ചില്ലറ പ്രശ്‌നങ്ങൾ അത് ഒന്നിച്ചുള്ളയാത്രകളിലും മീറ്റിംഗുകളിലും കൂടി അഡ്ജസ്റ്റ് ചെയ്തു. പോയി.............
ഒരു അരുമ കുഞ്ഞിന്റെ അമ്മയും അച്ഛനുമായി കഴിഞ്ഞു പഴയ വിദ്യാർത്ഥി നേതാക്കൾ.
വക്കീൽ പണി നിർത്തി കോളേജ് അദ്ധ്യാപകനായി മാറി നായകൻ. നായികയോ സാമൂഹ്യക്ഷേമ വകുപ്പിൽ മേലധികാരിയും. ചെറിയ ചെറിയ ഈഗോ പ്രശ്‌നങ്ങൾ സംഘടനാ പ്രവർത്തനങ്ങൾക്കിടയിൽ ചില സംശയങ്ങൾ അത് നീറി പടർന്ന് കയറി. ഒടുവിൽ തലവാചകത്തിൽ പറഞ്ഞിരിക്കുന്നതുപോലെ അഹങ്കാരത്തിന് കൈയും കാലും വച്ചരൂപമായി മാറി ഭാര്യ ഭർത്താവിന് താങ്ങാൻ കഴിയുന്നതിനലേറെ ബാരവും വലിപ്പവും. അനേകം വി ഐ പി ഇടപെടലുകൾ ഇല്ല ഇനി ഒരു യോജിച്ച ജീവിതം അസാധ്യം ഇവർ പിരിയുകയേ മാർഗമുള്ളു. ശരി. എന്നാൽ അങ്ങനെയാകട്ടെ. മാതാപിതാക്കളുടെ അനുഗ്രഹം. സംഗതി എളുപ്പമായി. കൂനിന്മേൽ കുരു പോലെ നായികയുടെ അമ്മയുടെ മരണം. അച്ഛന്റെ അസുഖം. ദുഃരിത പൂർണ്ണം ശിഷ്ട ജീവിതം.
മറുപാതിയോ ഒരു ഉയർത്ത് എഴുന്നേല്പ് പോലെ വീണ്ടും അടുത്ത തലമുറയുടെ പ്രതീകമായി പാർലമെന്റിൽ തുടർച്ചയായ വിജയം. മികച്ച പ്രകടനം സാർവ്വത്രികമായ അംഗീകാരം. അല്ല. ഇതിനിടയ്ക്ക് മകളുടെ കാര്യമോ? പെൺകുട്ടി അല്ലയോ ആരുടെയെങ്കിലും ഒരു സഹായം വേണ്ടയോ? ഒടുവിൽ അതിനും പരിഹാരമായി ചുവർചിത്രത്തിലൂടെ കണ്ടുപരിചയമെങ്കിലും വിവാഹം കഴിച്ചു. ഇപ്പോൾ സുഖമായി കഴിയുന്നു. വലിയ ഇടപെടലുകൾ ഇല്ലാതെ ഒരു മകനും കൂടിയായി. തരക്കേടില്ലാത്ത ഉദ്യോഗം. വ്യക്തതയുള്ള ജീവിത വീക്ഷണം. കാഴ്ചപ്പാടിന്റെ സാമ്യത. സുഖം. സുഖകരം. ഒരു വിധം തട്ടിയും മുട്ടിയും വലിയ കുഴപ്പമില്ലാതെ ഇതാ പോകുന്നു. ജീവിതം.......... പൊതു പ്രവർത്തകരുടെ ഭാര്യമാരാകുന്നവർ വളരെ ക്ഷമയുള്ളവരും തങ്ങളുടെ വീട്ടുകാര്യങ്ങളിൽ ഭർത്താക്കന്മാരുടെ പങ്കാളിത്തം അല്പം കുറഞ്ഞാലും തന്നത്താൻ പരിഹരിച്ചു പോകേണ്ടവരുമാണെന്ന മുൻ വിധിയിലൂടെ വേണം നീങ്ങാൻ. കാരണം അമ്മയുടെ വിലപ്പെട്ട സമയം കുറേ അധികം നാട്ടിനും നാട്ടുകാർക്കും കൂടി വേണ്ടതാണ് എന്റെ വ്യക്തമായ അഭിപ്രായമാണിത്. അറിയപ്പെടുന്ന ഒരാളിന്റെ സത്യസന്ധനായ ഒരാളിന്റെ പരോപകാരിയായ ഒരാളിന്റെ ഭാര്യായായിരിക്കുക മക്കളായിരിക്കുക എന്ന ദൗത്യം പേറി ജീവിക്കുന്നതിൽ അഭിമാനിക്കുന്നവരാണ് ഞങ്ങൾ ഇതിൽ എന്താ കൂടുതൽ ഒരു വെളിപ്പെടുത്തൽ ഇനി വേണമോ.....
ത്യാഗസമ്പന്നമായ കുടുംബജീവിതം. ഇത് ഒരു വെല്ലുവിളിയായിരിക്കട്ടെ.........
ഇല്ല നിങ്ങളുടെ ചോദ്യവും അതിൽ അടങ്ങിയിട്ടുള്ള ഉത്കണ്ഠയും മനസിലായി. പഴയ നായിക ഇപ്പോഴും അവിവാഹിതയായി തന്നെ കഴിയുന്നു. ആഴ്ചയിൽ 4 ദിവസം മകളോടൊപ്പം 3 ദിവസം അവൾ അച്ഛന് സ്വന്തം............ പങ്കുവെയ്ക്കലിന്റെ വീർപ്പുമുട്ടലുമായി............