- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇഷ്ടഫലവും സ്വപ്നേപി
ആളും പേരുമൊന്നും മാറുന്നില്ല. നായകൻ സിദ്ദിഖ് തന്നെ. പ്രശ്‌നവും കുടുംബപുരാണം തന്നെ. അപ്പോൾപ്പിന്നെ കാര്യങ്ങൾ എളുപ്പമല്ലേ - ആണോ? ആയിരിക്കാം - അല്ലേ - ആകെ വിഷമവൃത്തത്തിലാണല്ലോ- ആദ്യം വിഷമവൃത്തം വരച്ചത് സിദ്ദിഖിന്റെ ശ്രീമതിയായിരുന്നു. സിദ്ദിഖ് തന്റെ ഡയറി എഴുത്തിൽ തലേദിവസം കണ്ട സ്വപ്‌നം കുറിച്ചിട്ടു. അതിപ്രകാരം- 'ഞാൻ എന്റെ മകളെ കുളിപ്പ
ആളും പേരുമൊന്നും മാറുന്നില്ല. നായകൻ സിദ്ദിഖ് തന്നെ. പ്രശ്‌നവും കുടുംബപുരാണം തന്നെ. അപ്പോൾപ്പിന്നെ കാര്യങ്ങൾ എളുപ്പമല്ലേ - ആണോ? ആയിരിക്കാം - അല്ലേ - ആകെ വിഷമവൃത്തത്തിലാണല്ലോ-
ആദ്യം വിഷമവൃത്തം വരച്ചത് സിദ്ദിഖിന്റെ ശ്രീമതിയായിരുന്നു. സിദ്ദിഖ് തന്റെ ഡയറി എഴുത്തിൽ തലേദിവസം കണ്ട സ്വപ്‌നം കുറിച്ചിട്ടു. അതിപ്രകാരം-
'ഞാൻ എന്റെ മകളെ കുളിപ്പിക്കുന്നതായി സ്വപ്‌നം കണ്ടു'. പടച്ചതമ്പുരാന്റെ കൃപ - ഓരോ മറിമായങ്ങൾ.
1985-1995 ആണ് കാലഘട്ടം. വിവാഹശേഷം 6 വർഷങ്ങൾ പിന്നിട്ടു - ഒരു കുഞ്ഞിക്കാല് കാണുവാനുള്ള ആഗ്രഹത്താൽ തിരുവനന്തപുരത്തെ ഡോ. വേലായുധന്റെ തുടർ ചികിത്സകൾക്കും മരുന്നുകൾക്കും തൽക്കാലം വിട പറഞ്ഞു. ഒരു സ്‌നേഹിതന്റെ നിർബന്ധത്തിന് വഴങ്ങി ഒരു ആൺകുട്ടിയെ ദത്തെടുത്ത് വളർത്തിത്തുടങ്ങി. ആ പൊന്നുമോന് ഇപ്പോൾ വയസ്സ് രണ്ടര. അപ്പോഴാണ് സ്വപ്‌നത്തിൽ മകൾ രംഗപ്രവേശനം ചെയ്യുന്നത്.
ഡയറി എഴുത്തിനുശേഷവും ഇനി ഒരത്ഭുതം സംഭവിക്കാനിടയില്ലെന്ന രീതിയിൽ ദൈനംദിന ജീവിതം തുടർന്ന സിദ്ദിഖ് ദമ്പതികൾക്ക് ശുഭവാർത്തയായി സർക്കാർ ജോലിക്കുള്ള അഡ്‌വൈസ് തപാലിൽ കിട്ടി. അധികം വൈകാതെ നസീമ സിദ്ദിഖിന്റെ കാതിൽ ഒരു കിന്നാരം ചൊല്ലി. നമുക്ക് ഒരു കുഞ്ഞ് ജനിക്കാൻ പോകുന്നു......................അതേയോ! ആരോടും ഇപ്പോൾ പറയണ്ട - ഒന്നുകൂടി തീർച്ചയാകട്ടേ-
തുടർന്നുള്ള പരിശോധനകൾ ഒരു ലേഡി ഡോക്ടറുടെ ക്ലിനിക്കിൽ പോയി നടത്തിച്ചു.
മിസ്റ്റർ സിദ്ദിഖ്, കൺഗ്രാജുലേഷൻസ് നിങ്ങൾ ഒരച്ഛനാകാൻ പോകുന്നു-
ഡോക്ടർ തന്റെ അഭിനന്ദനം അറിയിച്ചപ്പോൾ സിദ്ദിഖ് പെട്ടെന്ന് പറഞ്ഞുപോയി മാഡം ഞാൻ രണ്ടുമാസങ്ങൾക്കു മുന്നേ ഇതറിഞ്ഞു-
അതെങ്ങനെ?
അത് സ്വപ്‌നരൂപേണ-
അതെയോ - നന്നായിരിക്കട്ടേ-
ഭാര്യയുടെ മുഖത്ത് അവിശ്വസനീയമായ അമ്പരപ്പ്.......
വീട്ടിലെത്തുവോളം നസീമ യാതൊന്നും സംസാരിച്ചിരുന്നില്ല-
മുറിയിൽ കയറി വേഷമൊക്കെ മാറ്റി നൈറ്റി ധരിച്ച് പുറത്തു വന്നിട്ട് സിദ്ദിഖിനോട് തിടുക്കപ്പെട്ടു തിരക്കി- എന്താ ഇക്കാ നിങ്ങള് ഡോക്ടറോട് അങ്ങനെ പറഞ്ഞത്?
അതോ.......ഞാൻ നിനക്ക് ഒരു കാര്യം കാട്ടിത്തരാം എന്ന് പറയുകയും ഒപ്പം മേശ തുറന്ന് ഡയറിയെടുത്ത് - 1993 ഓഗസ്റ്റ് മാസം 7-ാം തീയതിയിലെ പേജ് നിവർത്തി കാണിക്കുകയും ചെയ്തു.
'ഞാൻ എന്റെ മകളെ കുളിപ്പിക്കുന്നതായി സ്വപ്‌നം കണ്ടു' അതിനു താഴെയായി അന്നത്തെ തീയതി (1993 ഒക്‌ടോബർ 12) ഇന്നേ ദിവസം സ്വപ്‌നം യാഥാർത്ഥ്യമായി എന്നുകൂടി കുറിച്ചിട്ടു.
ഇപ്പോൾ സിദ്ദിഖിന് ആകെ മൂന്നു മക്കൾ- ഒരു ആൺ, പിന്നീട് 2 പെൺ മക്കൾ-
മകൻ ഡിഗ്രി കഴിഞ്ഞു. മൂത്ത മകൾ എഞ്ചിനീയറിങ് കഴിഞ്ഞ് നിൽക്കുന്നു. രണ്ടാമത്തെ മകൾ മെഡിസിന് രണ്ടാം വർഷ വിദ്യാർത്ഥിനി-
മകളെ കുളിപ്പിക്കുന്ന രംഗത്തിന് ബാക്ക്ഗ്രൗണ്ടായി വന്നുഭവിച്ചത് പൂത്തുലഞ്ഞ് നിൽക്കുന്ന പറങ്കിമാവിൻ തോപ്പായിരുന്നു. ഫലത്തിൽ കുറച്ചുകാലം സെക്രട്ടറിയേറ്റ് ജീവനക്കാരിയായിരുന്ന ഭാര്യ നസീമയും ലോക്കൽ ഫണ്ട് ഓഡിറ്റിംഗിൽ നിന്ന് ഭർത്താവ് സിദ്ദിഖും - ഫാമിങ് കോർപ്പറേഷനിൽ മുന്നുംപിന്നുമായി ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ സേവനമനുഷ്ഠിക്കേണ്ടി വന്ന കാലയളവിലായിരുന്നു രണ്ടു പെൺമക്കളുടേയും ജനനവും ബാല്യവും കഴിച്ചുകൂട്ടേണ്ടി വന്നത് എന്നത് വിസ്മയകരം-