- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിന്റർ ഫ്‌ലൂ ശക്തമായി; ജർമനിയിൽ പതിവിൽ കൂടുതൽ മരണങ്ങൾ ഉണ്ടായേക്കാമെന്ന് മുന്നറിയിപ്പ്; വാക്‌സിനേഷൻ ഫലപ്രദമല്ലെന്ന് കണ്ടെത്തൽ
ബെർലിൻ: സാധാരണയിൽ കവിഞ്ഞ് ഈ വർഷം വിന്റർ ഫ്‌ലൂവിനെ തുടർന്ന് കൂടുതൽ മരണങ്ങൾ സംഭവിച്ചേക്കാമെന്ന് ആരോഗ്യമേഖലയിലെ വിദഗ്ദ്ധർ മുന്നറിയിപ്പു നൽകി. വിന്റർ ഫ്‌ലൂ ഇക്കൊല്ലം ശക്തിപ്രാപിച്ചിരിക്കുകയാണെന്നും വാക്‌സിനേഷൻ ലെവൽ പ്രതീക്ഷിച്ച തോതിൽ നടക്കുന്നില്ലെന്നും വിദഗ്ദ്ധർ കുറ്റപ്പെടുത്തി. വിന്റർ ശക്തിപ്രാപിച്ചതോടെ പതിവിൽ നിന്നും വ്യത
ബെർലിൻ: സാധാരണയിൽ കവിഞ്ഞ് ഈ വർഷം വിന്റർ ഫ്‌ലൂവിനെ തുടർന്ന് കൂടുതൽ മരണങ്ങൾ സംഭവിച്ചേക്കാമെന്ന് ആരോഗ്യമേഖലയിലെ വിദഗ്ദ്ധർ മുന്നറിയിപ്പു നൽകി. വിന്റർ ഫ്‌ലൂ ഇക്കൊല്ലം ശക്തിപ്രാപിച്ചിരിക്കുകയാണെന്നും വാക്‌സിനേഷൻ ലെവൽ പ്രതീക്ഷിച്ച തോതിൽ നടക്കുന്നില്ലെന്നും വിദഗ്ദ്ധർ കുറ്റപ്പെടുത്തി.
വിന്റർ ശക്തിപ്രാപിച്ചതോടെ പതിവിൽ നിന്നും വ്യത്യസ്തമായി ഒട്ടേറെ പേർ പനി ബാധിച്ച് കിടപ്പിലായെന്ന് സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ഡിസീസ് കൺട്രോൾ സെന്ററായ ഇൻഫ്‌ലുവെൻസാ വർക്കിങ് ഗ്രൂപ്പ് ലീഡർ സിൽക്ക ബുഡ വ്യക്തമാക്കുന്നു. അടുത്ത കാലത്തായി രാജ്യത്ത് പടർന്നു പിടിച്ചിട്ടുള്ള ഏറ്റവും ഗൗരവമായ ഫ്‌ലൂ പകർച്ചയാണ് ഇപ്പോൾ. നിലവിൽ 40,000 പേർക്ക് ഫ്‌ലൂ ബാധിച്ചതായാണ് റിപ്പോർട്ട്. പ്രത്യേകിച്ച 39 വയസു മുതൽ 59 വയസു വരെയുള്ളവരെയാണ് ഇത് കൂടുതലായും ബാധിച്ചിരിക്കുന്നത്.
സാധാരണ ഫ്‌ലൂവിന് നൽകുന്ന വാക്‌സിൻ പക്ഷേ ഈ സീസണിൽ പടർന്നിരിക്കുന്ന ഫ്‌ലൂവിന് ഫലപ്രദമാകുന്നില്ല എന്നാണ് കണ്ടെത്തിയിരിക്കുന്നത്. വാക്‌സനേഷൻ എടുത്തവർക്കു പോലും നേരിയ തോതിൽ ഫ്‌ലൂ വരുന്നതാണ് വാക്‌സിൻ ഫലപ്രദമല്ലെന്ന് സൂചിപ്പിക്കുന്നത്. വാക്‌സിനേഷൻ ഫലപ്രദമാകാത്ത സാഹചര്യത്തിൽ നിലവിൽ പടർന്നിരിക്കുന്ന ഫ്‌ലൂ വൈറസ് ഏതു ഗണത്തിൽ പെടുന്നതാണെന്ന് നിർവചിക്കാൻ സാധ്യമല്ലെന്നാണ് ആരോഗ്യരംഗത്തുള്ളവർ ചൂണ്ടിക്കാട്ടുന്നത്.
മുമ്പ് 2012-13 കാലഘട്ടങ്ങളിലും 2008-09 കാലഘട്ടങ്ങളിലും ഉണ്ടായ ഫ്‌ലൂ ബാധയെ തുടർന്ന് 20,000 പേരെങ്കിലും മരിച്ചിരുന്നു. ഈവർഷം ഫ്‌ലൂ ബാധയെത്തുടർന്ന് കൂടുതൽ ആളുകൾ മരിക്കാൻ സാധ്യതയുണ്ടെന്നും ബുഡ ചൂണ്ടിക്കാട്ടുന്നു. നിലവിൽ മറ്റു രോഗങ്ങളുള്ള പ്രായമായവർക്കാണ് അപകട സാധ്യത കൂടുതൽ. ശരീരത്തിന്റെ പ്രതിരോധ ശേഷി കുറഞ്ഞിരിക്കുന്ന വേളയിൽ ഇൻഫ്‌ലൂവെൻസാ വൈറസ് ആക്രമിക്കാൻ സാധ്യത കൂടുതലുള്ളതാണ് ഇത്തരക്കാരിൽ അപകട സാധ്യത വർധിപ്പിക്കുന്നത്.
നിലവിൽ ജർമനിയിൽ 30 ശതമാനം പേർ മാത്രമാണ് വാക്‌സിനേഷൻ സ്വീകരിച്ചിട്ടുള്ളത്. വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ കണക്ക് പ്രകാരം മുതിർന്നവരിൽ 75 ശതമാനം പേരെങ്കിലും വാക്‌സിനേഷൻ എടുത്തിരിക്കണമെന്നുള്ളതാണ്.