- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗുജറാത്തിൽ കെമിക്കൽ ഫാക്ടറിയിൽ പൊട്ടിത്തെറി; നാല് വയസുകാരി ഉൾപ്പടെ നാല് പേർ മരിച്ചു; 11 പേർക്ക് പരുക്ക്
അഹമ്മദാബാദ്: ഗുജറാത്തിൽ കെമിക്കൽ ഫാക്ടറിയിലുണ്ടായ പൊട്ടിത്തെറിയിൽ നാല് വയസുകാരി ഉൾപ്പടെ നാല് പേർ മരിച്ചു. 11 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വഡോദരയിലെ ജിഐഡിസി മേഖലയിലാണ് സംഭവം. ഫാക്ടറിയിലെ ബോയിലർ ആണ് പൊട്ടിത്തെറിച്ചത്.
65 വയസുള്ള ഒരു പുരുഷനും ഒരു കൗമാരക്കാരനും 30 കാരിയായ ഒരു സ്ത്രീയുമാണ് മരിച്ച മറ്റുള്ളവർ. ഗുരുതര പരിക്കുകളോടെ 15 പേരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇവരിൽ നാല് പേർ മരണത്തിന് കീഴടങ്ങുകയായിരുന്നു.
സംഭവത്തിൽ ജീവൻ നഷ്ടപ്പെട്ടവരും പരിക്കേറ്റവരും സ്ഫോടനം നടക്കുമ്പോൾ പ്രദേശത്ത് കൂടി നടന്നുപോവുകയായിരുന്ന തൊഴിലാളികളും നാട്ടുകാരുമാണ്. സ്ഫോടനത്തിന്റെ കാരണം അന്വേഷിക്കാൻ ഫോറൻസിക് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്
Next Story