- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കല്ലായി റെയിൽവേ പാളത്തിന് സമീപം സ്ഫോടക വസ്തുക്കൾ; ഐസ്ക്രീം ബോളിൽ നിറച്ച നിലയിൽ കണ്ടെത്ത; പരിശോധനയുമായി പൊലീസ്
കോഴിക്കോട് കല്ലായിയിൽ റെയിൽവേ പാലത്തിന് സമീപം പാളത്തിൽ സ്ഫോടക വസ്തുക്കൾ കണ്ടെത്തി. ഗുഡ്സ് ഷെഡിനോട് ചേർന്നുള്ള ഭാഗത്താണ് രാവിലെ ഐസ്ക്രീം ബോളിൽ നിറച്ച നിലയിൽ സ്ഫോടക വസ്തുക്കൾ കണ്ടെത്തിയത്.
പൊലീസ്, റെയിൽവേ സംരക്ഷണ സേന, ഡോഗ് സ്ക്വാഡ്, ബോംബ് സ്ക്വാഡ്, ഫോറൻസിക് വിഭാഗം എന്നിവയുടെ നേതൃത്വത്തിൽ പരിശോധന പുരോഗമിക്കുകയാണ്.
ഡോഗ് സ്ക്വാഡ് മണം പിടിച്ചെത്തിയ സമീപത്തെ വീടുകളിൽ പൊലീസ് പരിശോധന തുടരുന്നു
Next Story