- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പത്തനംതിട്ടയിൽ രണ്ടിടങ്ങളിൽ ഗുരുതര പ്രളയസാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര ജല കമ്മീഷൻ; പ്രളയസാധ്യത അറിയിച്ചിരിക്കുന്നത് മണിമല, അച്ചൻകോവിൽ നദികളിൽ
പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ കല്ലൂപ്പാറയിലും തുമ്പമണിലും ഗുരുതര പ്രളയസാധ്യത ഉണ്ടെന്ന് കേന്ദ്ര ജല കമ്മീഷൻ. ടൗട്ടേ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് കനത്ത മഴ പെയ്ത സാഹചര്യത്തിലാണ് മുന്നറിയിപ്പ്.
കേരളത്തിലെ നദികളിലെ സാഹചര്യം കേന്ദ്ര ജല കമ്മീഷൻ വിലയിരുത്തിയ ശേഷം മണിമല, അച്ചൻകോവിൽ നദികളിലാണ് പ്രളയസാധ്യത അറിയിച്ചിരിക്കുന്നത്.
കല്ലൂപ്പാറ എന്ന സ്ഥലത്ത് മണിമലയാർ അപകട നിലയ്ക്ക് മുകളിലാണ് ഒഴുകുന്നതെന്ന് ജല കമ്മീഷൻ അറിയിച്ചു. അപകട നിലയ്ക്ക് 0.08 മീറ്റർ ഉയരത്തിലാണ് ഇവിടെ വെള്ളം ഒഴുകികൊണ്ടിരിക്കുന്നതെന്ന് ജല കമ്മീഷൻ അറിയിച്ചു. അച്ചൻകോവിലാർ തുമ്പമൺ എന്ന പ്രദേശത്തുകൂടി അപകടനിലയ്ക്ക് 0.50 മീറ്റർ മുകളിലാണ് ഒഴുകുന്നതെന്നും ജലകമ്മീഷൻ അറിയിച്ചു.
Next Story