- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
മോശം കാലാവസ്ഥയിൽ വിറങ്ങലിച്ച് അമേരിക്ക; മിന്നൽപ്രളയവും കനത്ത മഞ്ഞു വീഴ്ചയും മൂലം കൻസാസിലും ടെക്‌സാസിലുമായി പത്തു മരണം.; രാജ്യമെമ്പാടും വിന്റർ സ്റ്റോം മുന്നറിയിപ്പ്
ന്യൂയോർക്ക്: മോശം കാലാവസ്ഥയിൽ രാജ്യമെമ്പാടും പരക്കെ നാശനഷ്ടവും മരണവും. കൻസാസിലും ടെക്‌സാസിലുമായി മിന്നൽപ്രളയവും കനത്ത മഞ്ഞുവീഴ്ചയും മൂലം പത്തു മരണങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഈ മേഖലകളിൽ മൂന്നു മില്യൺ ആൾക്കാർക്കാണ് വിന്റർ സ്റ്റോം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. വിന്ററിനു മുമ്പു തന്നെ പ്രതികൂല കാലാവസ്ഥ സൃഷ
ന്യൂയോർക്ക്: മോശം കാലാവസ്ഥയിൽ രാജ്യമെമ്പാടും പരക്കെ നാശനഷ്ടവും മരണവും. കൻസാസിലും ടെക്‌സാസിലുമായി മിന്നൽപ്രളയവും കനത്ത മഞ്ഞുവീഴ്ചയും മൂലം പത്തു മരണങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഈ മേഖലകളിൽ മൂന്നു മില്യൺ ആൾക്കാർക്കാണ് വിന്റർ സ്റ്റോം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
വിന്ററിനു മുമ്പു തന്നെ പ്രതികൂല കാലാവസ്ഥ സൃഷ്ടിച്ചിരിക്കുന്ന ഭീകരാന്തരീക്ഷത്തിൽ പകച്ചു നിൽക്കുകയാണ് യുഎസ്. ഒക്കലഹോമ മുതൽ വിൻകോൻസിൻ വരെയും മിന്നസോട്ടയിലുള്ളതുമായ ഒമ്പതു മില്യൺ ആൾക്കാർക്ക് കനത്ത മഞ്ഞുവീഴ്ചാ മുന്നറിയിപ്പാണ് നൽകിയിരിക്കുന്നത്. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മുതൽ നെബ്രാസ്‌ക, ലോവ, സൗത്ത് ഡക്കോട്ട, മിന്നസോട്ട എന്നിവിടങ്ങളിൽ കനത്ത മഞ്ഞുവീഴ്ചയാണ് രേഖപ്പെടുത്തുന്നത്. ആറു മുതൽ പത്തിഞ്ചു വരെ ഇവിടങ്ങളിൽ മഞ്ഞുവീഴ്ച ഉണ്ടായിട്ടുണ്ട്. ചിലയിടങ്ങളിൽ ഒരടി വരെയും മഞ്ഞുവീണു കിടക്കുന്നുണ്ട്.
മഞ്ഞുവീണു തെന്നിക്കിടക്കുന്ന റോഡുകൾ, ഐസ് പാളികൾ നിറഞ്ഞ പാതകൾ എന്നിവ ഏറെ അപകടകാരികളായി ഭീഷണിയുയർത്തുന്നു. മഞ്ഞു വീണു മൂടിക്കിടക്കുന്ന റോഡുകളിലുണ്ടായ അപകടങ്ങളിലാണ് കൻസാസിൽ അഞ്ചുപേർ മരിച്ചത്. ടെക്‌സാസിലാകട്ടെ മിന്നൽ പ്രളയത്തിലാണ് അഞ്ചു പേർക്ക് ജീവൻ നഷ്ടപ്പെട്ടത്. ഈയാഴ്ചയിൽ കനത്ത ജാഗ്രത പാലിക്കണമെന്നാണ് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
ഡാളസിൽ കനത്ത മഴയാണ് നിലവിൽ രേഖപ്പെടുത്തുന്നത്. ഈ വർഷം തന്നെ ഇതുവരെ ഇവിടെ 57 ഇഞ്ച് മഴയാണ് ലഭിച്ചിരിക്കുന്നത്. ഇതിന് മുമ്പ് 1991-ലായിരുന്നു റെക്കോർഡ് മഴ. അന്ന് 53.54 ഇഞ്ചായിരുന്നു മഴ. ട്രിനിറ്റി നദി കരകവിഞ്ഞ് ഒഴുകുമെന്നും മുന്നറിയിപ്പുണ്ട്. നദിക്കു സമീപം താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്.
ഒക്കലഹോമയിൽ ഗവർണർ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു കഴിഞ്ഞു. മഞ്ഞുവീഴ്ചയും കനത്ത മഴയേയും തുടർന്ന് വൈദ്യുതി ബന്ധം പരക്കെ വിഛേദിക്കപ്പെട്ടു. ഒരു ലക്ഷത്തോളം കുടുംബങ്ങളാണ് ഞായറാഴ്ച മുതൽ ഇരുട്ടിൽ കഴിയുന്നത്.