- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രണയ വിവാഹിതരായ അൻഷിദയെയും ഗൗതമിനെയും വെറുതേ വിടാൻ മൗലികവാദികൾ ഉദ്ദേശിക്കുന്നില്ല! അൻഷിദ കൊല്ലപ്പെട്ടെന്ന് ഫോട്ടോഷോപ്പ് ചിത്രങ്ങൾ നിരത്തി ഫേസ്‌ബുക്കിലൂടെ നുണപ്രചരണം
കോഴിക്കോട്: പ്രണയിച്ചു വിവാഹം കഴിച്ചു എന്ന ഒറ്റക്കാരണത്താൽ കേരളത്തിലെ മതമൗലിക വാദികളായ ഒരു വിഭാഗം സംഘപരിവാറുകാരുടെയും തീവ്രമുസ്ലിം ചിന്താഗതിക്കാരുടെയും കണ്ണിൽ കരടായ കോഴിക്കോട്ട യുവദമ്പതികൾ ഇപ്പോഴും ഭീതിയിൽ കഴിയുകയാണ്. ഡിവൈഎഫ്‌ഐ അടക്കമുള്ള സംഘടനകൾ ഇടപെട്ടും രംഗം ശാന്തിക്കി സ്വൈര്യ ജീവിതം നയിക്കുന്ന അൻഷിദ-ഗൗതം ദമ്പതികളെ വെറ
കോഴിക്കോട്: പ്രണയിച്ചു വിവാഹം കഴിച്ചു എന്ന ഒറ്റക്കാരണത്താൽ കേരളത്തിലെ മതമൗലിക വാദികളായ ഒരു വിഭാഗം സംഘപരിവാറുകാരുടെയും തീവ്രമുസ്ലിം ചിന്താഗതിക്കാരുടെയും കണ്ണിൽ കരടായ കോഴിക്കോട്ട യുവദമ്പതികൾ ഇപ്പോഴും ഭീതിയിൽ കഴിയുകയാണ്. ഡിവൈഎഫ്‌ഐ അടക്കമുള്ള സംഘടനകൾ ഇടപെട്ടും രംഗം ശാന്തിക്കി സ്വൈര്യ ജീവിതം നയിക്കുന്ന അൻഷിദ-ഗൗതം ദമ്പതികളെ വെറുതേ വിടാൻ ഫേസ്‌ബുക്കിലെ തീവ്രചിന്താഗതിക്കാർ ഇനിയും തയ്യാറല്ല. സോഷ്യൽ മീഡിയയിലൂടെ നുണപ്രചരണങ്ങൾ നടത്തുകയാണ് ഇക്കൂട്ടർ. വ്യത്യസ്ത മതവിഭാഗത്തിൽപ്പെട്ട ഇവരുടെ പ്രണയ വിവാഹം കേരളത്തിലെ എസ്ഡിപിഐ അടക്കമുള്ള സംഘടനകളുടെ എതിർപ്പിന് കാരണമായിരുന്നു.
തുടക്കത്തിൽ വളർത്തി വലുതാക്കിയ അമ്മയുടെയും അച്ഛന്റെയും ഒക്കെ കാര്യം പറഞ്ഞ് കണ്ണീർ കഥകളുമായി രംഗത്തെത്തി മൗലികവാദികൾ ഇപ്പോൾ അൻഷിദ കൊല്ലപ്പെട്ടു എന്ന വിധത്തിൽ ഫേസ്‌ബുക്കിലൂടെ വ്യാജപ്രചരണം നടത്തുകയാണ് ചെയ്യുന്നത്. വർഗീയ വിദ്വേഷം വിതയ്ക്കുന്ന വിധത്തിൽ ഫോട്ടോഷോപ്പിൽ ചിത്രങ്ങൾ തയ്യാറാക്കി ഇല്ലാത്ത പത്രവാർത്തയുടെ കട്ടിംഗും സഹിതമാണ് വ്യാജപ്രചരണം നടത്തുന്നത്.
ഗൗതം എന്ന പേരുകാരൻ ആർഎസ്എസുകാരനും ഹിന്ദു വർഗീയവാദിയും ആണെന്നും അൻഷിതയെ വഞ്ചിക്കുകയായിരുന്നു എന്നൊക്കെ പറഞ്ഞുകൊണ്ടാണ് പുതിയ പ്രചരണം. ഏതാനും ദിവസങ്ങളായി മുൻപ് വാട്‌സ് ആപ്പിലും ഫേസ്‌ബുക്കിലൂടെയും ഈ വ്യാജ മരണവാർത്ത വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. തീവ്ര മുസ്ലിംചിന്താഗതിയുള്ളൂ ചിലർ അംഗങ്ങളായ ഫേസ്‌ബുക്ക് ഗ്രൂപ്പിലൂടെയാണ് ശക്തമായ വ്യാജപ്രചരണം നടക്കുന്നത്.
ഹൈദരാബാദിൽ രൂപം കൊണ്ട് അസദുദ്ദീൻ ഒവൈസിയുടെ രാഷ്ട്രീയ സംഘടനയടെ പേരിലും മറ്റുമാണ് ഈ വ്യാജവാർത്ത പ്രചരിക്കുന്നത്. ആർ.എസ്.എസുകാരൻ വിവാഹം ചെയ്ത ശേഷം മുസ്ലിം പെൺകുട്ടിയെ വഞ്ചിക്ക് കൊലപ്പെടുത്തി എന്ന വിധത്തിൽ മതവിദ്വേഷം കലർത്തി വ്യാപകമായി പ്രചരിക്കുകയാണ് ഇക്കൂട്ടർ. എൻജീയറിങ് ബിരുദധാരിയായ ഗൗതവും അൻഷിദയും ദ്വീർഘകാലത്തെ പ്രണയത്തിനൊടുവിലാണ് വിവാഹിതരായത്. വീട്ടുകാരേക്കേൾ എതിർപ്പുയർത്തി തീവ്രചിന്താഗതിയുള്ള ചിലർ എത്തിയതോടെ ഇവർക്ക് നാടുവിടേണ്ടിയും വന്നു.
പിന്നീട് ഗൗതമിന്റെ വീടിന് നേരെ ആക്രമണവുമുണ്ടായിരുന്നു. ബിഡിഎസ് രണ്ടാം വർഷ വിദ്യാർത്ഥിനിയായ അൻഷിദയ്ക്ക് എതിർപ്പ് ഭയന്ന് തുടർപഠനം മുടങ്ങിയ നിലയിലാണ്. അൻഷിദയെ ഗൗതം മതംമാറ്റിയെന്ന വിധത്തിലുള്ള വാർത്തകളും നേരത്തെ വ്യാപകമായി പ്രചരിച്ചിരുന്നു. എന്നാൽ ഇതും തെറ്റാണെന്ന് ഗൗതം നേരത്തെ മറുനാടൻ മലയാളിക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. വിവാഹശേഷം അവരവരുടെ വിശ്വാസ പ്രമാണങ്ങളെ മുറുകേ പിടിച്ച് ജീവിക്കാണ് ഇവരുടെ ശ്രമം. ഇതിനിടെയാണ് മനപ്പൂർവ്വം പ്രശ്‌നങ്ങൾ സൃഷ്ടിക്കാനായി ചിലരുടെ നുണപ്രചരണങ്ങൾ.