ടെന്നിസീയിലെ വുഡ്ബറിയിലുള്ള ആറ് വയസുകാരനായ ക്രിസ്റ്റിയൻ ബുച്ചാനൻ കണ്ണില്ലാതെയാണ് ജനിച്ചത്. ലോകത്തിൽ കാഴ്ചയില്ലാത്തവർ അനേകം പേരുണ്ടാവുമെങ്കിലും കണ്ണുകൾ ഇല്ലാത്തവർ വെറും 60 പേർ മാത്രമേയുള്ളുവെന്നാണ് വെളിപ്പെട്ടിരിക്കുന്നത്.അക്കൂട്ടത്തിൽ പെട്ട ഒരാളാണ് ബുച്ചാനൻ. കണ്ണില്ലാതെ ജനിച്ച ഒരാളുടെ ജീവിതം എങ്ങനെയാണെന്നറിയാൻ ഈ ആറ് വയസുകാരന്റെ ജീവിതത്തിലൂടെ ഒന്ന് സഞ്ചരിച്ചാൽ മതിയാകും. ടെസിയർ ഫേഷ്യൽ ക്ലെഫ്റ്റും മൈക്രോഫ്താൽമിയയും അനുഭവിക്കുന്ന അപൂർവം വ്യക്തികളിൽ ഒരാളാണീ കുട്ടി.

ഇത്തരം ബുദ്ധിമുട്ടുള്ള വെറും 60 പേർ മാത്രമേ ലോകത്തിലുള്ളുവെന്നാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. കണ്ണുകളുടെ സ്ഥാനത്ത് വലിയ വിടവുകളുമായിട്ടാണ് ബുച്ചാനൻ പിറന്നിരിക്കുന്നത്. ജനിച്ച് നാല് ദിവസമായപ്പോഴേക്കും പലവിധ പ്രശ്‌നങ്ങൽ കാരണം ട്യൂബിലൂടെയായിരുന്നു കുട്ടിക്ക് മുലപ്പാൽ പോലും നൽകിയിരുന്നത്. തുടർന്ന് ഏഴോളം റീ കൺസ്ട്രക്ഷൻ ഓപ്പറേഷനുകൾക്കും അവൻ വിധേയനാവേണ്ടി വന്നിരുന്നു. ഇതിന് പുറമെ കണ്ണില്ലാത്ത ദുരവസ്ഥയും കുട്ടിയുടെ ജീവിതം നരകസമാനമാക്കി മാറ്റുകയായിരുന്നു. അവന്റെ പഠനത്തെയും സംസാരത്തെയും ഇത് ബാധിച്ചിരുന്നു.

എന്നാൽ ഇത്രയും പരിമിതികൾ ഉണ്ടായിട്ടും ബുച്ചാനൻ ജീവിതത്തോട് പൊരുതുകയും മറ്റുള്ളവരെ പോലെ ജീവിക്കാൻ ശ്രമിക്കുകയും ചെയ്യുന്നുവെന്നാണ് അമ്മയായ ലാസി പറയുന്നത്. തുടർന്ന് നിരന്തര ശ്രമത്തിലൂടെ ബുച്ചാനൻ വായിക്കാൻ പഠിക്കുകയും സാധാരണ കുട്ടിയെ പോലെ ജീവിക്കാൻ ശ്രമിക്കുകയുമായിരുന്നുവെന്നും തന്റെ സഹോദരനോട് ഗുസ്തി പിടിക്കാൻ പോലും അവനിപ്പോൾ സാധിക്കുന്നുണ്ടെന്നും അമ്മ വെളിപ്പെടുത്തുന്നു. കണ്ണില്ലാതെ പിറന്ന തന്റെ മകനോട് സമൂഹത്തിന്റെ മനോഭാവം അപരിചിത്വം നിറഞ്ഞതായിരുന്നുവെന്നും ഇച്ഛാ ശക്തി കൊണ്ട് മാത്രം തങ്ങൾ അതിനെയെല്ലാം അതിജീവിക്കുകായിരുന്നുവെന്നും ലാസി വേദനയോടെ വെളിപ്പെടുത്തുന്നു.

ടെസിയർ ക്ലെഫ്റ്റ് ലിപ്, പാലാറ്റെ എന്നീ പ്രശ്‌നങ്ങളാണ് തന്റെ മകന്റെ അവസ്ഥക്ക് കാരണമെന്ന് ലാസി വെളിപ്പെടുത്തുന്നു. ഇതിൽ മൈക്രോഫ്താൽമിയ എന്ന രോഗാവസ്ഥയും അവൻ അഭിമുഖീകരിക്കുന്നുണ്ട്. അംമ്‌നിയോട്ടിക് ബാൻഡിങ് സിൻഡ്രോമാണ് കുട്ടിയുടെ അവസ്ഥക്ക് കാരണമെന്നും അവർ വെളിപ്പെടുത്തുന്നു. ഗർഭാവസ്ഥയിലുള്ള കുട്ടി ശരീരകലകളെ പോലുള്ള നാരുകളാൽ കെട്ട് പിണയപ്പെടുന്നതിനെ തുടർന്ന് രക്തപ്രവാഹം നിലയ്ക്കുന്ന അവസ്ഥയാണ് അംമ്‌നിയോട്ടിക് ബ ാൻഡ് സിൻഡ്രോം. ഇത് ഗർഭത്തിിൽ വച്ച് ചില കുട്ടികൾക്ക് വികലാംഗത്വത്തിന് കാരണമാകുന്നു. ഈ അവസ്ഥ മുഖത്താണുണ്ടാകുന്നതെങ്കിൽ അത് മുഖത്ത് പിളർപ്പിന് അഥവാ ക്ലെഫ്റ്റിന് വഴിയൊരുക്കുന്നു. ഇത്തരം ക്ലെഫ്റ്റാണ് ബുച്ചാനന്റെ കണ്ണില്ലാത്ത അവസ്ഥയുണ്ടാക്കിയിരിക്കുന്നത്. കണ്ണിന്റെ അസാധാരണത്വമാണ് മൈക്രോഫ്താൽമിയ എന്നറിയപ്പെടുന്നത്. അത് ജനനത്തിന് മുമ്പെ തന്നെ ഒരു കുട്ടിയിൽ പ്രകടമാകുന്നു. 10,000ത്തിൽ ഒരാൾക്കെന്ന തോതിൽ ഇതുണ്ടാകാം.