- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രമേഹവും കണ്ണും: ബോധവത്കരണ ക്ലാസും സൗജന്യ മെഡിക്കൽ ക്യാമ്പും ഇന്ന് കല്ലിയൂരിൽ
തിരുവനന്തപുരം: സെന്റർഫോർ ഇന്നോവേഷൻ ഇൻ സയൻസ് ആൻഡ് സോഷ്യൽ ആക്ഷൻ (സിസ്സ), കേരളസംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതികൗൺസിൽ (KSCSTE), കല്ലിയൂർ ഗ്രാമ പഞ്ചായത്ത് എന്നിവർസംയുക്തമായി ദേശീയശാസ്ത്ര ദിനാചരണത്തോടുനുബന്ധിച്ചു ഇന്ന് 'പ്രമേഹവും കണ്ണും' എന്ന വിഷയത്തിൽ ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിക്കും. ഇതോടൊപ്പം സൗജന്യ മെഡിക്കൽ ക്യാമ്പും സംഘടിപ്പിക്കും. രാവിലെ 9.30ന് കല്ലിയൂർ ഇ എംഎസ്ഹാളിൽനടക്കുന്ന പരിപാടി തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് മെമ്പർ വിലതാകുമാരി ഉദ്ഘാടനം ചെയ്യും. കല്ലിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ ജയലക്ഷ്മി അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്‌സൺ എസ് ജയന്തി, സിസ്സ വൈസ് പ്രസിഡന്റ് അജിത് വെണ്ണിയൂർ തുടങ്ങിയവർ സന്നിഹിതരായിരിക്കും. പ്രമേഹസംബന്ധിയായ റെറ്റിനോപ്പതിയുടെ മേഖലയിൽസമീപ കാലത്തുണ്ടായ ശാസ്ത്ര സാങ്കേതിക മുന്നേറ്റങ്ങളെപ്പറ്റി തിരുവനന്തപുരം ഒപ്താൽമോളജി മൊബൈൽ യൂണിറ്റിൽ നിന്നുള്ള ഡോ മായാ മേനോൻ, കേരള സർക്കാർ ഹെൽത്ത് സർവീസസ്സിലെ സിവിൽ സർജനായ ഡോ ബി കൃഷ്ണ മ
തിരുവനന്തപുരം: സെന്റർഫോർ ഇന്നോവേഷൻ ഇൻ സയൻസ് ആൻഡ് സോഷ്യൽ ആക്ഷൻ (സിസ്സ), കേരളസംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതികൗൺസിൽ (KSCSTE), കല്ലിയൂർ ഗ്രാമ പഞ്ചായത്ത് എന്നിവർസംയുക്തമായി ദേശീയശാസ്ത്ര ദിനാചരണത്തോടുനുബന്ധിച്ചു
ഇന്ന് 'പ്രമേഹവും കണ്ണും' എന്ന വിഷയത്തിൽ ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിക്കും. ഇതോടൊപ്പം സൗജന്യ മെഡിക്കൽ ക്യാമ്പും സംഘടിപ്പിക്കും.
രാവിലെ 9.30ന് കല്ലിയൂർ ഇ എംഎസ്ഹാളിൽനടക്കുന്ന പരിപാടി തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് മെമ്പർ വിലതാകുമാരി ഉദ്ഘാടനം ചെയ്യും. കല്ലിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ ജയലക്ഷ്മി അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്‌സൺ എസ് ജയന്തി, സിസ്സ വൈസ് പ്രസിഡന്റ് അജിത് വെണ്ണിയൂർ തുടങ്ങിയവർ സന്നിഹിതരായിരിക്കും.
പ്രമേഹസംബന്ധിയായ റെറ്റിനോപ്പതിയുടെ മേഖലയിൽസമീപ കാലത്തുണ്ടായ ശാസ്ത്ര സാങ്കേതിക മുന്നേറ്റങ്ങളെപ്പറ്റി തിരുവനന്തപുരം ഒപ്താൽമോളജി മൊബൈൽ യൂണിറ്റിൽ നിന്നുള്ള ഡോ മായാ മേനോൻ, കേരള സർക്കാർ ഹെൽത്ത് സർവീസസ്സിലെ സിവിൽ സർജനായ ഡോ ബി കൃഷ്ണ മോഹൻ എന്നിവർ ബോധവത്ക്കരണ ക്ലാസുകൾ കൈകാര്യം ചെയ്യും.
5 വർഷത്തിലധികമായി പ്രമേഹരോഗത്തിന് ചികിത്സയിലുള്ളവർക്ക് നേത്രരോഗത്തിനു സാധ്യത ഏറെയാണ്. ഇത്തരം രോഗികൾക്ക് പ്രമേഹസംബന്ധിയായ റെറ്റിനോപ്പതിയുടെ രോഗനിർണ്ണയം നടത്തുന്ന പ്രത്യേക പരിശോധനകൾ ഉൾപ്പെടുന്നതായിരിക്കും സൗജന്യ മെഡിക്കൽ ക്യാമ്പ്.