- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശിവജിയുടെ അനുഗ്രഹത്തോടെ മോദിക്കൊപ്പം നീങ്ങാമെന്ന മുദ്രാവാക്യവുമായി മറാത്താ മണ്ണിൽ ബി ജെ പി; ശിവസേനയുമായി വിട്ടുവീഴ്ചയ്ക്കില്ല ; പ്രശ്ന പരിഹാരത്തിന് പ്രധാനമന്ത്രി മോദി ഇടപെടില്ല
മുബൈ: ഛത്രപതി ശിവജിയാണ് മറാത്തക്കാരുടെ ആവേശം. ഭാരതീയർ രാമരാജ്യത്തിനായാണ് നിലകൊള്ളുന്നതെങ്കിൽ മറാത്തക്കാർക്ക് വേണ്ടത് ശിവജി രാജ്. ഈ മുദ്രാവക്യമുയർത്തിയാണ് മറാത്താ വോട്ട് ബാങ്കിൽ ശിവസേന നേട്ടമുണ്ടാക്കുന്നത്. ഇത് ന്നായി ബിജെപിക്കുമറിയാം. മഹാരാഷ്ട്രയിൽ ശിവസേനയുമായുള്ള രാഷ്ട്രീയ സഖ്യം ഉപേക്ഷിക്കേണ്ടി വന്നാൽ ശിവജി തന്നെയാകും ബി

മുബൈ: ഛത്രപതി ശിവജിയാണ് മറാത്തക്കാരുടെ ആവേശം. ഭാരതീയർ രാമരാജ്യത്തിനായാണ് നിലകൊള്ളുന്നതെങ്കിൽ മറാത്തക്കാർക്ക് വേണ്ടത് ശിവജി രാജ്. ഈ മുദ്രാവക്യമുയർത്തിയാണ് മറാത്താ വോട്ട് ബാങ്കിൽ ശിവസേന നേട്ടമുണ്ടാക്കുന്നത്. ഇത് ന്നായി ബിജെപിക്കുമറിയാം. മഹാരാഷ്ട്രയിൽ ശിവസേനയുമായുള്ള രാഷ്ട്രീയ സഖ്യം ഉപേക്ഷിക്കേണ്ടി വന്നാൽ ശിവജി തന്നെയാകും ബിജെപിയുടേയും പ്രചരണായുധം.
ശിവസേനയുമായി കാൽനൂറ്റാണ്ട് നീണ്ട തെരഞ്ഞെടുപ്പ് സഖ്യം വിട്ട് സ്വന്തമായി മത്സരിക്കുകയാണ് ബിജെപിയുടെ നീക്കമെന്നാണ് സൂചന. സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ശിവസേന കടുംപിടിത്തം തുടർന്നാൽ ബിജെപി മറ്റ് വഴി തേടുമെന്ന് ഉറപ്പാണ്. മഹാരാഷ്ട്ര നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള സീറ്റു വിഭജനം സംബന്ധിച്ച് തർക്കം രൂക്ഷമായതോടെയാണിത്. നിലവിൽ ബിജെപി ഒറ്റയ്ക്ക് പ്രചാരണം തുടങ്ങിയിരിക്കുകയാണ്.
288 അംഗ അസംബ്‌ളിയിലേക്ക് രണ്ടു പാർട്ടികളും 135 സീറ്റുകളിൽ വീതം മത്സരിക്കണമെന്ന ബിജെപിയുടെ നിർദ്ദേശം ശിവസേന അംഗീകരിക്കുന്നില്ല. ജയിച്ചാൽ ഉദ്ദവ് താക്കറെയെ മുഖ്യമന്ത്രിയാക്കണമെന്ന സേനയുടെ നിർദ്ദേശം ബിജെപിക്കും സ്വീകാര്യമല്ല. ഈ സാഹചര്യത്തിലാണ് ഒറ്റയ്ക്ക് പ്രചരണ തന്ത്രങ്ങൾ ബി.ജി.പി ആവിഷ്‌കരിക്കുന്നത്. പാർട്ടി ദേശീയ പ്രസിഡന്റ് അമിത് ഷായുടെ നിർദ്ദേശങ്ങൾ കൂടി പരിഗണിച്ചാണ് ഇത്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ആഞ്ഞടിച്ച മോദി തരംഗം നിയമസഭയിലും തുണയാകുമെന്ന പ്രതീക്ഷകളാണ് ഇതിന് ആധാരം.
സുതാര്യമായ അഴിമതി രഹിത സദ്ഭരണമെന്നത് തന്നെയാകും ബിജെപി ഉയർത്തിക്കാട്ടുക. ഇത് ജനങ്ങളിലെത്തിക്കാനുള്ള എളുപ്പ വഴി ഛത്രപതി ശിവജിയാണെന്നാണ് ബിജെപിയുടെ തിരിച്ചറിവ്. പാരമ്പര്യ ശിവസേനാ വോട്ടുകളിൽ വിള്ളലുണ്ടാക്കി, നിയമസഭാ തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് നേട്ടമുണ്ടാക്കാനാകുമെന്നാണ് ബിജെപി. വിലയിരുത്തൽ. അതുകൊണ്ട് തന്നെ ശിവസേനയുമായുള്ള സീറ്റ് വിഭജന ചർച്ചകളിൽ പാർട്ടി ദേശീയ നേതൃത്വം ഇടപെടില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇക്കാര്യത്തിൽ ശിവസേനയുമായി ചർച്ച നടത്തില്ലെന്നാണ് സൂചന.
മഹാരാഷ്ട്രയിലെ 32 ശതമാനം മറാത്തക്കാരെ കൈയിലെടുത്താൽ മാത്രമേ മുന്നേറ്റം സാധ്യമാകൂ എന്നാണ് അമിത് ഷായുടെ വിലയിരുത്തൽ. അതുകൊണ്ട് തന്നെ ഛത്രപതി ശിവജിയെ ഉയർത്തിക്കാട്ടിയാകും പ്രചാരണം. ഛത്രപതി ശിവജിയുടെ അനുഗ്രഹത്തോടെ മോദിക്കൊപ്പം നീങ്ങാമെന്ന മുദ്രാവാക്യമാകും വരും ദനങ്ങളിൽ മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് വേദികളിൽ ബിജെപി. ഉയർത്തുക. തെരഞ്ഞെടുപ്പ് പൊതുയോഗ വേദിയിൽ എല്ലാം ശിവജിയുടെ കട്ടൗട്ടുകളുമുണ്ടാകും.
ബിജെപിക്ക് സ്വീകാര്യമായ ഫോർമുല അംഗീകരിച്ചില്ലെങ്കിൽ ശിവസേന സംഖ്യം ഉപേക്ഷിക്കണമെന്ന് തന്നെയാണ് പാർട്ടി സംസ്ഥാന ഘടകത്തിന്റേയും നിലപാട്. എന്നാൽ ഈയിടെ നടന്ന ഉപതെരഞ്ഞെടുപ്പിലെ തിരിച്ചടി ആശങ്കയും ഉണ്ടാക്കുന്നു. ഏതായാലും ശിവസേനയോട് കീഴടങ്ങാൻ ബി.ജി.പി. തയ്യാറാകില്ല.

