- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭയപ്പെടുത്താൻ എസ്ര എത്തുന്നു; പൃഥിരാജ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് എത്തി
പൃഥ്വിരാജിനെ നായകനാക്കി നവാഗതനായ ജയ്കൃഷ്ണൻ (ജയ് കെ) സംവിധാനം ചെയ്യുന്ന 'എസ്ര'യുടെ ഫസ്റ്റ്ലുക്ക് പുറത്തെത്തി. ഹൊറർ ത്രില്ലർ ഗണത്തിൽപ്പെടുത്താവുന്ന ചിത്രത്തിൽ പ്രിയാ ആനന്ദാണ് പൃഥ്വിയുടെ നായികയായി എത്തുക. രഞ്ജൻ എന്നാണ് പൃഥ്വി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.തന്റെ ഫേസ്‌ബുക്ക് പേജിലൂടെ പൃഥ്വി തന്നെയാണ് ഫസ്റ്റ് ലുക്ക് പുറത്ത് വിട്ടത്. യഹൂദവിശ്വാസത്തെയും മിത്തുകളെയും ആധാരമാക്കിയാണ് ചിത്രം. ഫോർട്ട്കൊച്ചിയും ശ്രീലങ്കയും പശ്ചാത്തലമാക്കുന്ന ചിത്രത്തിൽ ടൊവീനോ തോമസും ഒരു പ്രധാന വേഷത്തിൽ എത്തുന്നു. ഛായാഗ്രഹണം സുജിത്ത് വാസുദേവ്. ഇ ഫോർ എന്റർടെയിന്മെന്റിന്റെ ബാനറിൽ മുകേഷ് ആർ മേത്തയും സിവി സാരഥിയുമാണ് നിർമ്മാണം. അനൗൺസ് ചെയ്തത് മുതൽ വാർത്തകളിൽ നിറഞ്ഞ ചിത്രമാണ് എസ്ര. സൂപ്പർ ഹിറ്റ്ഹോളിവുഡ് ഹൊറർ ചിത്രമായ ക്വൻജെറിംഗിനോട് കിടപിടിക്കുന്ന തരത്തിലുള്ള പേടിപ്പിക്കുന്ന രംഗങ്ങളാണ് ചിത്രത്തിലുള്ളതെന്നാണ് അറിയാൻ കഴിയുന്നത്....
പൃഥ്വിരാജിനെ നായകനാക്കി നവാഗതനായ ജയ്കൃഷ്ണൻ (ജയ് കെ) സംവിധാനം ചെയ്യുന്ന 'എസ്ര'യുടെ ഫസ്റ്റ്ലുക്ക് പുറത്തെത്തി. ഹൊറർ ത്രില്ലർ ഗണത്തിൽപ്പെടുത്താവുന്ന ചിത്രത്തിൽ പ്രിയാ ആനന്ദാണ് പൃഥ്വിയുടെ നായികയായി എത്തുക. രഞ്ജൻ എന്നാണ് പൃഥ്വി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.തന്റെ ഫേസ്‌ബുക്ക് പേജിലൂടെ പൃഥ്വി തന്നെയാണ് ഫസ്റ്റ് ലുക്ക് പുറത്ത് വിട്ടത്.
യഹൂദവിശ്വാസത്തെയും മിത്തുകളെയും ആധാരമാക്കിയാണ് ചിത്രം. ഫോർട്ട്കൊച്ചിയും ശ്രീലങ്കയും പശ്ചാത്തലമാക്കുന്ന ചിത്രത്തിൽ ടൊവീനോ തോമസും ഒരു പ്രധാന വേഷത്തിൽ എത്തുന്നു. ഛായാഗ്രഹണം സുജിത്ത് വാസുദേവ്. ഇ ഫോർ എന്റർടെയിന്മെന്റിന്റെ ബാനറിൽ മുകേഷ് ആർ മേത്തയും സിവി സാരഥിയുമാണ് നിർമ്മാണം.
അനൗൺസ് ചെയ്തത് മുതൽ വാർത്തകളിൽ നിറഞ്ഞ ചിത്രമാണ് എസ്ര. സൂപ്പർ ഹിറ്റ്ഹോളിവുഡ് ഹൊറർ ചിത്രമായ ക്വൻജെറിംഗിനോട് കിടപിടിക്കുന്ന തരത്തിലുള്ള പേടിപ്പിക്കുന്ന രംഗങ്ങളാണ് ചിത്രത്തിലുള്ളതെന്നാണ് അറിയാൻ കഴിയുന്നത്....