- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹോളിവുഡ് ചിത്രങ്ങളെ വെല്ലുന്ന ഹൊറർ ദൃശ്യങ്ങളുമായി പൃഥിരാജ് ചിത്രം; എസ്രയുടെ ടീസർ കാണാം
പൃഥ്വിരാജ് നായകനാകുന്ന ഹൊറർ ത്രില്ലർ ചിത്രം 'എസ്ര' യുടെ ടീസർ പുറത്തിറങ്ങി. ഹോളീവുഡ് ചിത്രങ്ങളെ വെല്ലുന്ന ഹൊറർ ദൃശ്യങ്ങളാണ് ടീസറിൽ ഉൾപ്പെടുത്തി യിരിക്കുന്നത്.അവർ അവന്റെ പ്രണയം കവർന്നു. അവൻ അവരുടെ ലോകവും... ഈ ശിശിരത്തിൽ എബ്രഹാം എസ്ര പ്രതികാരം ചെയ്യും. ഈ വാക്കുകൾക്കപ്പുറം എന്തൊക്കെയോ ദുരൂഹതകൾ ഒളിച്ചുവച്ചിട്ടാണ് ടീസർ അവസാനിക്കുന്നത്. അവസാനം നായകന്റ കയ്യിലെ പേപ്പറിൽ എഴുതിയിരിക്കുന്ന ശരീര മുക്തമാക്കപ്പെട്ട അബ്രഹാം എസ്രയുടെ ആത്മാവ് എന്നതൊഴിച്ചാൽ സിനിമയെക്കുറിച്ച് വേറൊയൊരു സൂചനയൊന്നുമില്ല. പൃഥിരാജിനെക്കൂടാതെ പ്രിയ ആനന്ദ്, ടൊവിനൊ തോമസ്, സുജിത് ശങ്കർ, എന്നിവരും പ്രധാന വേഷത്തിലെത്തുന്നു. എസ്രയുടെ ചിത്രീകരണവും വാർത്തകളിൽ നിറഞ്ഞിരുന്നു. ചിത്രത്തിന്റെ ലൊക്കേഷനിൽ പ്രേതബാധയുണ്ടെന്നും ബാധയെ ഒഴിപ്പിക്കാനായി പുരോഹിതനെ കൊണ്ട് പ്രത്യേകചടങ്ങുകൾ നടത്തിയെന്നടക്കം വാർത്തകളുണ്ടായിരുന്നു. നവാഗതനായ ജെയ് കെ ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവ്വഹിക്കുന്നത്. രഞ്ജൻ എന്ന കഥാപാത്രമായിട്ടാണ് പൃഥ്വിരാജ് സിനിമയിൽ അഭിനയ

പൃഥ്വിരാജ് നായകനാകുന്ന ഹൊറർ ത്രില്ലർ ചിത്രം 'എസ്ര' യുടെ ടീസർ പുറത്തിറങ്ങി. ഹോളീവുഡ് ചിത്രങ്ങളെ വെല്ലുന്ന ഹൊറർ ദൃശ്യങ്ങളാണ് ടീസറിൽ ഉൾപ്പെടുത്തി യിരിക്കുന്നത്.അവർ അവന്റെ പ്രണയം കവർന്നു. അവൻ അവരുടെ ലോകവും... ഈ ശിശിരത്തിൽ എബ്രഹാം എസ്ര പ്രതികാരം ചെയ്യും. ഈ വാക്കുകൾക്കപ്പുറം എന്തൊക്കെയോ ദുരൂഹതകൾ ഒളിച്ചുവച്ചിട്ടാണ് ടീസർ അവസാനിക്കുന്നത്.
അവസാനം നായകന്റ കയ്യിലെ പേപ്പറിൽ എഴുതിയിരിക്കുന്ന ശരീര മുക്തമാക്കപ്പെട്ട അബ്രഹാം എസ്രയുടെ ആത്മാവ് എന്നതൊഴിച്ചാൽ സിനിമയെക്കുറിച്ച് വേറൊയൊരു സൂചനയൊന്നുമില്ല. പൃഥിരാജിനെക്കൂടാതെ പ്രിയ ആനന്ദ്, ടൊവിനൊ തോമസ്, സുജിത് ശങ്കർ, എന്നിവരും പ്രധാന വേഷത്തിലെത്തുന്നു.
എസ്രയുടെ ചിത്രീകരണവും വാർത്തകളിൽ നിറഞ്ഞിരുന്നു. ചിത്രത്തിന്റെ ലൊക്കേഷനിൽ പ്രേതബാധയുണ്ടെന്നും ബാധയെ ഒഴിപ്പിക്കാനായി പുരോഹിതനെ കൊണ്ട് പ്രത്യേകചടങ്ങുകൾ നടത്തിയെന്നടക്കം വാർത്തകളുണ്ടായിരുന്നു. നവാഗതനായ ജെയ് കെ ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവ്വഹിക്കുന്നത്.
രഞ്ജൻ എന്ന കഥാപാത്രമായിട്ടാണ് പൃഥ്വിരാജ് സിനിമയിൽ അഭിനയിക്കുന്നത്. മുകേഷ് ആർ മേത്തയും സി വി സാരഥിയുമാണ് സിനിമ നിർമ്മിക്കുന്നത്.

