- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൃഥിരാജ് ചിത്രം എസ്രയുടെ ടീസറും യൂട്യൂബ് ഇന്ത്യയുടെ ട്രെൻഡിങ് ലിസ്റ്റിൽ അഞ്ചാം സ്ഥാനത്ത് ഇടം നേടി; ആകാംക്ഷയുടെ ഭയത്തിന്റെയും മുൾമുനയിൽ നിർത്തുന്ന ടീസർ കണ്ട് പത്ത് ലക്ഷത്തിലധികം പേർ
പൃഥ്വിരാജ് നായകനാകുന്ന ഹൊറർ ത്രില്ലർ 'എസ്ര'യുടെ ടീസറും യൂട്യൂബ് ഇന്ത്യയുടെ ട്രെൻഡിങ് ലിസ്റ്റിൽ ഇടംനേടിയിരിക്കുകയാണ്. ഇതിനോടകം 10 ലക്ഷത്തിലധികം വ്യൂസുമായി തംരംഗം തീർക്കുന്ന വീഡിയോ റിലീസ് ചെയ്തു ചുരുങ്ങിയ മണിക്കൂറുകൾ ക്കുള്ളിൽ തന്നെ ടീസർ രണ്ടു ലക്ഷത്തിലധികം വ്യൂസുമായി യൂട്യൂബ് ഇന്ത്യയുടെ ട്രെൻഡിങ് ലിസ്റ്റിൽ അഞ്ചാം സ്ഥാനത്ത് ഇടം നേടിയിരുന്നു. ഒരു വീടിനുള്ളിലെ പാരനോർമൽ സംഭവങ്ങൾ കാണിക്കുന്ന 50 സെക്കൻഡ് ദൈർഘ്യമുള്ള ഈ വീഡിയോ പ്രേക്ഷകരെ ആകാംഷയുടെയും ഭയത്തിന്റെയും മുൾമുനയിൽ കൂടി കൊണ്ടു പോവുകയാണ്. ജയ് കെ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പ്രിയ ആനന്ദാണ് നായിക. ടൊവിനോ തോമസ്, സുജിത് ശങ്കർ, വിജയരാഘവൻ എന്നിവരാണ് മറ്റ് താരങ്ങൾ. ഛായാഗ്രഹണം സുജിത് വാസുദേവും ചിത്രസംയോജനം വിവേക് ഹർഷനുമാണ് നിർവഹിച്ചിരിക്കുന്നത്. സംഗീതം നൽകിയിരിക്കുന്നത് രാഹുൽ രാജ്. പശ്ചാത്തല സംഗീതം സുഷിൻ ശ്യാമിന്റെയാണ്. ഇ4 എന്റർടെയ്‌മെന്റിന്റേയും എ.വി.എ പ്രൊഡക്ഷൻസിന്റേയും ബാനറിൽ മുകേഷ് മേത്ത, സി വി സാരഥി, എ വി അനൂപ് എന്നിവർ നിർമ്മിച്ച
പൃഥ്വിരാജ് നായകനാകുന്ന ഹൊറർ ത്രില്ലർ 'എസ്ര'യുടെ ടീസറും യൂട്യൂബ് ഇന്ത്യയുടെ ട്രെൻഡിങ് ലിസ്റ്റിൽ ഇടംനേടിയിരിക്കുകയാണ്. ഇതിനോടകം 10 ലക്ഷത്തിലധികം വ്യൂസുമായി തംരംഗം തീർക്കുന്ന വീഡിയോ റിലീസ് ചെയ്തു ചുരുങ്ങിയ മണിക്കൂറുകൾ ക്കുള്ളിൽ തന്നെ ടീസർ രണ്ടു ലക്ഷത്തിലധികം വ്യൂസുമായി യൂട്യൂബ് ഇന്ത്യയുടെ ട്രെൻഡിങ് ലിസ്റ്റിൽ അഞ്ചാം സ്ഥാനത്ത് ഇടം നേടിയിരുന്നു.
ഒരു വീടിനുള്ളിലെ പാരനോർമൽ സംഭവങ്ങൾ കാണിക്കുന്ന 50 സെക്കൻഡ് ദൈർഘ്യമുള്ള ഈ വീഡിയോ പ്രേക്ഷകരെ ആകാംഷയുടെയും ഭയത്തിന്റെയും മുൾമുനയിൽ കൂടി കൊണ്ടു പോവുകയാണ്.
ജയ് കെ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പ്രിയ ആനന്ദാണ് നായിക. ടൊവിനോ തോമസ്, സുജിത് ശങ്കർ, വിജയരാഘവൻ എന്നിവരാണ് മറ്റ് താരങ്ങൾ. ഛായാഗ്രഹണം സുജിത് വാസുദേവും ചിത്രസംയോജനം വിവേക് ഹർഷനുമാണ് നിർവഹിച്ചിരിക്കുന്നത്. സംഗീതം നൽകിയിരിക്കുന്നത് രാഹുൽ രാജ്. പശ്ചാത്തല സംഗീതം സുഷിൻ ശ്യാമിന്റെയാണ്.
ഇ4 എന്റർടെയ്‌മെന്റിന്റേയും എ.വി.എ പ്രൊഡക്ഷൻസിന്റേയും ബാനറിൽ മുകേഷ് മേത്ത, സി വി സാരഥി, എ വി അനൂപ് എന്നിവർ നിർമ്മിച്ച ചിത്രം ഈ മാസം തിയേറ്ററുകളിൽ എത്തും.