രാധകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പൃഥ്വിരാജിന്റെ ഹൊറർ ചിത്രം എസ്രയുടെ ട്രയിലർ എത്തി. ഒരു മിനിറ്റും മുപ്പത് സെക്കന്റും ദൈർഘ്യമുള്ള വീഡിയോയിൽ പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്ന രംഗങ്ങളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.

പാരനോർമൽ ആക്ടിവിട്ടികളോട് ഏറ്റവും അടുത്ത് നിൽക്കുന്ന ചിത്രമാണിതെന്ന് ട്രെയിലറിൽ നിന്ന് വ്യക്തമാണ്.ജെയ് കെ സംവിധാനം ചെയ്യുന്ന ചിത്രം കൊച്ചിയിലുള്ള ഒരു യഹൂദമത കുടുംബത്തെ ചുറ്റിപ്പറ്റിയാണ് എസ്രയുടെ കഥ നടക്കുന്നത്. ശക്തമായ ഒരു പ്രണയ കഥ പറയുന്ന ചിത്രത്തിൽ പ്രിയാ ആനന്ദാണ് നായിക വേഷം അവതരിപ്പിക്കുന്നത്.

സുദേവ് നായർ, ടൊവിനോ തോമസ്, പ്രതാപ് പോത്തൻ, വിജയ രാഘവൻ, ബാബു ആന്റണി എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.മുകേഷ് മേത്തയാണ് ചിത്രത്തിന്റെ നിർമ്മാണം.