സ്ര എന്ന ചിത്രത്തിന്റെ ഷൂട്ടിങ് സെറ്റിൽ പ്രേത ബാധയുണ്ടെന്ന വാർത്ത ആദ്യം മുതൽ വാർത്തയിൽ നിറഞ്ഞിരുന്നു.വിലപിടിപ്പുള്ള ഷൂട്ടിങ് ഉപകരണങ്ങളെല്ലാം തകരാറിലാകാൻ തുടങ്ങിയതോടെ വികാരിയച്ചനെ വിളിച്ച് വ്യഞ്ചരിപ്പിച്ചെന്നും തനിക്ക് ഇത്തരം കാര്യങ്ങളിൽ വിശ്വാസമില്ലെങ്കിലും പക്ഷേ സെറ്റിൽ പലർക്കും ഒരു നെഗറ്റീവ് എനർജി അനുഭവപ്പെട്ടു വെന്നും ചിത്രത്തിന്റെ സംവിധായകനും വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ സെറ്റിലെ പ്രേതബാധയെക്കുറിച്ച് പൃഥിരാജും പറയുകയാണ്.

മനോരമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പൃഥ്വി ഇതേക്കുറിച്ച് പറയുന്നത്.ഞാൻ ഇത്തരം കാര്യങ്ങളിൽ വിശ്വസിക്കുന്നില്ല. അവിടെ ഞാനില്ലാത്ത ദിവസം എന്തോ നടന്നുവെന്ന് പറഞ്ഞത് ഞാനിപ്പോഴും ചിരിയോടെയാണ് കേൾക്കുന്നത്. ചിലർക്ക് അങ്ങനെ തോന്നിയി രിക്കാം. എസ്ര മലയാളത്തിലെ പതിവ് പ്രേതസിനിമയല്ല. വളരെ വലിയൊരു ക്യാൻവാസിൽ പറയുന്ന സിനിമയാണ്. അതിൽ അവിശ്വസനീയമായ എന്തോ ഒരു ഘടകംകൂടി അവസാനംവരെ ഉണ്ടെന്ന് മാത്രം. അല്ലാതെ ഓരോനിമിഷവും ശബ്ദംകൊണ്ട് കാണികളെ പേടിപ്പിക്കുന്ന സിനിമയല്ലിതെന്നും പൃഥി പറയുന്നു.

നവാഗതനായ ജയ്കൃഷ്ണൻ സംവിധാനം ചെയ്യുന്ന 'എസ്ര'.എസ്രയുടെ ചിത്രീകരണം തുടങ്ങിയതിന് പിന്നാലെ അതിന്റെ ഫോർട്ട്കൊച്ചിയിലെ ലൊക്കേഷനിൽ ചില അസാധാരണ സംഭവങ്ങൾ അരങ്ങേറിയതായി വാർത്ത വന്നിരുന്നു. ഫോർട്ട്കൊച്ചിയിലെ ഒരു പഴയ വീട്ടിൽ ചിത്രീകരണത്തിനിടെ ലൈറ്റുകൾ തുടർച്ചയായി മിന്നുമായിരുന്നെന്നും ആദ്യം വൈദ്യുതിയുടെ പ്രശ്നമായിരിക്കുമെന്ന് അണിയറക്കാർ കരുതിയെങ്കിലും അത് അങ്ങനെ ആയിരുന്നില്ലെന്നുമൊക്കെ വാർത്ത പ്രചരിച്ചുിരുന്നു. ക്യാമറ ഉൾപ്പെടെയുള്ള സാങ്കേതികോപകരണങ്ങളുടെ പ്രവർത്തനത്തിലും തടസം നേരിട്ടതോടെ ഒരു വൈദികനെ കൊണ്ടുവന്ന് വെഞ്ചരിപ്പ് നടത്തിയെന്നായിരുന്നു വാർത്ത.