- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എഫ് എ കപ്പിൽ ചെൽസി-ലെസ്റ്റർ കിരീടപ്പോരാട്ടം; കന്നിക്കിരീടം ലക്ഷ്യമിട്ട് 'കുറുനരികൾ'; ചെൽസി ലക്ഷ്യമിടുന്നത് ഒൻപതാം കിരീടം; കലാശപ്പോരാട്ടം വെബ്ലി സ്റ്റേഡിയത്തിൽ
മാഞ്ചസ്റ്റർ: എഫ് എ കപ്പ് ഇത്തവണ മുത്തമിടുക ലെസ്റ്റർ സിറ്റിയോ, അതോ ചെൽസിയോ. ചാമ്പ്യന്മാരെ തീരുമാനിക്കുന്ന കലാശപോരാട്ടം വെംബ്ലി സ്റ്റേഡിയത്തിൽ ഇന്ന് അരങ്ങേറുമ്പോൾ ഫുട്‌ബോൾ ലോകത്തെ 'കുറുനരി'കളായ ലെസ്റ്റർ സിറ്റി ലക്ഷ്യമിടുന്നത് പുതുചരിത്രം രചിക്കാനാണ് ഇറങ്ങുന്നത്. 140 വർഷത്തെ എഫ് എ ചരിത്രത്തിൽ ലെസ്റ്റർ ഇതുവരെ കിരീടം തൊട്ടിട്ടില്ല. ചെൽസിയെ കീഴടക്കി കന്നി കിരീടത്തിലേക്ക് മുന്നേറുകയാണ് ലസ്റ്ററിന്റെ ലക്ഷ്യം.
വെംബ്ലി സ്റ്റേഡിയത്തിൽ രാത്രി 9.45 നാണ് കളി തുടങ്ങുക. ചാമ്പ്യൻസ് ലീഗ് കിരീടം സ്വപ്നം കാണുന്ന ചെൽസിക്ക് എഫ് എ കപ്പ് ആത്മവിശ്വാസം കൂട്ടാനുള്ള മരുന്നാണ്. മറുവശത്ത് ലെസ്റ്ററിന് ചരിത്രം തിരുത്തിയെഴുതാൻ ഉള്ള അവസരവും.
ചെൽസി ലക്ഷ്യമിടുന്നത് ഒൻപതാം കിരീടം. കഴിഞ്ഞ അഞ്ചിൽ നാല് തവണയും ഫൈനൽ കളിച്ച ചെൽസിക്ക് തന്നെയാണ് മുൻതൂക്കം. 14 തവണ ഫൈനൽ കളിച്ച പരിചയവും ക്ലബിനുണ്ട്. ലെസ്റ്റർ കലാശ പോരാട്ടത്തിന് എത്തുന്നത് ആകട്ടെ 52 വർഷങ്ങൾക്ക് ശേഷവും.
പ്രീമിയർ ലീഗിൽ ചെൽസിക്ക് മുന്നിൽ മൂന്നാം സ്ഥാനത്ത് ആണ് ലെസ്റ്റർ. സീസണിലെ ഫോം വെംബ്ലിയിൽ തുടർന്നാൽ കിരീടം അകലെയല്ല. ടുഷേലിന് കീഴിൽ വൻ തിരിച്ചുവരവ് നടത്തുകയാണ് ചെൽസി. ജയിച്ചാൽ ടുഷേലിന് നീലപ്പടയ്ക്ക് ഒപ്പം ആദ്യ കിരീടം.
ടൂർണമെന്റിലെ അഞ്ച് കളിയിൽ നാല് ഗോളുമായി മുന്നിലുള്ള കലെച്ചി ഇഹിനചോ ആണ് ലെസ്റ്ററിന്റെ കരുത്ത്. മൂന്ന് ഗോൾ കണ്ടെത്തിയ ടാമി അബ്രഹാം ചെൽസി നിരയിൽ മുന്നിൽ. പരിക്ക് മാറി എത്തുന്ന എൻഗോലോ കാന്റെ ടുഷേലിന് കൂടുതൽ പ്രതീക്ഷ നൽകുന്നു. ഇംഗ്ലണ്ടിലെ സ്റ്റേഡിയത്തിലേക്ക് കാണികൾ തിരിച്ചെത്തുന്നു എന്നതും ആരാധകർക്ക് ആവേശമാകും.
സ്പോർട്സ് ഡെസ്ക്