- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലങ്കര ഓർത്തഡോക്‌സ് സുറിയാനി സഭയുടെ തിരുവനന്തപുരം ഭദ്രാസനത്തിലെ ആദ്യകാലവൈദീകൻ ഫാ.വർഗീസ് ജോർജ് തുണ്ടിൽ മസ്കറ്റിൽ നിര്യാതനായി; സംസ്കാരം നാളെ കൊട്ടാരക്കരയിൽ
മലങ്കര ഓർത്തഡോക്ൾസ് സുറിയാനി സഭയുടെ തിരുവനന്തപുരം ഭദ്രാസനത്തിലെ ആദ്യകാലവൈദീകനും, കൊട്ടാരക്കര പടിഞ്ഞാറേതെരുവ് കുറ്റിയിൽഭാഗം സെന്റ്.ജോർജ് ഓർത്തോഡോക്‌സ് ഇടവക അംഗവുമായ ഫാ.വർഗീസ് ജോർജ് തുണ്ടിൽ (റോയ് അച്ചൻ 56) മസ്‌ക്കറ്റിൽ രാവിലെ 6.30-നു നിര്യാതനായി. ബുധനാഴ്ച രാവിലെ അഞ്ചുമണിക്ക് തിരുവനന്തപുരം എയർ പോർട്ടിൽ കൊണ്ട് വരുന്ന ഭൗതിക ശരീരം ആറു മണിക്ക് തിരുവനന്തപുരം ഭദ്രാസന കേന്ദ്രമായ ഉള്ളൂർ ഹോളി ട്രിനിറ്റി അരമന ചാപ്പലിൽ കൊണ്ടുവരുകയും, രാവിലെ ഏഴു മണിക്ക് ഭദ്രാസന മെത്രാപൊലീത്ത അഭി. ഗബ്രിയേൽ മാർ ഗ്രിഗോറിയോസിന്റെ പ്രധാന കാർമ്മികത്വത്തിൽ രണ്ടാം ശുശ്രൂഷ നടത്തുകയും ചെയ്യും. തുടർന്ന് വിലാപ യാത്രയായി കൊട്ടാരക്കരയിലേക്ക് കൊണ്ടുപോകുന്ന മൃതുശരീരം 10 മണിക്ക് പടിഞ്ഞാറേത്തെരുവിലുള്ള സ്വഭവനത്തിൽ കൊണ്ടുവരും. തുടർന്ന് സംസ്‌കാരംശുശ്രൂഷകൾ ബുധനാഴ്ച ഉച്ചക്ക് 1 മണിക്ക് കുറ്റിയിൽഭാഗം സെന്റ്.ജോർജ് ഓർത്തോഡോക്‌സ് ദേവാലയത്തിൽ പരിശുദ്ധ കാതോലിക്കാ ബാവായുടേയും, അഭിവന്ദ്യരായ സഖറിയാ മാർ അന്തോനിയോസ്, ഗബ്രിയേൽ മാർ ഗ്രിഗോറിയോസ്, യൂഹാനോൻ
മലങ്കര ഓർത്തഡോക്ൾസ് സുറിയാനി സഭയുടെ തിരുവനന്തപുരം ഭദ്രാസനത്തിലെ ആദ്യകാലവൈദീകനും, കൊട്ടാരക്കര പടിഞ്ഞാറേതെരുവ് കുറ്റിയിൽഭാഗം സെന്റ്.ജോർജ് ഓർത്തോഡോക്‌സ് ഇടവക അംഗവുമായ ഫാ.വർഗീസ് ജോർജ് തുണ്ടിൽ (റോയ് അച്ചൻ 56) മസ്‌ക്കറ്റിൽ രാവിലെ 6.30-നു നിര്യാതനായി. ബുധനാഴ്ച രാവിലെ അഞ്ചുമണിക്ക് തിരുവനന്തപുരം എയർ പോർട്ടിൽ കൊണ്ട് വരുന്ന ഭൗതിക ശരീരം ആറു മണിക്ക് തിരുവനന്തപുരം ഭദ്രാസന കേന്ദ്രമായ ഉള്ളൂർ ഹോളി ട്രിനിറ്റി അരമന ചാപ്പലിൽ കൊണ്ടുവരുകയും, രാവിലെ ഏഴു മണിക്ക് ഭദ്രാസന മെത്രാപൊലീത്ത അഭി. ഗബ്രിയേൽ മാർ ഗ്രിഗോറിയോസിന്റെ പ്രധാന കാർമ്മികത്വത്തിൽ രണ്ടാം ശുശ്രൂഷ നടത്തുകയും ചെയ്യും.
തുടർന്ന് വിലാപ യാത്രയായി കൊട്ടാരക്കരയിലേക്ക് കൊണ്ടുപോകുന്ന മൃതുശരീരം 10 മണിക്ക് പടിഞ്ഞാറേത്തെരുവിലുള്ള സ്വഭവനത്തിൽ കൊണ്ടുവരും. തുടർന്ന് സംസ്‌കാരംശുശ്രൂഷകൾ ബുധനാഴ്ച ഉച്ചക്ക് 1 മണിക്ക് കുറ്റിയിൽഭാഗം സെന്റ്.ജോർജ് ഓർത്തോഡോക്‌സ് ദേവാലയത്തിൽ പരിശുദ്ധ കാതോലിക്കാ ബാവായുടേയും, അഭിവന്ദ്യരായ സഖറിയാ മാർ അന്തോനിയോസ്, ഗബ്രിയേൽ മാർ ഗ്രിഗോറിയോസ്, യൂഹാനോൻ മാർ തേവോദോറോസ്, ജോഷ്വാ മാർ നിക്കോദീമോസ്, യൂഹാനോൻ മാർ ദീയസ്‌കോറോസ്, സഖറിയാ മാർ അപ്രേം, ഗീവർഗീസ് മാർ യൂലിയസ് എന്നീ മെത്രാപ്പൊലീത്താമാരുടെയും പ്രധാന കാർമ്മികത്വത്തിൽ ആരംഭിക്കും.
രാജമ്മ വർഗീസ് ആണ് സഹധർമ്മിണി, റിച്ചു ജോർജ് വർഗീസ്, റിനു ആൻ വർഗീസ് എന്നിവരാണ് മക്കൾ.
പരേതനായ എം ജോർജ് തുണ്ടിൽ, അമ്മിണി ജോർജ് എന്നിവരാണ് മാതാപിതാക്കൾ. റോബിൻ, റോഷൻ, ഷാജൻ, റീന എന്നിവർ സഹോദരങ്ങളാണ്.
മീങ്കുളം മാർ ഏലിയാസ്, അടുതല സെന്റ് ജോൺസ്, ഉമ്മന്നൂർ മാർ ശെമവൂൻ ദെസ്തൂനി, അടുതല സെന്റ് ജോർജ്ജ് , തുമ്പോട് മാർ കുറിയാക്കോസ്, മണ്ണൂർ സെന്റ് മേരീസ്,വേങ്ങൂർ സെന്റ് സ്റ്റീഫൻസ്. ചെങ്കോട്ട സെന്റ് ഗ്രീഗോറിയോസ് ചാപ്പൽ എന്നീ ദേവാലയങ്ങളിൽ വികാരിയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
മസ്‌കത്ത് മാർ ഗ്രീഗോറിയോസ് ഓർത്തഡോക്‌സ് മഹാ ഇടവകാംഗമാണ്.
കുടുംബത്തോടൊപ്പം ഒമാനിൽ താമസിച്ചുവരുകയായിരുന്ന ഫാ. വർഗീസ് ജോർജ് കുറച്ചുനാളുകളായി അർബുദരോഗത്തിന് ചികിത്സയിലായിരുന്നു. ഒമാനിലെ ക്രിസ്തീയ ആത്മീയ ശുശ്രൂഷകളിലും സാമൂഹിക ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവ സാന്നിധ്യമായിരുന്നു.
പരേതനായ ജോർജ് മാത്തന്റെയും അമ്മിണി ജോർജിന്റെയും മകനാണ്. റോയൽ ഒമാൻ പൊലീസ് ആശുപത്രിയിൽ നഴ്‌സായ രാജമ്മ വർഗീസാണ് ഭാര്യ. മക്കൾ: റിച്ചു ജോർജ് വർഗീസ്, റിബി ആൻ വർഗീസ്. നടപടിക്രമങ്ങൾ പൂർത്തിയാക്കി ഭൗതികശരീരം ചൊവ്വാഴ്ച നാട്ടിലേക്ക് കൊണ്ടുപോകും.